ടെസ്‌സലയിലെ ശമ്പളം പുതുക്കി നിശ്ചയിച്ചു
തർക്കങ്ങൾക്കൊടുവിൽ സിഇഒ ഇലോൺ മസ്‌കിൻ്റെ 45 ബില്യൺ ഡോളർ (37,59,77,25,00,000 ഇന്ത്യൻ രൂപ) ശമ്പള പാക്കേജിന് ടെസ്‌ല ഓഹരി ഉടമകൾ അംഗീകാരം നൽകി. ഏറ്റവും വലിയ നഷ്ടപരിഹാര പാക്കേജ് നിലനിർത്താൻ മസ്ക് പോരാടുന്നതിനിടയിലാണ് വ്യാഴാഴ്ച ഓഹരി ഉടമകൾ തീരുമാനം പ്രഖ്യാപിച്ചത്. ഞാൻ നിങ്ങളെ ഓരോരുത്തരെയും സ്നേഹിക്കുന്നു എന്നാണ്, വോട്ടെടുപ്പിന് ശേഷം ഇലോൺ മസ്‌ക് പറഞ്ഞത്. musk pay package
2024 ജനുവരിയിൽ മസ്‌കിൻ്റെ 56 ബില്യൺ ഡോളർ വരുന്ന പേ പാക്കേജ് ഡെലവെയർ ജഡ്ജി റദ്ദാക്കിയതിനെ തുടർന്നാണ് വീണ്ടും വോട്ടെടുപ്പ് നടന്നത്. എന്നാൽ, ടെസ്‌ലയുടെ ബോർഡ് മസ്‌കിൽ നിന്ന് സ്വതന്ത്രമല്ലെന്നും അനുചിതമായ പ്രക്രിയയിലൂടെയാണ് ഇത്രയും തുക മസ്ക് നേടിയതുമെന്നുമായിരുന്നു ജഡ്ജി പറഞ്ഞത്. ശമ്പള പാക്കേജ് അംഗീകരിച്ചില്ലെങ്കിൽ മസ്‌ക് കമ്പനി വിടുമെന്ന് ടെസ്‌ലയുടെ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, നിരവധി നിക്ഷേപകർ തന്നെ പിന്തുണച്ചതായി ജൂൺ 12 ബുധനാഴ്ച വൈകുന്നേരം മസ്‌ക് വ്യക്തമാക്കി.
നോർവേയുടെ സോവറിൻ വെൽത്ത് ഫണ്ടും കാലിഫോർണിയ സ്റ്റേറ്റ് ടീച്ചേഴ്‌സ് റിട്ടയർമെൻ്റ് സിസ്റ്റവും പോലുള്ള പ്രമുഖ ഷെയർഹോൾഡർമാർ വോട്ടെടുപ്പിന് മുൻപ് പണമടയ്ക്കുന്നതിനെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു, അതോടൊപ്പം ഗ്ലാസ് ലൂയിസും ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർഹോൾഡർ സർവീസസും ഇതേ അഭിപ്രായമാണ് പങ്കു വച്ചത്.
പണം മുഴുവനും മസ്‌കിന് ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കൂടുതൽ വിയോജിപ്പുകൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതോടപ്പം, ജഡ്ജി അതിന് ബോർഡിൻറെ തീരുമാനത്തിന് വിരുദ്ധമായി വിധിച്ചതിന് ശേഷം, ബോർഡ് യഥാർത്ഥത്തിൽ സ്വതന്ത്രമാണോ, പാക്കേജ് ന്യായമാണോ എന്നതിനെക്കുറിച്ച് ഇപ്പോഴും നിയമപരമായ ചർച്ചകൾ നടക്കുന്നുണ്ട്. കൂടാതെ, വോട്ടെടുപ്പ് പുതിയ നടപടിക്രമങ്ങൾക്കും വഴിവയ്ക്കാനുളള സാധ്യതയുണ്ട്. കേസ് വീണ്ടും കോടതിയിലേക്ക് നീങ്ങുകയോ നീണ്ട നിയമയുദ്ധത്തിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്. ടെസ്‌ലയുടെ ആസ്ഥാനം ഡെലവെയറിൽ നിന്ന് ടെക്‌സാസിലേക്ക് മാറ്റുന്നതിനും ഷെയർഹോൾഡർമാർ അംഗീകാരം നൽകിയിട്ടുണ്ട്.
കമ്പനി നിശ്ചിത വരുമാനവും വിപണി ലക്ഷ്യങ്ങളും നേടിയാൽ 12 സെറ്റ് സ്റ്റോക്ക് ഓപ്‌ഷനുകൾ ലഭിക്കുന്നതിനുള്ള വ്യവസ്ഥകളോടെ ടെസ്‌ല 2017 ലാണ് മസ്‌കിൻ്റെ പേ പാക്കേജ് തയ്യാറാക്കിയത്. 2018 ൽ ഷെയർഹോൾഡർമാർ പാക്കേജിന് അംഗീകാരം നൽകുകയും ചെയ്തു. എന്നാൽ ചില നിക്ഷേപകൻ ബോർഡ് തെറ്റിദ്ധരിപ്പിക്കുന്നതരത്തിലുള്ളതാണെന്നും പാക്കേജ് അന്യായമാണെന്നും അവകാശപ്പെട്ട് കേസ് ഫയൽ ചെയ്തു. ജഡ്ജ് കാതലീൻ മക്കോർമിക്കിൻ്റെ വിധിയെ വെല്ലുവിളിച്ചുകൊണ്ടാണ് ടെസ്‌ലയുടെ ബോർഡ്, ഷെയർഹോൾഡർ വോട്ടിലൂടെ അത് പരിഹരിക്കാൻ ശ്രമിച്ചത്. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ടെസ്‌ലയുടെ ഓഹരി ഇടിഞ്ഞതിനാൽ ഇപ്പോൾ കമ്പനി മൂല്യം കുറവാണ്.
content summary : Tesla shareholders approve CEO Elon Musk’s 45 billion dollar pay package k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k