മുന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിനെക്കുറിച്ച് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയ പുസ്തകമാണ് ‘ദി ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍; ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ് എന്നത്. കോണ്‍ഗ്രസിനും മന്‍മോഹന്‍സിങിനുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ പുസ്തകം ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു.
അന്നത്തെ യുപിഐ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങിന് പദവി മാത്രമേ ഉള്ളൂ എന്നും അധികാര കേന്ദ്രം സോണിയാ ഗാന്ധിയാണെന്നുമായിരുന്നു പുസ്തകത്തില്‍ പറഞ്ഞിരുന്നത്. ഇതിനെ ശക്തമായി എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കാലുമാറ്റക്കാരന്റെ കെട്ടുകഥ എന്നായിരുന്നു കോണ്‍ഗ്രസ് പുസ്തകത്തെ വിശേഷിപ്പിച്ചത്. 2004 മുതല്‍ 2008 വരെയായിരുന്നു സഞ്ജയ്ബാരു മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്നത്.
2014ല്‍ പുസ്തകം പുറത്തിറങ്ങിയത്. പിന്നീട് ഈ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി അതേ പേരില്‍ തന്നെ സിനിമയും ഇറങ്ങിയിരുന്നു. ഹന്‍സാല്‍ മേത്ത തിരക്കഥയെഴുതിയ സിനിമയെ ചൊല്ലി ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
ഭരണഘടനാ പദവിയിലിരുന്നയാളെ മോശമായി ചിത്രീകരിക്കാന്‍ അവകാശമില്ലെന്നായിരുന്നു അന്ന് സിനിമക്കെതിരെ നല്‍കിയിരുന്ന ഹര്‍ജി. എന്നാല്‍ ഹര്‍ജിക്കു പൊതുസ്വഭാവമില്ലെന്നും സ്വകാര്യ താല്‍പര്യം മാത്രമാണുള്ളതെന്നും അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി.കെ. റാവു എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
2004ല്‍ യുപിഎയുടെ അപ്രതീക്ഷിത വിജയത്തെത്തുടര്‍ന്ന് സോണിയ ഗാന്ധിയാണ് ‘ആക്‌സിഡന്റല്‍ പ്രധാനമന്ത്രി’ എന്ന് വിളിക്കപ്പെടുന്ന മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ബിജെപിയും ശിവസേനയും ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളുടെ എതിര്‍പ്പിനെ നേരിട്ടുകൊണ്ടാണ് 2004ല്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് യുപിഎ രൂപീകരിച്ചത്.
content summary; the accidental prime minister controversies