April 27, 2025 |
Share on

ഇസ്രയേല്‍-ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാര്‍: അര്‍ഥമാക്കുന്നതെന്ത്?

വെടി നിര്‍ത്തല്‍ കരാറിന് കാരണമായ ഘടകങ്ങള്‍ എന്തെല്ലാം?

ലെബനനില്‍ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു, ഇരുകൂട്ടരും തമ്മിലുള്ള 13 മാസത്തെ അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണിത്. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും പിന്തുണയുള്ള ഈ കരാര്‍ സംഘര്‍ഷ മേഖലയില്‍ സമാധാനവും, സ്ഥിരതയും കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഇതിന് കാരണമായ പ്രധാന ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

കരാറില്‍ എന്തെല്ലാം ഉള്‍പ്പെടുന്നു?
60 ദിവസത്തെ ശത്രുതക്ക് വിരാമം: 60 ദിവസങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തിന് തീര്‍പ്പ് കല്‍പ്പിക്കാന്‍ കരാര്‍ ആവിശ്യപ്പെടുന്നു, ഇതൊരു ദീര്‍ഘകാല ഉടമ്പടിയുടെ അടിത്തറയാകുമെന്നാണ് മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നത്. ശാശ്വതമായ സമാധാനത്തിന് സാഹചര്യമൊരുക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യം.

ഹിസ്ബുള്ളയുടെ പിന്‍വാങ്ങല്‍: ഈ കാലയളവില്‍ ഹിസ്ബുള്ള സൈന്യം ലെബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്ന് 40 കിലോമീറ്ററെങ്കിലും(ഏകദേശം 25 മൈല്‍) പിന്‍വാങ്ങേണ്ടതുണ്ട്. അതിര്‍ത്തിയിലുണ്ടാകുന്ന തര്‍ക്കം പരിഹരിക്കാനുള്ള ഒരു സുപ്രധാന നീക്കമാണിത്.

ഇസ്രയേല്‍ സേനയുടെ പിന്‍വാങ്ങല്‍: ഇതിന് പകരമായി ഇസ്രയേല്‍ കര സേന ലെബനന്‍ പ്രദേശം വിട്ടുപോകുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത ലഘൂകരിക്കുന്നതിനുള്ള ആദ്യപടിയായി ഇതിനെ കാണാവുന്നതാണ്.

israel-hezbollah
വെടി നിര്‍ത്തലിലേക്ക് നയിച്ച സാഹചര്യം
വര്‍ധിച്ച് വരുന്ന അക്രമം: കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുന്‍പ്, ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രയേല്‍ കനത്ത ആക്രമണം നടത്തിയിരുന്നു, ഇതോടെ മേഖലയില്‍ രൂക്ഷമായ സംഘര്‍ഷാവസ്ഥയുണ്ടായുണ്ടായി. യുദ്ധം തുടങ്ങിയതിന് ശേഷമുണ്ടായ ഈ ഏറ്റവും വലിയ ആക്രമണത്തില്‍ ലെബനനിലെ 25 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്.

അമേരിക്കയും അന്തര്‍ദേശീയ പങ്കാളിത്തവും: വെടി നിര്‍ത്തല്‍ കരാറിനെ പിന്തുണച്ചുകൊണ്ട് അമേരിക്കയും ഫ്രാന്‍സും രംഗത്തെത്തിയിരുന്നു. ‘ആക്രമണത്തിന് പൂര്‍ണ വിരാമം’ എന്ന നിലയിലാണ് കരാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ വച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ 4 മണിക്കാണ് (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 9 മണി) വെടിനിര്‍ത്തല്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നത്.

ഇനിയെന്ത്?
നിര്‍വഹണവും നിരീക്ഷണവും: യുണൈറ്റഡ് നേഷന്‍സ്, ലെബനീസ് മിലിട്ടറി, ഒരു മള്‍ട്ടിനാഷണല്‍ കമ്മിറ്റി എന്നിവയാണ് കരാര്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്. ലെബനനിലെ ലിറ്റാനി നദിയുടെ തെക്ക് പ്രദേശത്ത് ഗ്രൂപ്പ് പുനഃസംഘടിപ്പിക്കുന്നതോ പുനഃസ്ഥാപിക്കുന്നതോ തടയുന്നതിനായി ഹിസ്ബുള്ളയുടെ ചലനങ്ങള്‍ക്ക് മേലെ ശക്തമായ മേല്‍നോട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇസ്രയേലിന്റെ നിലപാട്
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ സൈനിക നടപടികള്‍ പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2006ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സമ്പൂര്‍ണ യുദ്ധം അവസാനിപ്പിച്ച യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം 1701ന്റെ അടിസ്ഥാനത്തിലാണ് കരാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വെടിനിര്‍ത്തലിലൂടെയും കൂടുതല്‍ ചര്‍ച്ചകളിലൂടെയും മേഖലയില്‍ സമാധാനം കൊണ്ടുവരാനാണ് കരാര്‍ ലക്ഷ്യമിടുന്നത്. മിഡില്‍ ഈസ്റ്റില്‍ സമഗ്രമായ സമാധാനം കൈവരിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ ഗാസയിലെ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിന് യുഎസ് സഹായം നല്‍കുന്നു. ഇത് ലെബനനിലെയും ഇസ്രയേലിലെയും സാധാരണക്കാര്‍ക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനും മാസങ്ങള്‍ നീണ്ട അക്രമത്തിന് ശേഷം ജീവിതം തിരികെ പിടിക്കാനും സഹായകമാകുന്നു.  The Israel-Hezbollah Ceasefire Agreement: What does it entail?

Content Summary; The Israel-Hezbollah Ceasefire Agreement: What does it entail?

Leave a Reply

Your email address will not be published. Required fields are marked *

×