UPDATES

സയന്‍സ്/ടെക്നോളജി

വയർലെസ് ചാർജിംഗുമായി സാംസംഗിൻറെ പുതിയ ‘ഗ്യാലക്സി എസ് ലൈറ്റ് ലക്ഷ്വറി’

വാട്ടർ റെസിസ്റ്റൻസ് വയർലെസ് പേ, വയർലെസ് ചാർജിംഗ്, ഫേസ് അൺലോക്ക്, ഐറിസ് സ്കാനർ എന്നിവയെല്ലാം ഈ മോഡലിനെ ലക്ഷ്വറിയാക്കുന്നു

                       

ദക്ഷിണ കൊറിയൻ ഇലക്ട്രോണിക് ഭീമൻമാരായ സാംസംഗ് തങ്ങളുടെ ഗ്യാലക്സി എസ് 8 മോഡലിൻറെ ലൈറ്റ് വേരിയൻറ് പുറത്തിറക്കാനൊരുങ്ങുന്നു. ചൈനയിൽ ഉടനടി വിപണിയിലെത്താൻ ഒരുങ്ങുന്ന ഈ മോഡലിന് ഗ്യാലക്സി എസ് ലൈറ്റ് ലക്ഷ്വറി എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ തികച്ചും ലക്ഷ്വറി മോഡൽ തന്നെയാണിത്. ആഢംബര ലുക്ക് തന്നെയാണ് അതിൽ എടുത്തു പറയേണ്ടത്. ഒപ്പം വാട്ടർ റെസിസ്റ്റൻസ് വയർലെസ് പേ, വയർലെസ് ചാർജിംഗ്, ഫേസ് അൺലോക്ക്, ഐറിസ് സ്കാനർ എന്നിവയെല്ലാം ഈ മോഡലിനെ ലക്ഷ്വറിയാക്കുന്നു.

ഗ്യാലക്സി എസ് 8ൻറെ കുറഞ്ഞ പതിപ്പാണ് പുതിയ ലക്ഷ്വറി മോഡൽ. എന്നാൽ ഡിസൈനും, ഫിംഗർപ്രിൻറ് സ്കാനറുമെല്ലാം എസ്8 മോഡലിലെ പോലെ തന്നെ ഇതിലുമുണ്ട്. സാംസംഗിൻറെ ചൈനീസ് സൈറ്റിൽ പുതിയ ലക്ഷ്വറി മോഡലിനെ കുറിച്ച് പരാമർശമുണ്ട്. 18:5:9 ആസ്പെക്ട് റേഷ്യോ, ക്വാൽകോം സ്നാപ്ഡ്രാഗൺ 660 ചിപ്സെറ്റ് എന്നിവയും ഫോണിലുണ്ട്. ആൻഡ്രോയിഡിൻറെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഒറിയോയിലാണ് ഫോണിൻറെ പ്രവർത്തനം.

വിലയും സവിശേഷതയും

5.8 ഇഞ്ച് ഫുൾ എച്ച്.ഡി ഇൻഫിനിറ്റി ഡിസ്പ്ലേയാണ് പുതിയ ലക്ഷ്വറി മോഡലിലുള്ളത്. 1080X2220 പിക്സലാണ് റെസലൂഷൻ. 2.2 ജിഗാഹെർട്സ് ക്വാഡ്കോർ പ്രോസസ്സറിനൊപ്പം 4 ജി.ബി റാം ഫോണിന് കരുത്തു പകരും. 16 മെഗാപിക്സലിൻറെ ഓട്ടോഫോക്കസ് പിൻ കാമറയും, 8 മെഗാപിക്സൽ മുൻ കാമറയുമുണ്ട്. 4കെ റെസലൂഷനുള്ള വീഡിയോ ഷൂട്ട് ചെയ്യാൻ കഴുവുള്ള കാമറയാണ് മുന്നിലുള്ളത്. 3000 മില്ലീ ആംപെയറാണ് ബാറ്ററി കരുത്ത്. ഭാരം 150 ഗ്രാം.

64 ജി.ബി ഇൻറേണൽ സ്റ്റോറേജ് ഫോണിലുണ്ട്. എക്സ്റ്റേണൽ കാർഡ് ഉപയോഗിച്ച് 400ജി.ബി വരെ ഇൻറേണൽ മെമ്മറി വർദ്ധിപ്പിക്കാം. യു.എസ്.ബി ടൈപ്പ് സി പോർട്ടാണുള്ളത്. കൂടാതെ 4ജി, വൈഫൈ, ജി.പി.എസ്, എൻ.എഫ്.സി, ബ്ലൂടൂത്ത് 5.0, 3.5 എം.എം ജാക്ക് എന്നിവയും ലക്ഷ്വറി മോഡലിലുണ്ട്. ബാരോമീറ്റർ, ആക്സിലോമീറ്റർ, പ്രോക്സിമിറ്റി സെൻസർ, ആർ.ജി.ബി ലൈറ്റ് സെൻസർ, ഐറിസ്, സെൻസർ, ജിയോ മാഗ്നെറ്റക് സെൻസർ, ഗ്രയോസ്കോപ്പ്, ഫിംഗർപ്രിൻറ് സെൻസർ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വില – 42,700 രൂപ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