February 19, 2025 |

ടെസ്‌ലയിൽ നിന്നുള്ള മസ്‌കിന്റെ വമ്പൻ വേതനത്തിന് അവസാനം ?

ആഗോള സമ്പന്ന പട്ടികയിൽ മസ്‌ക്ക് താഴേക്ക്

ഇലോൺ മസ്‌കിൻ്റെ നേതൃത്വത്തിലാണ് ടെസ്‌ല ഇലക്ട്രിക് വാഹനങ്ങൾ ജനപ്രീതി നേടുകയും ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി മാറുകയും ചെയ്തത്. നിക്ഷേപകർക്ക് വലിയ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നതിനിടയിൽ ഇലോൺ മസ്‌ക് കോടീശ്വരനാവുകയും ചെയ്തു. എങ്കിലും ടെസ്‌ലയുടെ ഓഹരിയുടമകൾ ഇപ്പോൾ മസ്‌കിന് കുറച്ചധികം പ്രതിഫലം നൽകിയെന്ന് കരുതുന്നുണ്ടാകാം. ജൂൺ 13 വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ, സ്റ്റോക്ക് ഓപ്ഷനുകളിൽ നൽകിയിട്ടുള്ളതും 45 ബില്യൺ ഡോളർ ( 37,59,37,20,00,000 ഇന്ത്യൻ രൂപ ) മൂല്യമുള്ളതുമായ പേയ്‌മെൻ്റ് പ്ലാൻ നിക്ഷേപകർ നിരസിച്ചേക്കാം എന്നാണ് റിപോർട്ടുകൾ വ്യക്തമാകുന്നത്. ഇത് ഇലോൺ മസ്‌കിൻ്റെ വരുമാനത്തിന്റെ വലിയ ഭാഗമാണ്. elon musk

മസ്കിന്റെ ഈ പേയ്‌മെന്റ് പാക്കേജ് 2018-ൽ, ഓഹരി ഉടമകൾ അംഗീകരിച്ചതാണ് പക്ഷെ ഈ വർഷം ജനുവരിയിൽ ഡെലവെയറിലെ ജഡ്ജ് റദ്ദാക്കിയതിനാലാണ് രണ്ടാമതും വോട്ട് നടത്തേണ്ട സ്ഥിതി വന്നത്. പാക്കേജ് അംഗീകരിക്കുമ്പോൾ ഓഹരിയുടമകളിൽ ഇലോൺ മസ്കിന് വലിയ സ്വാധീനമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമമാകുന്നത്.

എന്നിരുന്നാലും, വാർഷിക മീറ്റിംഗ് ആരംഭിക്കുന്നതുവരെ ഷെയർഹോൾഡർമാർക്ക് അവരുടെ വോട്ട് രേഖപ്പെടുത്താൻ അനുവാദമുണ്ട്. ടെസ്‌ലയുടെ നിയമപരമായ ആസ്ഥാനം ഡെലവെയറിൽ നിന്ന് ടെക്‌സാസിലേക്ക് മാറ്റുന്നതും രണ്ട് ബോർഡ് അംഗങ്ങളെ വീണ്ടും തെരഞ്ഞെടുക്കുന്നതും ഉൾപ്പെടെയുള്ള മറ്റ് നിർദ്ദേശങ്ങളിലും ടെസ്‌ല ഷെയർഹോൾഡർമാർ വോട്ട് രേഖപ്പെടുത്തും.

നിക്ഷേപകർ മസ്കിനു അനുകൂലമായി വോട്ട് രേഖപ്പടുത്തിയാൽ , 200 ബില്യൺ ഡോളറിലധികം ( 1,67,09,70,00,00,000 ഇന്ത്യൻ രൂപ ) മൂല്യമുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറാൻ ഇലോൺ മാസ്കിന് സാധിക്കും. നേരെമറിച്ചാണെങ്കിൽ, ആമസോണിലെ ജെഫ് ബെസോസിനെപ്പോലുള്ള മറ്റ് ശതകോടീശ്വരന്മാരേക്കാൾ താഴ്ന്ന റാങ്ക് ആയിരിക്കും മസ്കിന് ലഭിക്കുക.

ഷെയർഹോൾഡർമാർ പാക്കേജിന് വീണ്ടും അംഗീകാരം നൽകണമെന്നാണ് ടെസ്‌ലയുടെ ബോർഡിന്റെ താല്പര്യം.

