June 04, 2026 |
Share on

വിവാഹത്തിന് നിർബന്ധിച്ചത് റമീസിന്റെ തെറ്റ് മറയ്ക്കാൻ; മർദ്ദനമേറ്റ പാടുകളോടെയാണ് സോന വീട്ടിലെത്തിയത്

വിവരങ്ങളൊക്കെ അറിയുന്നത് സുഹൃത്ത് വഴി

‘എന്റെ അപ്പൻ മരിച്ച് നാല്പത് ദിവസം കഴിയും മുമ്പാണ് വിവാഹത്തിന്റെ കാര്യം പറ‍ഞ്ഞ് റമീസും കുടുംബവും വീട്ടിലെത്തുന്നത്. അപ്പന്റെ ആണ്ട് കഴിഞ്ഞ് നടത്തി തരാമെന്ന് പറഞ്ഞാണ് ഞങ്ങൾ അവരെ തിരികെ അയക്കുന്നത്’ ആൺസുഹൃത്തിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സോനയുടെ സഹോദരൻ ബേസിൽ അഴിമുഖത്തോട് പറഞ്ഞ വാക്കുകളാണിത്. വിവാഹം കഴിക്കണമെങ്കിൽ മതപരിവർത്തനം നടത്തണമെന്ന് പറഞ്ഞാണ് സുഹൃത്ത് റമീസിന്റെ കുടുംബം സോനയെ പീഡിപ്പിച്ചത്.

അതിന് ശേഷമാണ് റമീസിനെ ഒരു ലോഡ്ജിൽ നിന്ന് പിടിക്കുന്നത്. ഇതറിഞ്ഞ് സോന റമീസിന്റെ വീട്ടിൽ ചെല്ലുകയും ഇനി താൻ മതം മാറില്ലെന്ന് അവരെ അറിയിക്കുകയും ചെയ്തു. അപ്പോഴും വീട്ടുകാർ റമീസിനെ പിന്തുണച്ചാണ് സംസാരിച്ചതെന്നും ബേസിൽ വ്യക്തമാക്കി. മൂന്ന് വർഷത്തോളമായി സോനയും റമീസും പ്രണയത്തിലായിരുന്നു.  ബന്ധത്തിന്റെ കാര്യമെല്ലാം ഞങ്ങളോട് പറഞ്ഞത് അവളാണ്. അവളുടെ ഇഷ്ട്ത്തിനാണ് ഞങ്ങൾ പ്രാധാന്യം കൊടുത്തിരുന്നത് അതോർത്താണ് ഈ ബന്ധത്തിന് സമ്മതം മൂളിയത്. റമീസും എന്റെ വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നു. ഇടയ്ക്ക് അവൻ വീട്ടിൽ വരികയും എല്ലാവരുമായി ഇടപെടുകയുമൊക്കെ ചെയ്തിരുന്നതാണെന്നും ബേസിൽ വ്യക്തമാക്കി.

രജിസ്റ്റർ ചെയ്യാമെന്ന് എങ്ങനെയൊക്കെയോ അവർ ഇവളെ പറഞ്ഞ് സമ്മതിപ്പിച്ചു. റമീസിന്റെ ഭാ​ഗത്ത് നിന്നുള്ള തെറ്റ് മറയ്ക്കാൻ ആയിരുന്നു കുടുംബം ഇവൾക്ക് മേൽ വിവാഹത്തിനായി സമ്മർദ്ദം ചെലുത്തിയത്. അടിമാലിയിലുള്ള ഇരുവരുടെയും സുഹൃത്തിന്റെ സഹായത്തോടെ വിവാഹം കഴിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ ആലുവയിൽ എല്ലാം ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് റമീസിന്റെ കുടുംബം ഇവളെ ആലുവയിലേക്ക് കൊണ്ടുപോയി. അവിടെ ഇവരുടെ വീട്ടിലെത്തിച്ച് പൂട്ടിയിട്ട് ഉപ​ദ്രവിച്ചത്. കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് അവളന്ന് റമീസിനൊപ്പം പോയത്. എന്റെ ചേട്ടൻ അറിഞ്ഞാൽ എന്താണ് സംഭവിക്കുകയെന്ന് ഇവനോടൊന്ന് പറഞ്ഞു കൊടുക്കാൻ സോന അവിടെ വച്ച് സുഹൃത്തിനെ വിളിച്ച് പറയുകയുണ്ടായെന്ന് ബേസിൽ വ്യക്തമാക്കി.

