June 18, 2025 |
Share on

‘ചൊറക്ക് നിക്കല്ലാ, നിക്കല്ലാന്ന് കൊറേ പറഞ്ഞതല്ലേ… പിന്നെയും പിന്നെയും നീ…’ വിദ്യാര്‍ത്ഥികളുടെ ശബ്ദസന്ദേശങ്ങള്‍ പുറത്ത്

അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് ചുമത്തി

കോഴിക്കോട് താമരശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച പത്താം ക്ലാസുകാരന്‍ ഷഹബാസിന്റെ ഫോണിലേക്ക് അയച്ച ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റ് വോയ്‌സ് മെസേജുകള്‍ പുറത്ത്. ‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊല്ലും, അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല’ ഇതായിരുന്നു ശബ്ദ സന്ദേശത്തില്‍ പറയുന്നത്. കൂട്ടത്തല്ലില്‍ മരിച്ചാല്‍ പൊലീസ് കേസെടുക്കില്ലെന്നും തള്ളിപ്പോകുമെന്നും പറയുന്ന വോയ്‌സും ചാറ്റിലുണ്ട്.thamarassery students clash; shahabas shocking instagram audio message

ഇതോടെ വിദ്യാര്‍ത്ഥികള്‍ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ചാറ്റ് പുറത്തുവന്നതോടെ ലഭ്യമായിരിക്കുന്നത്. അതേസമയം, ഷഹബാസിനെ മര്‍ദിച്ച ശേഷം വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മാപ്പ് ചോദിച്ച് അയച്ച സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.

‘ഷഹബാസേ… ഫുള്‍ അലമ്പായിക്കിന്ന് കേട്ട്. വല്യ സീനില്ലല്ലോ. നീ എങ്ങനേലും ചൊറ ഒഴിവാക്കി കൊണ്ടാ, ഇങ്ങനെയാകുമെന്ന് ഞാന്‍ വിചാരിച്ചില്ല. നീ ഒഴിവാക്കി കൊണ്ടാ. നിനക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ? എന്നായിരുന്നു സന്ദേശത്തില്‍ പറയുന്നത്. കൂടാതെ മറ്റൊരു വിദ്യാര്‍ത്ഥി അയച്ച സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ‘എടാ ഷഹബാസേ എന്തേലും ഉണ്ടെങ്കില്‍ പൊരുത്തപ്പെടണട്ടോ, ഞാന്‍ നിന്നോട് കുറെ പറഞ്ഞതല്ലേ… നമ്മള് ചൊറക്ക് നിക്കുന്നില്ലെന്ന്, പിന്നെയും പിന്നെയും നീ… നീ ഇത്രയൊക്കെ പറഞ്ഞിട്ടും ഞങ്ങള് നിന്നോട് ചൊറക്ക് നിന്നില്ലല്ലോ, ഞങ്ങളാരും മനസ്സില്‍ പോലും വിചാരിച്ചില്ല ഇങ്ങനെയൊരു പ്രശ്‌നമുണ്ടാകുമെന്ന്… കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള വാട്‌സ് ആപ് സന്ദേശത്തില്‍ വിദ്യാര്‍ത്ഥി പറയുന്നു. സംഘര്‍ഷത്തിന് പിന്നാലെ ഷഹബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നറിഞ്ഞതിന് ശേഷം അയച്ച സന്ദേശമാണ് ഇതെന്നാണ് വിവരം.

സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പത്താംക്ലാസുകാരുടെ യാത്രയയപ്പ് പരിപാടിക്കിടെ എളേറ്റില്‍ വട്ടോളി എംജെ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഡാന്‍സിനിടെ പാട്ട് നിലച്ചപ്പോള്‍ താമരശേരി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂവിയതാണ് തര്‍ക്കത്തിന്റെ തുടക്കം. ഇത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കിയെങ്കിലും അധ്യാപകര്‍ ഇടപെട്ട് പരിഹരിച്ചെങ്കിലും വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ പകയായി കിടക്കുകയായിരുന്നു. തുടര്‍ന്ന് എംജെ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വാട്‌സ് ആപ് ഗ്രൂപ് വഴി അയച്ച സന്ദേശത്തില്‍ വ്യാഴാഴ്ച വൈകിട്ട് താമരശേരി വെഴുപ്പൂര്‍ റോഡില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പത്തിലധികം വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് താമരശേരി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥി അല്ലാതിരുന്ന ഷഹബാസിനെ സുഹൃത്താണ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. സംഘര്‍ഷത്തിന് ശേഷം സുഹൃത്തുക്കള്‍ ഷഹബാനെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. പുറമെ പരുക്കുകള്‍ ഇല്ലാതിരുന്ന ഷഹബാന് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് രാത്രി ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതോടെയാണ് താമരശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയത്.

ഫെയര്‍വെല്‍ പാര്‍ട്ടിയില്‍ കപ്പിള്‍ ഡാന്‍സ് ചെയ്യുന്നതിനിടെ പാട്ട് നിലച്ചു പോകുകയും, മറ്റുള്ള വിദ്യാര്‍ഥികള്‍ കൂവുകയും ചെയ്തു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും വിദ്യാര്‍ഥിയുടെ മരണത്തിലേക്കും എത്തിയത്. വെള്ളിയാഴ്ച രാത്രി 12.30ഓടെയാണ് ഷഹബാസിന്റെ മരണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് സ്ഥിരീകരിച്ചത്.

ഷഹബാസിന്റെ മരണത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ താമരശേരി പൊലീസ് കൊലക്കുറ്റത്തിന് കേസ് ചുമത്തി. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സംഭവത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വെള്ളിയാഴ്ച വൈകിട്ട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടിരുന്നു.

നഞ്ചക്ക് പോലുള്ള ആയുധം ഉപയോഗിച്ചായിരുന്നു വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചത്. തലയ്ക്ക് സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് മരിച്ചത്.thamarassery students clash; shahabas shocking instagram audio message

Content Summary: thamarassery students clash; shahabas shocking instagram audio message

Leave a Reply

Your email address will not be published. Required fields are marked *

×