February 14, 2025 |

ദി ലാസ്റ്റ് മ്യുസിഷ്യൻ ഓഫ് ഓഷ്വിറ്റ്സ്; നമ്മളെ വേട്ടയാടുന്ന കൂട്ടക്കൊലകളുടെ പശ്ചാത്തല സംഗീതത്തിന്റെ കഥ

അവിടെ ചെന്നുകയറുമ്പോള്‍ ഒരു സംഗീത ബാന്‍ഡ് മൊസാര്‍ട്ടിന്റെ വിഖ്യാതമായ ഐന്‍ ക്ലീന്‍ നാച്ച്മുസിക് പ്ലേ ചെയ്യുന്നത് തടവുകാര്‍ക്ക് നടുക്കമാണുണ്ടാക്കിയത്.

ഒരു മനുഷ്യന് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും ഭീകരമായ സ്ഥലമായിരുന്നു ഹിറ്റ്‌ലറുടെ നാത്സി ഭീകരര്‍ ജൂതരേയും മറ്റ് മറ്റു മനുഷ്യരേയും തടവിലിട്ട് പീഡിപ്പിച്ചിരുന്ന ഇടങ്ങളിലൊന്നായ ഓഷ്വിറ്റ്‌സ്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേയ്ക്ക് നയിക്കപ്പെടുന്ന ഓരോത്തര്‍ക്കും തങ്ങള്‍ ഭൂമിയിലെ നരകത്തിലേയ്ക്കാണ് പോകുന്നത് എന്നറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവിടെ ചെന്നുകയറുമ്പോള്‍ ഒരു സംഗീത ബാന്‍ഡ് മൊസാര്‍ട്ടിന്റെ വിഖ്യാതമായ ഐന്‍ ക്ലീന്‍ നാച്ച്മുസിക് പ്ലേ ചെയ്യുന്നത് തടവുകാര്‍ക്ക് നടുക്കമാണുണ്ടാക്കിയത്. എന്ത് തരം ക്രൂരമായ തമാശയായിരുന്നു അത്? അതോ ജര്‍മന്‍കാരുടെ സാംസ്‌കാരിക മേധാവിത്വത്തിന്റെ പ്രകടനമോ? കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് എന്നൂകേട്ടത് പോലെ ഭീകരമായിരുന്നില്ല എന്ന് സൂചിപ്പിക്കാനുള്ളതായിരുന്നോ? അതുമല്ലെങ്കില്‍ അതിജീവിതരില്‍ ഒരാള്‍ കരുതുന്നത് പോലെ നാസികള്‍ യഥാര്‍ത്ഥത്തില്‍ ‘ഭ്രാന്ത’രായിരുന്നുവെന്നതിന്റെ ലക്ഷണമായിരുന്നോ?

ടോബി ട്രാക്ക്മാന്റെ ഡോക്യുമെന്ററിയില്‍ പറയുന്നത് സത്യം സങ്കീര്‍ണവും ഭയപ്പെടുത്തുന്നതുമാണ് എന്നാണ്. ലോകത്തിലെ ഏറ്റവും ക്രൂരമായ വംശഹത്യയായ ഹോളോകോസ്റ്റില്‍ സംഗീതത്തിനുണ്ടായിരുന്ന പങ്ക് എന്നത് ഒരു ചെറിയ കാര്യമായി തോന്നിയേക്കാം. ഓഷ്വിറ്റ്‌സില്‍ ഓര്‍ക്കസ്ട്ര ഉണ്ടായിരുന്നു എന്നത് നാത്സികള്‍ ചെയ്ത് കൂട്ടിയ കാര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ ശരിക്കും പ്രധാനമാണോ? അതെ എന്ന് ദ ലാസ്റ്റ് മ്യൂസീഷ്യന്‍ ഓഷ് ഓഷ്‌വിസ്റ്റ്‌സ് സാക്ഷ്യപ്പെടുത്തുന്നു. എങ്ങനെയാണ് അവിടെ സംഗീതം പ്രവര്‍ത്തിച്ചത് എന്നും അതിന്റെ മൂല്യങ്ങള്‍ എന്തായിരുന്നുവെന്നും കലയേയും സംസ്‌കാരത്തേയും ആയുധമാക്കി മാറ്റുന്ന രീതി എങ്ങനെയായിരുന്നുവെന്നും ഡോക്യുമെന്ററി പറയുന്നു.

