1944ൽ, നാസി അധിനിവേശ നെതർലാൻഡിൽ നിന്ന് ലക്ഷക്കണക്കിന് പുരുഷന്മാരെ ജർമ്മനിയിലേക്ക് നിർബന്ധിത ജോലിക്കായി കൊണ്ടുപോകുമായിരുന്നു. ഇതിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി അവർ ഹേഗിലെ മൗറിറ്റ്ഷൂയിസ് മ്യൂസിയത്തെ ഒളിത്താവളമാക്കിയിരുന്നു. മൗറിറ്റ്ഷൂയിസ് മ്യൂസിയത്തിന് മുകളിൽ ഒളിച്ചിരുന്നവരുടെ കൂട്ടത്തിൽ എത്രപേരുണ്ടായിരുന്നുവെന്നത് ഇപ്പോഴും വ്യക്തമല്ല.
ആ മ്യൂസിയത്തിൽ ജൊഹന്നാസ് വെർമീറിന്റെ പ്രശസ്ത ചിത്രം ഗേൾ വിത്ത് എ പേൾ ഇയറിങ് വളരെക്കാലം രഹസ്യമായി സൂക്ഷിച്ചിരുന്നു. പിന്നീട് നെതർലാൻഡിന്റെ പല രഹസ്യ അറകളിലും ചിത്രം സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
content summary; The Hague Museum: A Secret Hideout from Nazi Forced Labor