നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ചെന്താമരയെ കണ്ടെത്താനായില്ല. ഇതേ തുടർന്ന് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. ആലത്തൂർ
ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന നാല് ടീമുകളാണ് പരിശോധന നടത്തുക. കൊലപാതക ശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തെരച്ചിൽ വ്യാപിപ്പിക്കും. ഒപ്പം തെരച്ചിലിന് മുങ്ങൽ വിദഗ്ധരുടേയും സഹായം പൊലീസ് തേടിയിട്ടുണ്ട്. ജലാശയങ്ങളിലും പരിശോധന നടത്തും. പ്രതി വിഷം കഴിച്ച് വെള്ളത്തിൽ ചാടിയെന്ന സംശയത്തിലാണ് മുങ്ങൽ വിദഗ്ധരുടെ സഹായം തേടിയത്.nenmara murder
കൊലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ പ്രതി കൊലപ്പെടുത്തിയ കൂടോത്രം ചെയ്തുവെന്ന സംശയത്തെ തുടർന്നെന്ന് വിവരം. ചെന്താമരയുടെ കുടുംബം തകർത്തത് നീളൻ മുടിയുള്ള സ്ത്രീയെന്ന് ജോത്സ്യൻ പറഞ്ഞിരുന്നു. ചെന്താമര അന്ധവിശ്വാസിയാണെന്നും കരുതുന്നുണ്ട്. 2019 ലെ സജിത കൊലപാതകത്തിന്റെ സമാനമായ രീതിയിൽ വിശന്നാൽ ഭക്ഷണത്തിനായി ഒളിവ് വിട്ട് ചെന്താമര പുറത്തിറങ്ങിയേക്കാമെന്നാണ് പൊലിസ് കരുതുന്നത്. പ്രതിയുടെ വീട്ടിൽ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല.
ചെന്താമരയുടെ സഹോദരനുമായി ആലത്തൂർ പൊലീസ് തിരുപ്പൂരിലും പരിശോധന നടത്തുന്നുണ്ട്. സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും.
5 വർഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ൽ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി ഇന്നലെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തി.
ആദ്യകൊലപാതകം നടക്കുന്നതിനും ആറുമാസം മുമ്പാണ് പ്രതി ചെന്താമരാക്ഷൻ്റെ ഭാര്യയും മകളും പിരിഞ്ഞ് കഴിയാൻ തുടങ്ങിയത്. എപ്പോഴും വഴക്ക് മാത്രമുള്ള കുടുംബ പശ്ചാത്തലമായിരുന്നു ഇവരുടേതെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങൾക്കെല്ലാം കാരണം അയൽക്കാരാണെന്നായിരുന്നു പ്രതിയുടെ സംശയം. കുടുംബം പിരിഞ്ഞുപോകാൻ കാരണവും ഇവർ തന്നെയാണെന്നായിരുന്നു പ്രതി വിശ്വസിച്ചിരുന്നത്. ആ പക മനസിൽ വെച്ച് വീട്ടിൽ ആരുമില്ലാത്ത സമയത്ത് മൂർച്ചയുള്ള കത്തിയുമായെത്തിയാണ് 2019 ൽ സജിതയെ പല തവണ പ്രതിവെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചു വർഷത്തെ ജയിൽ വാസത്തിന് ശേഷവും പക മനസിൽ കൊണ്ടു നടന്ന പ്രതി, വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തിലിറങ്ങിയാണ് ക്രൂരത നിറഞ്ഞ രണ്ട് കൊലപാതകവും കൂടി നടത്തിയത്.nenmara murder
content summary; The Nenmara double murder investigation is ongoing, with police searching for the suspect, Chenthamara