അദ്ദേഹത്തിൻ്റെ കഠിനാധ്വാനം ഇല്ലായിരുന്നെങ്കിൽ, ടെസ്‌ല നിലനിൽക്കുമായിരുന്നില്ല, “ടെസ്‌ല എന്നാൽ ഇലോൺ ആണ് ” എന്നാണ് ബാരൺ ക്യാപിറ്റലിൻ്റെ ചെയർമാൻ റോൺ ബാരൺ, മസ്‌കിൻ്റെ ശമ്പള പാക്കേജ് വീണ്ടും അംഗീകരിക്കാൻ ഷെയർഹോൾഡർമാരോട് അഭ്യർത്ഥിച്ചുകൊണ്ടുള്ള കത്തിൽ എഴുതിയത്.

നോർവേയുടെ എണ്ണ സമ്പത്ത് കൈകാര്യം ചെയ്യുന്നതും ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ടുമായ നോർജെസ് ബാങ്ക് ഇൻവെസ്റ്റ്‌മെൻ്റ് മാനേജ്‌മെൻ്റ്, മസ്കിന്റെ കരാറിനെതിരെ വോട്ട് ചെയ്തതായി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. വേതനത്തിന്റെ വലുപ്പത്തെക്കുറിച്ച് ഞങ്ങൾ ഇപ്പോഴും ആശങ്കാകുലരാണ്, എന്നാണ് നോർജെസ് ബാങ്ക് തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞത്.

ഇലോൺ മസ്‌കിൻ്റെ സ്റ്റോക്ക് ഉയർത്തുന്നതിന് കുറിച്ചുള്ള ചർച്ചകൾ, എക്സിക്യൂട്ടീവുകൾക്ക് എത്രമാത്രം പ്രതിഫലം നൽകണം, എന്നിവ സിലിക്കൺ വാലിയിലെ കോടീശ്വരന്മാർ എത്ര ഉത്തരവാദിത്തമുള്ളവരാണ് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നതാണ്. ടെസ്‌ലയുടെ ഏറ്റവും വലിയ ഷെയർഹോൾഡറായ ഇലോൺ മസ്‌കിന് സോഷ്യൽ മീഡിയ സൈറ്റായ എക്‌സിൻ്റെയും ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്ന റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സിൻ്റെയും ഉടമസ്ഥതയുണ്ട്.

കോടീശ്വരന്മാർ നിയമങ്ങൾ ലംഘിക്കുമ്പോൾ, സാധാരണ ആളുകൾക്ക് ക്ഷതം ഏൽക്കുന്നതെന്ന്, ന്യൂയോർക്ക് സിറ്റി കൺട്രോളർ ബ്രാഡ് ലാൻഡർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. പബ്ലിക് പെൻഷൻ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ബ്രാഡ് ലാൻഡർ, 620 മില്യൺ ഡോളറിലധികം മൂല്യമുള്ള ടെസ്‌ല സ്റ്റോക്കിൻ്റെ മേൽനോട്ടം വഹിക്കുന്നുണ്ട്. എന്നാൽ ശമ്പള പാക്കേജ് പുനഃസ്ഥാപിക്കണമെങ്കിൽ മസ്‌കിന്റെയും അദ്ദേഹത്തിൻ്റെ സഹോദരൻ കിമ്പാൽ മസ്‌കിൻ്റെയും ഉടമസ്ഥതയിലുള്ളവ ഒഴികെ ഭൂരിപക്ഷം നിക്ഷേപകരും അംഗീകരിക്കണം.

തർക്കങ്ങൾക്ക് കാരണമായ പാക്കേജ്

അക്കാലത്ത് ലഭ്യമായിരുന്ന ടെസ്‌ലയുടെ 12 ശതമാനം ഓഹരികൾക്കുള്ള ഓപ്‌ഷനുകൾ സ്വീകരിക്കാൻ മസ്‌ക്കിന് അവസരം നൽകിയ കരാറാണ് തർക്ക വിഷയം. യഥാർത്ഥത്തിൽ കരാർ സ്വീകരിക്കുന്നതിന്, വരുമാനം, ലാഭം, ടെസ്‌ലയുടെ ഓഹരി വിപണി മൂല്യം 650 ബില്യൺ ഡോളറായി വർധിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്.

