തുർക്കിയുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് കുർദിഷ് സംഘടനായ പികെകെ. പികെകെ പിരിച്ചുവിടാനുള്ള മേധാവി അബ്ദുള്ള ഒകലാൻ ആഹ്വാനം ചെയ്തതിനെത്തുടർന്നാണ് തുർക്കിയുമായി വെടിനിർത്തൽ പ്രഖ്യാപിച്ചത്. 1999 മുതൽ ഏകാന്തതടവിൽ കഴിയുന്ന ഒകലാനെ തുർക്കി മോചിപ്പിക്കുമെന്നും നിരായുധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും പികെകെ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. തുർക്കിയിൽ നാല് പതിറ്റാണ്ടുകളായി തുടരുന്ന സായുധ പോരാട്ടം അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് പികെകെയുടേത്. സായുധ പോരാട്ടത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.
സംഘർഷം അവസാനിപ്പിക്കാൻ എംഎച്ച്പി പാർട്ടിയുടെ നേതാവായ ഡെവ്‌ലെറ്റ് ബഹ്‌സെലി ആവശ്യപ്പെട്ടിരുന്നു. ഇതിന് മാസങ്ങൾക്ക് ശേഷമാണ് അബ്ദുള്ള ഒകലന്റെ പ്രഖ്യാപനം. ഒകലാൻ, ഈ ആഴ്ച വെച്ച് ഒരു കുർദിഷ് അനുകൂല പാർട്ടിയിലെ എംപിമാരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. “സമാധാനത്തിനും ജനാധിപത്യ സമൂഹത്തിനും വേണ്ടിയുള്ള ഒകലാന്റെ ആഹ്വാനം നടപ്പിലാക്കുന്നതിന് ഇന്ന് മുതൽ ഞങ്ങൾ വെടി നിർത്തൽ പ്രഖ്യാപിക്കുകയാണ്,” പികെകെ എക്സിക്യൂട്ടീവ് കമ്മിറ്റി ശനിയാഴ്ച പറഞ്ഞു. ആക്രമിക്കപ്പെടുന്നവർക്ക് എതിരെ ഞങ്ങൾ സായുധ നടപടി സ്വീകരിക്കില്ല പികെകെ കൂട്ടിച്ചേർത്തു. കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയെ പ്രതിനിധീകരിക്കുന്ന പികെകെ, ഒകലന്റെ ജയിൽ സാഹചര്യങ്ങൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശാരീരിക സ്വാതന്ത്ര്യത്തോടെ ജീവിക്കാനും ജോലി ചെയ്യാനും അദ്ദേഹത്തിന് കഴിയണം, കൂടാതെ തന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ ആരുമായും തടസ്സമില്ലാത്ത ബന്ധം സ്ഥാപിക്കാൻ കഴിയണം പിപികെ കൂട്ടിച്ചേർത്തു. തുർക്കിയിലെ 85 ദശലക്ഷം ജനങ്ങളിൽ ഏകദേശം 20 ശതമാനം വരുന്ന കുർദുകൾക്ക് ഒരു മാതൃരാജ്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1984 മുതൽ പിപികെ കലാപം നടത്തിവരികയാണ്. തുർക്കി, യൂറോപ്യൻ യൂണിയൻ, യുകെ, യുഎസ് എന്നിവിടങ്ങളിൽ പിപികെയെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
നിരായുധീകരണത്തിന് ആഹ്വാനം ചെയ്യുന്നതായി ഡെം പാർട്ടി അംഗങ്ങളായ അഹ്മത് തുർക്കിനും പെർവിൻ ബുൾഡാനും കുർദിഷ്നും നൽകിയ കത്തിൽ ഒകലാൻ പറഞ്ഞു. ജനാധിപത്യം ഇല്ലാതാവരുതെന്ന ലക്ഷ്യത്തോടെയാണ് തന്റെ പ്രസ്ഥാനമായ പികെകെ രൂപീകരിച്ചതെന്ന് ഒകലാൻ വ്യക്തമാക്കി. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന്റെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയോടെ, ബഹ്‌സെലി, പികെകെക്ക് നിരായുധീകരണത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് ഒകലാൻ കൂട്ടിച്ചേർത്തു. കുർദിഷ് നേതാക്കൾ ഈ നീക്കത്തെ സ്വാഗതം ചെയ്തു. കുർദിഷ് ഭൂരിപക്ഷമുള്ള തെക്കുകിഴക്കൻ നഗരങ്ങളായ ദിയാർബക്കിർ, വാൻ എന്നിവിടങ്ങളിൽ പികെകെയുടെ പ്രസ്താവന കാണാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. പ്രഖ്യാപനത്തിന്റെ അടുത്ത ഘട്ടം എന്തായിരിക്കുമെന്നതിനെക്കുറിച്ച് കുർദിഷ്, തുർക്കി പൊതുജനങ്ങൾക്കിടയിൽ സംശയങ്ങൾ അവശേഷിക്കുന്നു. സിറിയയിലെ തുർക്കി പിന്തുണയുള്ള സൈന്യം കുർദിഷ് സേനയ്‌ക്കെതിരായ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം സൈന്യം സിറിയയുടെ പുതിയ നേതാക്കളോട് കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സിനെ ഇല്ലാതാക്കാൻ ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുർദിഷ് അനുകൂല രാഷ്ട്രീയക്കാർക്ക് അറസ്റ്റുകളുടെയും ജയിൽ ശിക്ഷകളുടെയും ഒരു പരമ്പര തന്നെ നേരിടേണ്ടി വന്നിട്ടുണ്ട്. പികെകെ നേതൃത്വം നൽകിയ കലാപത്തിൽ ഏകദേശം 40,000 പേരാണ് കൊല്ലപ്പെട്ടത്.
Content Summary: The outlawed Kurdish group the PKK has announced a ceasefire with Turkey following a call from its imprisoned leader
PKK Turkey