June 05, 2026 |
Share on

സന്ദേശങ്ങള്‍ മറന്നു പോവാതെ അയക്കാന്‍ ‘ഷെഡ്യൂള്‍ഡ്’ ആപ്പ്

നിലവില്‍ ഐഫോണില്‍ ആണ് ഈ ആപ്ലിക്കേഷന്‍ സൗകര്യം ഉള്ളത്

സുഹൃത്തിന്റെയോ ഭാര്യയുടെയോ ജന്മദിനവും മറ്റും മറന്നു പോകുന്ന അസുഖമുണ്ടോ? ഒരു പ്രത്യേക സമയത്ത് മറുപടി തരാം എന്ന് പറഞ്ഞു പിന്നീട് അത് മറന്നു പോവാറുണ്ടോ? ഇത്തരത്തിലുള്ള ഒരു പ്രശ്നവും ഇനി നിങ്ങളെ അലട്ടില്ല. കാര്യമെന്താണെന്നല്ലേ? ഭാവിയില്‍ എന്നെങ്കിലും ഒരു ദിവസം അയക്കാനുള്ള സന്ദേശങ്ങള്‍ ആദ്യമേ സെറ്റ് ചെയ്തു വയ്ക്കാന്‍ ഏറ്റവും സൗകര്യപ്രദമായ ആപ്ലിക്കേഷന്‍ വന്നു കഴിഞ്ഞു. ‘ഷെഡ്യൂള്‍ഡ്’ എന്നാണ് ഈ ആപ്പിന്റെ പേര്.

നിലവില്‍ ഐഫോണില്‍ ആണ് ഈ ആപ്ലിക്കേഷന്‍ സൗകര്യം ഉള്ളത്. വളരെ സിംപിളും പവര്‍ഫുള്ളുമായ ആപ്പ് ആണിതെന്ന് കേട്ടപ്പോള്‍ തന്നെ മനസിലായിക്കാണുമല്ലോ. എന്നാല്‍ സെറ്റ് ചെയ്തു വച്ചാല്‍ സമയമാവുമ്പോള്‍ താനേ മെസേജ് അയക്കപ്പെടുകയൊന്നും ഇല്ല. അയക്കാനുള്ള സമയമായി എന്ന് ഈ ആപ്പ് ഓര്‍മ്മിപ്പിക്കും. ആപ്പ് സ്റ്റോറിന്റെ സഹായത്തോട് കൂടിയാണ് ഈ പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുക. ഉപയോഗിക്കാനും വളരെ എളുപ്പം.

മെസേജ് അയക്കുന്നത് ക്രമീകരിച്ചു വയ്ക്കാനായി ആദ്യം മെസ്സേജ് അയക്കേണ്ട ആളുടെ കോണ്ടാക്റ്റ് ഫോണില്‍ ലിസ്റ്റില്‍ പോയി സെലക്റ്റ് ചെയ്യുക. സെറ്റ് ചെയ്തു വച്ചിരിക്കുന്ന സമയത്ത് ആപ്ലിക്കേഷനില്‍ നിന്നും ‘സമയമായി’ എന്നും പറഞ്ഞ് പുഷ് നോട്ടിഫിക്കേഷന്‍ വരും. ഉടനെ ആപ്ലിക്കേഷന്‍ തുറന്നു മെസേജ് അയക്കാം. മെസേജ് അയച്ചു കഴിഞ്ഞ ശേഷം സൈ്വപ്പ് ചെയ്ത് ഈ റിമൈന്റര്‍ ഡിലീറ്റ് ചെയ്യുകയും ചെയ്യാം.

ഐമെസേജില്‍ മാത്രമല്ല, ടെലിഗ്രാം, വാട്സാപ്പ്, മെസ്സഞ്ചര്‍, ട്വിറ്റര്‍ മുതലായവയില്‍ എല്ലാം ഇങ്ങനെ മെസ്സേജുകള്‍ അയക്കാം. ഈ മെസേജ് ടെക്സ്റ്റ് വേണമെങ്കില്‍ മറ്റേതെങ്കിലും ആപ്പിലേയ്ക്ക് കോപ്പി ചെയ്യുകയും ആവാം. മെസ്സേജിനു പുറമേ ഫോണ്‍കോളുകളുടെയും ഇമെയിലുകളുടെയുമെല്ലാം കാര്യം ഈ ആപ്പ് ഓര്‍മ്മിപ്പിക്കും. നാലു മെസേജുകളില്‍ കൂടുതല്‍ അയക്കണമെങ്കില്‍ 0.99 ഡോളര്‍ ഈടാക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.

ഇതേപോലെ ടെക്സ്റ്റ് മെസേജുകള്‍ പ്ലാന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകള്‍ നിലവില്‍ ആപ്പ് സ്റ്റോറില്‍ ഉണ്ടെങ്കിലും ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഡിസൈന്‍ ആണ് ‘ഷെഡ്യൂള്‍ഡി’ന്റേത്. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ ബ്രദര്‍സ് ഡിജിറ്റല്‍ ഏജന്‍സിയാണ് ഇതിന്റെ ഇത് നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ ഇതൊരു പ്രോജക്റ്റ് മാത്രം ആണെന്നും ഇത് വിജയിക്കുകയാണെങ്കില്‍ സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് തന്നെ തുടങ്ങാനാണ് പദ്ധതിയെന്നും കമ്പനിയുടെ സെബാസ്റ്റ്യന്‍ കൊയ്ജ്മാന്‍, റോബര്‍ട്ട് കിയൂസ് എന്നിവര്‍ അടങ്ങിയ സംഘം വ്യക്തമാക്കി.

ലിങ്ക്ഡ് ഇന്‍ ,സ്ലാക്ക് പോലെയുള്ള ആപ്ലിക്കേഷനുകളിലും ആപ്പിള്‍ വാച്ചിലും ആന്‍ഡ്രോയിഡിലുമെല്ലാം ഈ സൗകര്യം ഉടന്‍ ലഭ്യമാക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

×