2018 ൽ, ടെസ്‌ല വെല്ലുവിളികൾ നേരിട്ടിരുന്നതിനാൽ ലക്ഷ്യങ്ങളിൽ പലതും അസാധ്യമാണെന്നാണ് കരുതിയിരുന്നത്. എന്നിരുന്നാലും, താമസിയാതെ, ടെസ്‌ലയുടെ ബിസിനസ്സ് അഭിവൃദ്ധി പ്രാപിച്ചു. 2021-ൽ ടെസ്‌ലയുടെ വിപണി മൂല്യം 1.2 ട്രില്യൺ ഡോളറിലെത്തി ( 10,02,59,46,00,00,000.02 ഇന്ത്യൻ രൂപ ). പക്ഷെ പിന്നീട് ഇത് 545 ബില്യൺ ഡോളറായി കുറഞ്ഞു. വളരെക്കാലം ടെസ്‌ലയുടെ മാർക്കറ്റ് മൂല്യം 650 ബില്യൺ ഡോളറായിരുന്നു.

2018-ലെ ശമ്പളത്തിനൊപ്പം, ടെസ്‌ലയുടെ 20.5 ശതമാനവും മസ്‌ക് സ്വന്തമാക്കിയത്. ഈ വർഷം ജനുവരിയിൽ, 2018-ലെ ശമ്പള പാക്കേജ് അതിരുകടന്നതാണെന്ന് വാദിച്ച ടെസ്‌ല ഷെയർഹോൾഡർമാരുടെ വാദത്തോട് ചാൻസലർ കാതലീൻ മക്കോർമിക് യോജിച്ചിരുന്നു. ടെസ്‌ല കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ള ഡെലവെയറിലെ കോർട്ട് ഓഫ് ചാൻസറിയിലെ ചാൻസലറാണ് കാതലീൻ സെൻ്റ് ജെ മക്കോർമിക്ക്.

ഓഹരി ഉടമകൾ ശമ്പള പാക്കേജ് നിരസിച്ചാൽ എന്ത് സംഭവിക്കും?

2018-ൽ ടെസ്‌ലയുടെ രണ്ടാമത്തെ വലിയ ഓഹരി ഉടമയായ വാൻഗാർഡ് ശമ്പള ഇടപാടിനെ എതിർത്തു, അതേസമയം മൂന്നാമത്തെ വലിയ നിക്ഷേപകരായ ബ്ലാക്ക് റോക്ക് ഇത് പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇരുവരും ഇത്തവണ തങ്ങളുടെ വോട്ട് എങ്ങനെ ആയിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ബേൺസ്റ്റൈനിലെ വിശകലന വിദഗ്ധർ പറയുന്നത് പ്രകാരം, മിസ്റ്റർ മസ്‌ക് കമ്പനി വിട്ടേക്കുമോ എന്ന ആശങ്ക ടെസ്‌ലയുടെ ഓഹരികൾക്ക് ഇടിവുണ്ടാക്കാൻ സാധ്യതയുണ്ട്. മസ്കിനെതിരായി വോട്ട് ചെയ്താൽ ടെസ്‌ലയിൽ രാജിവെക്കുന്നത് പോലുള്ള കടുത്ത നടപടികളിലേക്ക് അദ്ദേഹം നീങ്ങുമോയെന്ന ഊഹാപോഹങ്ങളും നിലനിൽക്കുന്നുണ്ട്. ഇലോൺ മസ്ക്ക് കമ്പനിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഭാവിയിൽ വലിയ വിജയം കൈവരിക്കാൻ കഠിനമായി പരിശ്രമിക്കണമെന്നും നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ, നാം നമ്മുടെ കരാറിൽ ഉറച്ചുനിൽക്കേണ്ടതുണ്ട് എന്ന് ഓസ്‌ട്രേലിയൻ ബിസിനസ് എക്‌സിക്യൂട്ടീവായ റോബിൻ എം. ഡെൻഹോം ഷെയർഹോൾഡർമാർക്കുള്ള കത്തിൽ വ്യക്തമാക്കിയിരുന്നു.

 

content summary ;  Tesla Investors to Decide if Elon Musk Deserves 45 dollar Billion Payday

×