ഇറാന് മേലുള്ള ഇസ്രയേലിന്റെ ആക്രമണങ്ങൾ ശക്തമാവുകയാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇറാന്റെ ആണവോർജ്ജ സംഘടനയുടെ മുൻ തലവനായ ഫെറിദൂൺ അബ്ബാസിയും മരണപ്പെട്ടതായി റിപ്പോർട്ട്. തനിക്ക് മരണഭീതിയില്ലെന്നും ഇറാൻ ആവശ്യപ്പെട്ടാൽ ആണവായുധങ്ങൾ നിർമ്മിച്ച് നൽകാൻ താൻ തയ്യാറാണെന്നും ഫെറിദൂൺ അബ്ബാസി പറഞ്ഞിട്ടുണ്ട്. 2010ൽ തനിക്ക് നേരെയുണ്ടായ ഒരു വധശ്രമത്തെ ഫെറിദൂൺ തലനാരിഴയ്ക്കാണ് അതിജീവിച്ചത്. എന്നാൽ ഇത്തവണ ഫെറിദോണിനെ കാത്തിരുന്നത് മരണമായിരുന്നു. ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെൻ ഫക്രിസാദെയുടെ കൊലപാതകത്തിലേക്കാണ് ഫെറിദൂണിന്റെ മരണം വിരൽ ചൂണ്ടിയത്. ഇറാന് അതെന്നും ഒരു ഉണങ്ങാത്ത മുറിവാണ്.
മൊഹ്‌സെൻ ഫക്രിസാദെ എന്ന പേരിന് ഇറാന്റെ ആണവ ചരിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. 2000ത്തിന്റെ തുടക്കത്തിൽ ആണവ ബോംബ് നിർമ്മിക്കാനുള്ള ഇറാന്റെ രഹസ്യ ശ്രമത്തിന് പിന്നിലെ സൂത്രധാരൻ ഇയാളാണെന്ന് പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികൾ വിശ്വസിച്ചിരുന്നു. പ്രൊജക്റ്റ് അമദ് എന്നാണ് ഈ ദൗത്യത്തിന് ഇറാൻ നൽകിയിരുന്ന പേര്. പൊതുസ്ഥലങ്ങളിൽ മൊഹ്‌സെൻ ഫക്രിസാദെ പലപ്പോഴും അദൃശ്യനായിരുന്നു. ചിത്രങ്ങൾ പകർത്തുകയോ അഭിമുഖങ്ങൾ നൽകുകയോ പോലും ഉണ്ടായിട്ടില്ല. ഇറാന്റെ റോബർട്ട് ഓപ്പൺ ഹൈമർ എന്നുപോലും മൊഹ്‌സെൻ ഫക്രിസാദെയെ ആളുകൾ വിശേഷിപ്പിച്ചു. വിദേശ രഹസ്യാന്വേഷണ ഏജൻസികളും ഇസ്രായേലി ഉദ്യോഗസ്ഥരും മൊഹ്‌സെൻ ഫക്രിസാദെയെ ഇറാന്റെ ആണവ പദ്ധതിയുടെ പിതാവെന്നാണ് വിശേഷിപ്പിച്ചിരുന്നത്. 2018ൽ ഇറാൻ ആണവ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന് ഫയലുകളെക്കുറിച്ച് ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തിയപ്പോൾ ഈ പേര് ഓർമ്മയിൽ സൂക്ഷിച്ചോളൂവെന്ന് അടിവരയിട്ട് പറയുകയുണ്ടായി.
2020 നവംബര്‍ 27ന് ആയിരുന്നു ഇറാന്റെ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇറാന്‍ അണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സെന്‍ ഫക്രിസാദയെ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് വധിക്കുന്നത്. 59കാരനായ ഫക്രിസാദ ടെഹ്‌റാനിലെ അബ്‌സാര്‍ഡില്‍ ഭാര്യയോടും 12 അംഗരക്ഷകരോടും ഒപ്പം യാത്ര ചെയ്യുന്നതിനിടെയാണ് വെടിയേറ്റ് മരിക്കുന്നത്. എന്നാല്‍ ഈ ആക്രമണത്തില്‍ ഭാര്യയെയോ സുരക്ഷ സംഘത്തെയോ ആക്രമിച്ചില്ല. ഫക്രിസാദയെ വധിക്കാന്‍ മൊസാദും സംഘവും പ്രയോഗിച്ച നീക്കങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇസ്രയേലിന്റെ പ്രൈമറി എക്സ്റ്റേണല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദ്, വിദൂര നിയന്ത്രിത റോബോട്ട് ഉപയോഗിച്ചാണ് ഇറാന്റെ ആണവ പദ്ധതിക്ക് പിന്നിലെ പ്രധാന ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ചത്. മൊഹ്‌സെൻ ഫക്രിസാദെയുടെ മരണത്തിൽ ഇസ്രായേൽ പങ്ക് വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും മുൻ മൊസാദ് മേധാവി യോസി കോഹൻ പിന്നീട് സൂചന നൽകിയിരുന്നു. പിന്നീടുള്ള റിപ്പോർട്ടുകൾ പ്രകാരം മൊസാദ് ഏജന്റുമാർ മാസങ്ങളോളം ഫക്രിസാദെയെ നിരീക്ഷിച്ചിരുന്നതായും വധിക്കാനുള്ള ആയുധങ്ങൾ ഇറാനിലേക്ക് കടത്തിയിരുന്നതായും പറയുന്നു.
ഈ സംഭവം അന്താരാഷ്ട്രതലത്തിൽ ഇറാന്റെ സ്ഥാനം കൂടുതൽ ശക്തമാക്കി. യുഎസുമായും യൂറോപ്യൻ ശക്തികളുമായുള്ള ചർച്ചകൾ സ്തംഭിച്ചു. ഭരണകൂടം യുറേനിയം സമ്പുഷ്ടീകരണം ത്വരിതപ്പെടുത്തി. ആണവ നയതന്ത്രത്തിന്റെ പ്രതീക്ഷകൾക്കും മൊഹ്‌സെൻ ഫക്രിസാദെയുടെ മരണം തിരിച്ചടിയായി.
content summary: The murder of the father of Iran’s nuclear program remains a deep wound in the heart of the nation
This post was last modified on June 18, 2025 3:46 pm
Leave a Comment