July 18, 2026 |
Share on

കശ്മീരില്‍ ഭീകരര്‍ പോലീസുകാരുടെ തോക്കുകള്‍ തട്ടിയെടുത്തു

അഴിമുഖം പ്രതിനിധി ജമ്മു-കശ്മീരില്‍ ഭീകരര്‍ പോലീസുകാരുടെ തോക്കുകള്‍ തട്ടിയെടുത്തു. അനന്ത്‌നാഗ് ജില്ലയില്‍ സൈനിക പോസ്റ്റിലെ കാവല്‍ക്കാരുടെ പക്കല്‍നിന്നും അഞ്ച് തോക്കുകളാണ് പോലീസ് വേഷത്തിലെത്തിയ ഭീകരര്‍ തട്ടിയെടുത്തത്. ഇന്നലെ അര്‍ധരാത്രി 12.30-ക്ക് സുരക്ഷാ പോസ്റ്റിലെ ജീവനക്കാരെ കീഴ്‌പ്പെടുത്തിയശേഷം ഭീകരര്‍, ഗാര്‍ഡ് റൂമില്‍ ഇരുന്ന തോക്കുകളുമായി കടന്നുകളയുകയായിരുന്നു. മൂന്ന് എസ്എല്‍ആര്‍ റൈഫിളുകളും, ഒരു കരിബീയന്‍ റൈഫിളും,  ഒരു ഐഎന്‍എസ്എഎസ് റൈഫിളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവസമയത്ത് സുരക്ഷാ പോസ്റ്റിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭീകരര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സംഭവത്തെത്തുടര്‍ന്ന് […]

അഴിമുഖം പ്രതിനിധി

ജമ്മു-കശ്മീരില്‍ ഭീകരര്‍ പോലീസുകാരുടെ തോക്കുകള്‍ തട്ടിയെടുത്തു. അനന്ത്‌നാഗ് ജില്ലയില്‍ സൈനിക പോസ്റ്റിലെ കാവല്‍ക്കാരുടെ പക്കല്‍നിന്നും അഞ്ച് തോക്കുകളാണ് പോലീസ് വേഷത്തിലെത്തിയ ഭീകരര്‍ തട്ടിയെടുത്തത്.

ഇന്നലെ അര്‍ധരാത്രി 12.30-ക്ക് സുരക്ഷാ പോസ്റ്റിലെ ജീവനക്കാരെ കീഴ്‌പ്പെടുത്തിയശേഷം ഭീകരര്‍, ഗാര്‍ഡ് റൂമില്‍ ഇരുന്ന തോക്കുകളുമായി കടന്നുകളയുകയായിരുന്നു. മൂന്ന് എസ്എല്‍ആര്‍ റൈഫിളുകളും, ഒരു കരിബീയന്‍ റൈഫിളും,  ഒരു ഐഎന്‍എസ്എഎസ് റൈഫിളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

സംഭവസമയത്ത് സുരക്ഷാ പോസ്റ്റിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭീകരര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×