ഓഷ്വിറ്റ്‌സിലെ വനിതാ ഓര്‍ക്കസ്ട്രയില്‍ ഉണ്ടായിരുന്ന, ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരാളായ, 99 വയസുള്ള അനിത ലാസ്‌കര്‍ വാള്‍ഫിഷ് എന്ന, ചെല്ലോ വാദകയുടെ ബഹുമാനാര്‍ത്ഥമാണ് ഡോക്യുമെന്ററിക്ക് ആ പേര് നല്‍കിയിരിക്കുന്നത്. കൗമാരകാലഘട്ടത്തില്‍ തന്നെ കോണ്‍സന്‍ട്രേഷന്‍ ക്യാംപിലടക്കപ്പെട്ടയാളാണ് അനിത. അവിടുത്തെ ആദ്യദിവസം കൂടെയുണ്ടായിരുന്ന തടവുകാരി അവരുടെ യുദ്ധത്തിന് മുന്‍പുള്ള ദിവസങ്ങളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. അവള്‍ ചെല്ലോ വായിക്കുമെന്ന് അറിഞ്ഞതോടെ ഒരു മ്യൂസിക് കണ്ടക്ടര്‍ എത്തി. ”ഞാനവിടെ പൂര്‍ണനഗ്‌നയാക്കി നിര്‍ത്തപ്പെട്ടിരിക്കുകയാണ്, അപ്പോഴാണ് അവര്‍ എന്നോട് ആരാണ് ചെല്ലോ പഠിപ്പിച്ചത് എന്ന് ചോദിക്കുന്നത്’. സന്തോഷമില്ലാത്ത ചിരിയോടെ അനിത ലാസ്‌കര്‍ നിന്നു. എന്നിട്ട് കൂട്ടിച്ചേര്‍ത്തു. ‘എന്തൊരു അസംബന്ധമായിരുന്നു അത്?”.

മനസിലാക്കാന്‍ കഴിയാത്ത, ഒരുതരം സാഡിസം പോലെ, സഹതടവുകാരെ ചുട്ടുകൊല്ലുന്നതിനും സാക്ഷ്യം വഹിക്കേണ്ടിവന്ന ലാസ്‌കര്‍വാള്‍ഫിഷ് ചെല്ലോ വായിക്കാന്‍ നിര്‍ബന്ധിതയായി. അക്രമവും പട്ടിണിയും ഗ്യാസ് ചേമ്പറുമൊക്കെ ഒഴിവാക്കാന്‍ സഹായിച്ചിരുന്ന ആളുകള്‍ക്ക് ഓര്‍ക്കസ്ട്ര ഒരു ജീവനാഡിയായിരുന്നു. തടവുകാരില്‍ വളരെ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ പ്രസിദ്ധനായ ഓഷ്വിറ്റ്‌സിലെ ഫിസിഷ്യന്‍ ജോസഫ് മെംഗലെയ്ക്ക് വേണ്ടി ഷൂമാന്റെ ഒരു ഭാഗം അവതരിപ്പിക്കാന്‍ ലാസ്‌കര്‍ നിര്‍ബന്ധിതയായി, ”എനിക്ക് ഒന്നും തോന്നിയില്ല, കഴിയുന്നത്ര വേഗത്തില്‍ അത് ചെയ്ത് തീര്‍ക്കുക എന്നതായിരുന്നു എന്റെ ചിന്ത.

അവഗണിക്കാന്‍ പറ്റാത്ത വിധമായിരുന്നു അവിടത്തെ അസംബന്ധങ്ങള്‍. സാഡിസമാക്കട്ടെ ഉള്‍ക്കൊള്ളാന്‍ പറ്റാത്തതും. തന്റെ സഹതടവുകാരെ ജീവനോടെ കത്തിച്ച് കൊല്ലുമ്പോള്‍ ചെല്ലോ വായിക്കാന്‍ ലാസ്‌കര്‍ നിര്‍ബന്ധിതയായി. ഓര്‍ക്കസ്ട്രയുടെ ഭാഗമാകാന്‍ യോഗ്യത ലഭിച്ചവര്‍ക്ക് പട്ടിണിക്കിടയില്‍ നിന്നും ക്രൂരപീഡനങ്ങളില്‍ നിന്നും ഗ്യാസ് ചേംബറുകളേലയ്ക്ക് തള്ളുന്നതില്‍ നിന്നും ഒഴിവാകാന്‍ സംഗീതം സഹായിച്ചു. പക്ഷേ അവരെ സംബന്ധിച്ച്, യാതൊരു അര്‍ത്ഥമോ വൈകാരിതയോ ഇല്ലാത്ത ഒന്നായി സംഗീതം മാറി. ഓഷ്‌വിസ്റ്റിലെ കുപ്രസിദ്ധനായ, തടവുകാര്‍ക്ക് മേല്‍ ക്രൂരമായ പരീക്ഷണങ്ങള്‍ നടത്തിയിരുന്ന, ജോസഫ് മെന്‍ഗലേയ്ക്ക് വേണ്ടി പ്രത്യേകം ചെല്ലോ വായിക്കേണ്ടി വന്നതും ലാഷ്‌കര്‍ ഓര്‍മ്മിക്കുന്നുണ്ട്. ‘എന്റെ മനസപ്പോള്‍ ശൂന്യമായിരുന്നു. ഞാന്‍ കഴിയുന്നത്ര വേഗതയിലായിരുന്നു വായിച്ചിരുന്നത്. എത്രയും വേഗം അവസാനിച്ച് പുറത്ത് കടക്കണമെണം എന്നതായിരുന്നു ആലോചന.’ അവര്‍ പറയുന്നു.

