കേരളം കാത്തിരുന്ന പ്രഖ്യാപനം എത്തി. തിരുവോണം ബംപര്‍ ഒന്നാം സമ്മാനം ടിജി 434222 എന്ന ടിക്കറ്റിന്. വയനാട് പനമരത്തുള്ള എസ് ജെ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനം 50 ലക്ഷം രൂപയുമാണ്.
71 ലക്ഷത്തിലധികം ആളുകളാണ് ഇക്കുറി ഭാഗ്യക്കുറി എടുത്തിരിക്കുന്നത്. ഒരു ടിക്കറ്റിന്റെ വില 500 രൂപയാണ്. പാലക്കാട് 10 ലക്ഷം ടിക്കറ്റുകള്‍ വിറ്റുകൊണ്ട് ഒന്നാം സ്ഥാനം സ്വന്തമാക്കി.
അതേസമയം, നറുക്കെടുപ്പിന് മുമ്പായി കേരളം കേട്ടൊരു സങ്കടകരമായ വാര്‍ത്തയായിരുന്നു തൃശൂരില്‍ നിന്നും വന്നത്. കനത്ത കട ബാധ്യതയില്‍ നിന്ന് കര കയറാം എന്ന പ്രതീക്ഷയിലാണ് തൃശ്ശൂര്‍ സ്വദേശി രമേശ് കുമാര്‍ 20,000 രൂപ മുടക്കി 40 ഓണം ബംപര്‍ എടുത്തത്. ഈ പ്രതീക്ഷയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും മോഷണം പോയത്. 55 ലക്ഷം രൂപയുടെ കടബാധ്യതയുള്ള രമേശ് സാമ്പത്തിക പ്രതിസന്ധികള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലായിരുന്നു ഒരു മാസത്തെ ശമ്പളം മുടക്കി 40 ടിക്കറ്റുകള്‍ വാങ്ങിയത്. എന്നാല്‍ ഭാഗ്യ പരീക്ഷണത്തിന് പോലും അവസരം കൊടുക്കാതെ ഭാഗ്യക്കുറി മോഷണം പോയി. രമേശ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളുമായുള്ള തര്‍ക്കം മൂലം അകന്ന് കഴിയുന്ന രമേശ് മോഷണം പോയ ടിക്കറ്റുകള്‍ തിരികെ ലഭിച്ചില്ലെങ്കിലോ എന്ന് കരുതി 10 ടിക്കറ്റുകള്‍ കൂടി വാങ്ങി വച്ചിട്ടുണ്ട്. thiruvonam bumper 2024 lottery first prize announced
Content summary;thiruvonam bumper 2024 lottery first prize announced