കേരളത്തിലെ ആദ്യകാല കോളേജ് എന്ന പെരുമ പേറുന്ന തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ വിത്യസ്തമായ ഒരു ചിത്രം വീണ്ടും ശ്രദ്ധ നേടുകയാണ്. അഞ്ചുകൊല്ലം മുമ്പ് കോളേജിലെ ഒരു വിദ്യാര്‍ഥി ബ്രണ്ണന്‍ ക്യാമ്പസിന്റെ 500 ചിത്രങ്ങള്‍കൊണ്ടു നിര്‍മ്മിച്ച അബ്ദുള്‍ കലാമിന്റെ മുഖചിത്രം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്.
2012 ഒക്ടോബര്‍ 12ന് ബ്രണ്ണനിലെത്തിയ അബ്ദുള്‍ കലാമിന് വേദിയില്‍ ഉപഹാരമായി നല്‍കിയതാണ് ഈ ഫോട്ടോ. ഒറ്റനോട്ടത്തില്‍ ഫംഗസ് പിടിച്ച പോലെ തോന്നിക്കുന്ന ഈ ചിത്രം ബ്രണ്ണന്‍ ക്യാമ്പസിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നെടുത്ത ഫോട്ടോകള്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ മുഖചിത്ര രൂപമാണ്.
അന്നത്തെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി നിതിനായിരുന്ന ഈ ‘കൊളാഷ് ഫോട്ടോ’ തയാറാക്കിയത്. ഇപ്പോള്‍ ഈ ചിത്രം ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ചേംബറിലാണുള്ളത്. ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍ എ വ്ത്സലനായിരുന്നു ചിത്രം സാമൂഹിമാധ്യമങ്ങളില്‍ പോസ്റ്റ് ചോയ്തത്.
