June 14, 2026 |
Share on

തെച്ചിക്കാട്ടുകാവ് രാമചന്ദ്രന്റെ ഒന്നാം പാപ്പാന്‍ ആത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി ഭക്ഷണത്തില്‍ ബ്ലേഡിട്ട് തെച്ചിക്കാട്ടുകാവ് രാമചന്ദ്രനെ കൊലപ്പെടുത്താന്‍ നടന്ന ശ്രമത്തെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ ഒന്നാം പാപ്പാനായ ഇടുക്കി രാജക്കാട് സ്വദേശി ഷിബു ആത്മഹത്യ ചെയ്തു. ഇന്നലെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. ആനയ്ക്ക് നല്‍കാനായി തയ്യാറാക്കിയ ഭക്ഷണത്തില്‍ ബ്ലേഡ് കണ്ടെത്തിയത് ഷിബുവാണ്. പൊലീസ് ഇയാളെ അടക്കമുള്ളവരെ ചോദ്യവും ചെയ്തിരുന്നു. എന്നാല്‍ ആരാണ് ഭക്ഷണത്തില്‍ ബ്ലേഡ് കലര്‍ത്തിയത് എന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല. അന്വേഷണത്തിനായി ഇന്നലെ പൊലീസ് […]

അഴിമുഖം പ്രതിനിധി

ഭക്ഷണത്തില്‍ ബ്ലേഡിട്ട് തെച്ചിക്കാട്ടുകാവ് രാമചന്ദ്രനെ കൊലപ്പെടുത്താന്‍ നടന്ന ശ്രമത്തെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ ഒന്നാം പാപ്പാനായ ഇടുക്കി രാജക്കാട് സ്വദേശി ഷിബു ആത്മഹത്യ ചെയ്തു. ഇന്നലെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. ആനയ്ക്ക് നല്‍കാനായി തയ്യാറാക്കിയ ഭക്ഷണത്തില്‍ ബ്ലേഡ് കണ്ടെത്തിയത് ഷിബുവാണ്. പൊലീസ് ഇയാളെ അടക്കമുള്ളവരെ ചോദ്യവും ചെയ്തിരുന്നു. എന്നാല്‍ ആരാണ് ഭക്ഷണത്തില്‍ ബ്ലേഡ് കലര്‍ത്തിയത് എന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല. അന്വേഷണത്തിനായി ഇന്നലെ പൊലീസ് തെച്ചിക്കോട്ട് എത്തിയപ്പോള്‍ ഇയാള്‍ വിഷം കഴിച്ച ശേഷം ആനയുടെ മുന്നില്‍ നിന്നു കൊണ്ട് താന്‍ നിരപരാധിയാണ് എന്ന് പറയുകയായിരുന്നു. ഓഗസ്റ്റ് ഏഴിനാണ് ആനയുടെ ഭക്ഷണത്തില്‍ ബ്ലേഡ് കക്ഷണങ്ങള്‍ കണ്ടെത്തിയത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×