April 20, 2025 |

ലോകത്ത് ഏറ്റവും കൂടുതല്‍ തവണ കുളിക്കുന്നവരുടെ രാജ്യം!

എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ കുളിക്കുന്നവരുള്ള രാജ്യം ഏതാണെന്ന് അറിയാമോ?

നീ ഇന്ന് കുളിച്ചില്ലെ.. തമാശക്ക് കൂട്ടുകാരും ശകാരിക്കാൻ അമ്മമാരും ദിവസത്തിൽ ഒരു തവണയെങ്കിലും ഈ ചോദ്യം കേൾക്കാത്ത മലയാളികളുണ്ടാകില്ല. കേരളത്തിലുള്ളവർക്ക് അൽപം വൃത്തിക്കൂടുതലുണ്ടെന്ന് പൊതുവിൽ ഒരു പറച്ചിലുണ്ട്, നമ്മുക്ക് രണ്ടുനേരമൊക്കെ കുളി പതിവുള്ളതുകൊണ്ടായിരിക്കാം. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ കുളിക്കുന്നവരുള്ള രാജ്യം ഏതാണെന്ന് അറിയാമോ?

ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ തവണ കുളിക്കുന്നവരുള്ള രാജ്യം ബ്രസീലാണെന്ന് കാന്താർ വേൾഡ് പാനലിന്റെ ഗവേഷണം പറയുന്നു. ഇവിടുത്തെ ആളുകൾ ഓരോ ആഴ്ചയും ശരാശരി 14 തവണയെങ്കിലും കുളിക്കുന്നതായാണ് ഇവരുടെ കണക്കിൽ പറയുന്നത്. ഈ കണക്ക് ആഗോള ശരാശരിയായ ഒരു ആഴ്ചയിൽ അഞ്ച് തവണ കുളിക്കുന്നു എന്ന കണക്കിനെ മറികടക്കുന്നതാണ് ഈ കണക്ക്. ബ്രസീലുകാർ ഭയങ്കര വൃത്തിക്കാർ ആണെന്ന് തോന്നുന്നുണ്ടല്ലെ? എന്നാൽ, രാജ്യത്തിന്റെ ചൂടേറിയ കാലാവസ്ഥയാണ് ഇവരെ ഇത്രയും തവണ കുളിക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് പറയുന്നത്. സ്വതവേ ചൂട് കൂടിയ കാലാവസ്ഥയാണ് ബ്രസീലിലുള്ളത്.

രാജ്യത്തെ ഒരു വർഷത്തിലെ ശരാശരി താപനില വരുന്നത് 24.6 ഡിഗ്രി സെൽഷ്യസാണ്. ഈ സ്ഥിരമായ ചൂട് ഇവിടുത്തുകാരെ ദിവസം ഒന്നിലധികം തവണ കുളിക്കാൻ പ്രേരിപ്പിക്കുന്നു. നേരെമറിച്ച്, ബ്രിട്ടൻ പോലെയുള്ള തണുത്ത രാജ്യങ്ങളിലെ ശരാശരി താപനില 9.3 ഡിഗ്രി സെൽഷ്യസ് മാത്രമാണ്. അതിനാൽ തന്നെ കുളികളുടെ എണ്ണവും കുറവാണ്.

ബ്രസീലുകാർ കുളിക്കാൻ ചെലവഴിക്കുന്ന ശരാശരി സമയം 10.3 മിനിറ്റാണ്, അമേരിക്കക്കാർ ചെലവഴിക്കുന്നത് 9.9 മിനിറ്റും. ബ്രിട്ടീഷുകാർക്ക് 9.6 മിനിറ്റാണത്രെ വേണ്ടത്. എന്തായാലും, ബ്രസീലിലെ കാലാവസ്ഥയും സംസ്കാരവുമെല്ലാം ഇവിടുത്തുകാരുടെ കുളിക്കുന്ന ശീലത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.

content summary; this country takes the most baths heres why

Leave a Reply

Your email address will not be published. Required fields are marked *

×