June 04, 2026 |

കത്തിയും നൈലോണ്‍ കയറും; കരുതിക്കൂട്ടിയുള്ള അരുംകൊല കാരണം ചികഞ്ഞ് പൊലീസ്‌

ബംഗളൂരിലെ ഹോട്ടൽ മുറിയിൽ 19 കാരിയെ കുത്തികൊലപ്പെടുത്തി 21-കാരൻ

ബംഗളൂരിലെ ഹോട്ടൽ മുറിയിൽ 19 കാരിയെ കുത്തികൊലപ്പെടുത്തി 21-കാരൻ. കണ്ണൂർ ജില്ലയിലെ ആരവ് ഹനോയ് ആണ് കാമുകി മായ ഗോഗയെ മൃഗീയമായി കൊലപ്പെടുത്തിയത്.

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദം നേടിയ ഹനോയ് നവംബർ 23-ന് ബെംഗളൂരുവിലെ ഇന്ദിര നഗറിലെ ഒരു ത്രീ-സ്റ്റാർ ഹോട്ടലിൽ മായയെ കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പോലീസിന്റെ റിപ്പോർട്ട് പ്രകാരം ഹനോയും, മായയും ആറുമാസമായി പ്രണയത്തിലായിരുന്നു. നവംബർ 23-ന് ഹാനോയും, മായയും ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം 26-ന് ഹനോയ് മാത്രമാണ് റൂം വിട്ട് ഇറങ്ങിയത്. സി.സി.ടി.വി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. ഹനോയ് 2024 ജൂണിൽ തന്റെ ബിരുദം പൂർത്തിയാക്കിയ ശേഷം ബെംഗളൂരു എത്തിയിരുന്നു. പിന്നീട്, 26-ന് റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോൾ ഹനോയ് തന്റെ ഫോൺ സ്വിച്ചോഫ് ചെയ്തു. ഹനോയ് ഹോട്ടൽ വിട്ടതിന് ശേഷമുള്ള കോൾ ഡിറ്റെയിൽ റെക്കോർഡുകൾ (CDR), കാബ് ഡ്രൈവർ മുതൽ മറ്റുള്ളവരെ ചോദ്യം ചെയ്യുന്നതിലൂടെ ഹനോയ് നഗരത്തിൽ നിന്ന് പോയതായി പറയുന്നു. അതേ ദിവസം തന്നെ വൈകാതെ ഹോട്ടൽ ജീവനക്കാർ മായയുടെ മൃതദേഹം കണ്ടെത്തി.

ഹനോയ് നവംബർ 23-ന് മായയെ കൊല്ലുകയും രണ്ടുദിവസം മൃതദേഹവുമായി ഹോട്ടൽ മുറിയിൽ തങ്ങുകയും ചെയ്തതായി പോലീസ് സംശയിക്കുന്നു. ഹനോയ്‌ നൈലോൺ കയർ കൊണ്ടുവന്നത് കൊലപാതകത്തിനായി ഉപയോഗിച്ചിരിക്കാമെന്ന് പോലീസ് ആരോപിക്കുന്നു. കൊലപാതകത്തിന് ശേഷം ഹനോയ് തന്റെ ഫോൺ ഓഫ് ചെയ്തിരുന്നു.

ഹനോയും,മായയും ബംഗളൂരിലെ ഒരു വിദ്യാഭ്യാസ കൺസൾട്ടൻസി ഫർമിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ടവരായിരുന്നു. മായ തന്റെ അനുഭവങ്ങൾ ഓൺലൈനിൽ പങ്കുവെച്ച് പല വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇരുവരും കുറച്ചുനാൾ അകലം പാലിച്ചാണ് നിന്നിരുന്നത്.

ഹനോയ് മായയുടെ നെഞ്ചിലും തലയിലും ഒന്നിലധികം തവണ കുത്തിയിരുന്നു. നവംബർ 23 ന് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌തപ്പോഴാണോ അതിനു ശേഷമാണോ ഹനോയ് മായയെ കൊല്ലാൻ പദ്ധതിയിട്ടതെന്ന് ബംഗളൂർ പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുറ്റകൃത്യം ചെയ്യുന്നതിനായി രണ്ടാം ദിവസം കത്തി വാങ്ങാൻ ഹനോയ് ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോയിരിക്കാം എന്നാണ് പോലീസ് പറയുന്നത്.

പോലീസ് ഇപ്പോഴും കൊലപാതകത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. അസൂയയും ആസക്തിയും ആണ് കൊലപാതകത്തിനുള്ള പ്രധാന കാരണം എന്നാണ് പോലീസ് നിഗമനം. ഹനോയ്‌ക്കെതിരായ കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും കൂടുതൽ വിശദമായ അന്വേഷണം തുടരുകയാണ്.

ആസാമിലെ ഗുവാഹത്തിയിലെ കൈലാഷ് നഗർ സ്വദേശിയാണ് മായായെന്നും മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് ബംഗളൂരുവിൽ താമസിച്ചിരുന്ന സഹോദരി അവളുടെ രക്ഷിതാവാണെന്നും പോലീസ് പറഞ്ഞു.

കണ്ണൂരിലെ തോട്ടട സ്വദേശിയായ ഹനോയ് ചെറുപ്പത്തിലേ പിതാവിൻ്റെ മരണത്തെ തുടർന്ന് അമ്മയാണ് വളർത്തിയത് എന്ന് ഹനോയിയുടെ ബന്ധുക്കൾ പറഞ്ഞു. ഈ വർഷം ജൂണിൽ നഗരത്തിലേക്ക് മാറിയ ശേഷം ബംഗളൂരിലെ പ്രശസ്തമായ സ്റ്റാർട്ട്-അപ്പ് വിദ്യാഭ്യാസ കൺസൾട്ടൻസിയിൽ സ്റ്റുഡന്റ് കൗൺസിലറായി ജോലി ചെയ്യുകയായിരുന്നു.

ഗവേഷണ എഴുത്തിലും സോഷ്യൽ മീഡിയ മാനേജ്മെന്റിലും നല്ല പരിജ്ഞാനം ഉള്ള നിലയിലാണ് ഹനോയിയുടെ ഓൺലൈൻ പ്രൊഫൈലിൽ സവിശേഷിപ്പിക്കുന്നത്.

ഹനോയിയെ കണ്ടു കിട്ടിയാൽ മാത്രമാണ് കൊലപാതകത്തിന്റെ യഥാർത്ഥ കാരണം എന്താണ് എന്ന് വ്യക്തമായി അറിയാൻ കഴിയുകയുള്ളു എന്ന് പോലീസ് അധികൃതർ അറിയിച്ചു.Teen found dead in Bengaluru hotel

content summary; Teen found dead in Bengaluru hotel: Probe shows suspect switched phone off after leaving hotel, going to railway station

Leave a Reply

Your email address will not be published. Required fields are marked *

×