April 28, 2025 |

റിപ്പോർട്ടർ ടിവി തിരുത്താൻ തയ്യാറാകണം; സിപിഎമ്മിനെ പോലെ മാധ്യമങ്ങളെ ആക്ഷേപിക്കുന്ന നയമല്ല കോൺ​ഗ്രസിന്റേത്

കോൺ​ഗ്രസിനെ സംബന്ധിച്ചിടത്തോളം മാധ്യമങ്ങളെ നെ​ഗറ്റീവായ കാണുന്ന രീതിയില്ല – കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എം ലിജു


റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്‌കരിച്ച സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും, വയനാട് ഡിസിസി ട്രഷറുടെ ആത്മഹത്യയിലും നല്‍കിയ വാര്‍ത്തകളുടെ പേരിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനോട് കോണ്‍ഗ്രസിനുള്ള എതിര്‍പ്പ്. തങ്ങളുടെ പ്രതിഷേധം ചാനലിനെ അറിയിച്ചിട്ടും, ഈ വിഷയത്തില്‍ ഖേദപ്രകടനം നടത്താന്‍ റിപ്പോര്‍ട്ടര്‍ ടി വി തയ്യാറായില്ലെന്ന പരിഭവം പാര്‍ട്ടിക്കുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനമെടുത്തത്. നിരന്തരം കോണ്‍ഗ്രസിനെതിരെ വ്യാജവാര്‍ത്തകള്‍ നല്‍കുന്ന രീതിയിലേക്ക് റിപ്പോര്‍ട്ടര്‍ ടിവി കടന്നതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് തങ്ങള്‍ എത്തിയതെന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എം ലിജു പറയുന്നത്. ചാനല്‍ ബഹിഷ്‌കരണത്തിനുള്ള കാരണം വിശദീകരിച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നു. ഈ വിഷയത്തില്‍ കൂടുതലായി അഴിമുഖത്തോട് പ്രതികരിക്കുകയായിരുന്നു ലിജു..congress

ദേശീയതലത്തിലെ ചില മാധ്യമങ്ങളെ സംബന്ധിച്ച് കോൺ​ഗ്രസ് ഇത്തരം നിലപാടുകളെടുത്തിട്ടുണ്ടെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എം ലിജു അഴിമുഖത്തോട് പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായും ഡിസിസി ട്രഷററുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ നൽകിയിരുന്നു. റിപ്പോർട്ടർ ടിവി തന്റെ പ്രവർത്തരീതി തുടർന്നപ്പോഴാണ് കെപിസിസി പ്രസിഡണ്ട് ചാനലിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കാമെന്ന തീരുമാനമെടുത്തതെന്ന് ലിജു അഴിമുഖത്തോട് പറഞ്ഞു.

‘കോൺ​ഗ്രസിനെ സംബന്ധിച്ചിടത്തോളം മാധ്യമങ്ങളെ നെ​ഗറ്റീവായ കാണുന്ന രീതിയില്ല.മാധ്യമചർച്ചകളിലേക്കോ പ്രതികരണങ്ങളിലക്കോ പോകുന്നില്ല. താൽക്കാലികമായി വിട്ടുനിൽക്കുന്നു. തിരുത്താൻ തയ്യാറാകണം എന്നാണ് പാർട്ടി പറയുന്നത്. ചില കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ ചാനൽ നൽകിയ പരാതിയിൽ കള്ളക്കേസുകൾ എടുത്തിരുന്നു. ചാനൽ പോസിറ്റീവായ സമീപനത്തിലേക്ക് മാറണമെന്നേ പറയുന്നുള്ളൂ.’ സിപിഎം വെച്ചുപുലർത്തുന്നത് പോലെ മാധ്യമങ്ങളെ തിരഞ്ഞ് കണ്ടുപിടിച്ച് ആക്ഷേപിക്കുന്ന സമീപനവും കോൺ​ഗ്രസ് പാർട്ടിക്കില്ലെന്നും അഡ്വ. ലിജു കൂട്ടിച്ചേർത്തു.congress

content summary; The Congress party doesn’t have a policy of criticizing the media, unlike the CPM is it correct grammer

Leave a Reply

Your email address will not be published. Required fields are marked *

×