തടവുകാരെ നിയന്ത്രിക്കുന്നതിനും ഓഷ്വിറ്റ്‌സ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും വേണ്ടി നാസികള്‍ സംഗീതത്തെ ഉപയോഗിച്ചു. തടവുകാര്‍ ഫാക്ടറികളില്‍ ജോലി ചെയ്യുമ്പോള്‍ ഓര്‍ക്കസ്ട്ര അതിലെ മാര്‍ച്ച് ചെയ്ത് പൊയ്‌ക്കൊണ്ടിരുന്നു. മുടി വില്‍ക്കുന്നതും, മനുഷ്യ അവശിഷ്ടങ്ങള്‍ വളമായി ഉപയോഗിക്കുന്നതും പോലെ നാസികളുടെ മറ്റ് അസ്വസ്ഥത തോന്നുന്ന പ്രവര്‍ത്തനങ്ങളും സിനിമ കാണിക്കുന്നുണ്ട്.

ഓഷ്വിറ്റ്‌സിലെ സംഗീതം ഭയാനകമായ ചില പ്രവൃത്തികളോടും ആശ്വാസത്തിന്റെ കണികകളോടും ഒരു പോലെ ബന്ധപ്പെട്ടിരിക്കുന്നു. അതിജീവിച്ചവര്‍ തങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തുന്നതിനും, ഐഡന്റിറ്റി മുറുകെ പിടിക്കുന്നതിനും പാട്ടുകള്‍ പാടിയത് ഓര്‍ക്കുന്നതായി ഡോക്യുമെന്ററിയില്‍ കാണിക്കുന്നു. ചില റോമന്‍ അതിജീവിതര്‍ അവരുടെ അനുഭവങ്ങള്‍ പാടുകയായിരുന്നു, ഒരു പോളിഷ് സംഗീതസംവിധായകന്‍ രഹസ്യമായി എഴുതി.

സംഗീതത്തിനെ നമ്മളെ മനുഷ്യനാക്കാന്‍ കഴിയും എന്നാല്‍, അത് മനുഷ്യത്വത്തെ ഉറപ്പിക്കുന്ന ഒന്നല്ല. ജര്‍മന്‍ സംസ്‌കാരം ശാസ്ത്രീയ സംഗീതത്തില്‍ അഭിമാനം കൊണ്ടിരുന്നു, എന്നാല്‍ സാംസ്‌കാരിക നായകന്മാര്‍ പോലും വലിയ അതിക്രമങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ലാസ്‌കറിന്റെ മകന്‍ പറഞ്ഞത് പോലെ, ഏറ്റവും സംസ്‌കാരമുള്ളവര്‍ പോലും ഭയാനകമായ പ്രവൃത്തികള്‍ ചെയ്തിരുന്നു.ഹോളോകോസ്റ്റ് ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കുന്നതിനോടൊപ്പം സംസ്‌കാരങ്ങളെയും നശിപ്പിച്ചിരുന്നു, പ്രത്യേകിച്ച് യൂറോപ്യന്‍ ജൂതന്മാരുടെ.

ജൂത എഴുത്തുകാരനായ ഇല്‍സെ വെല്‍ബറിന്റെ ദുരന്തകഥയോടെയാണ് ദി ലാസ്റ്റ് മ്യുസിഷ്യന്‍ ഓഫ് ഓഷ്വിറ്റ്‌സ് അവസാനിക്കുന്നത്. കലയെയും മാനവികതയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഹോളിക്രോസിന്റെ ഭീകരതയെ കൂടി പരിഗണിക്കാന്‍ ഈ ഡോക്യുമെന്ററി സഹായിക്കുന്നു.ഓഷ്വിറ്റ്‌സിന്റെ ക്രൂരതകള്‍ മറക്കാന്‍ നിങ്ങളെ ഒരിക്കലുമിത് അനുവദിക്കില്ല. വര്‍ഷങ്ങളോളം ഈ ചിന്തകള്‍ നിങ്ങളെ വേട്ടയാടും.

content summary; The last musician of Auschwitz; review

×