ആലുവയിൽ നിന്ന് പൊന്നാനിയിലേക്ക് കൊണ്ടു പോകാനായിരുന്നു കുടുംബത്തിന്റെ പദ്ധതി. അവിടെയെത്തിച്ച് മതം മാറ്റിയ ശേഷം മൂന്ന് മാസത്തിൽ തിരികെയെത്തിക്കുക. എന്നാൽ പദ്ധതി പുറത്തറിഞ്ഞുവെന്നായപ്പോൾ തിരികെ കൊണ്ടുവന്ന് വിട്ടു. പിതാവ് മരിച്ചതിൽ പിന്നെ ഒരു ആശ്വാസത്തിനായി ഇടയ്ക്ക് സുഹൃത്തിന്റെ വീട്ടിൽ പോയി നിൽക്കുമായിരുന്നു സോന. അതു കൊണ്ട് തന്നെ തിരികെയെത്തിയപ്പോൾ സംശയമൊന്നും തോന്നിയില്ല. ഈ സംഭവങ്ങളൊന്നും അവൾ സഹോദരനോട് പങ്കു വച്ചിരുന്നില്ല. അമ്മയോട് കുറച്ച് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. അവിടെ നിന്ന് വന്ന ദിവസം അവളുടെ ചുണ്ട് പൊട്ടിയത് ബേസിലിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു കാര്യം തിരക്കിയപ്പോൾ സുഹൃത്തിന്റെ കുട്ടിയുടെ തല കൊണ്ടതാണെന്ന് മറുപടി പറഞ്ഞു. റമീസിന്റെ കുടുംബം മർദ്ദിച്ചതായിരുന്നു അത്.

പെങ്ങളുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം സുഹൃത്ത് മുഖേനയാണ് ഇക്കാര്യങ്ങളെല്ലാം ബേസിൽ അറിയുന്നത്. അവൾ പറഞ്ഞപ്പോഴാണ് ഇത്രയൊക്കെ അനുഭവിച്ചിട്ടാണ് എന്റെ പെങ്ങൾ മരിച്ചതെന്ന് ഞാൻ അറിയുന്നത്. മതം മാറാതെ പറ്റില്ലെന്നും, മാറിയില്ലെങ്കിൽ അവരെ പള്ളിയിൽ നിന്ന് പുറത്താക്കുമെന്നും റമീസിന്റെ കുടുംബം അന്ന് വീട്ടിൽ വന്നപ്പോൾ പറഞ്ഞിരുന്നു. ഇതിൽ സോനയുടെ അഭിപ്രായം എന്താണെന്നും വീട്ടുകാർ തിരക്കി. അവൾക്ക് സമ്മതമാണെന്നാണ് അന്ന് പറഞ്ഞത്. അവളുടെ ഇഷ്ടം അതാണെങ്കിൽ അത് നടക്കട്ടേയെന്ന് ഞങ്ങളും കരുതി.

നിലവിൽ സോനയുടെ വീട്ടിലെത്തി സഹോദരന്റെയും സുഹൃത്തിന്റെയും സുഹൃത്തിന്റെ ഭർത്താവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. സോന ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ഈ കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. അവർ എന്റെ അമ്മയെ വിളിച്ച് നിങ്ങളുടെ മകൾക്ക് ഭ്രാന്താണ് അവൾ അയച്ചിരിക്കുന്നത് കണ്ടില്ലേ എന്നൊക്കെയാണ് ചോദിച്ചത്. ജോലിസ്ഥലത്തുനിന്ന് അമ്മ ഓട്ടോയിൽ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു.

ജാതിയോ മതമോ ഞങ്ങൾക്ക് ഒരു പ്രശ്നമായിരുന്നില്ല. അവളുടെ ഇഷ്ടത്തിനാണ് ഞങ്ങൾ വില കൊടുത്തിരുന്നത്. ഇത്ര ആത്മാർത്ഥമായി നിന്നിട്ടാണ് ഞങ്ങളോട് ആ കുടുംബം ഈ ക്രൂരത കാണിച്ചതെന്ന് ബേസിൽ പറഞ്ഞു.

content summary: They attacked Sona and tried to force her into religious conversion, but she didn’t tell the family anything, says her brother

Leave a Reply

Your email address will not be published. Required fields are marked *

×