June 05, 2026 |
Share on

നികുതി അടയ്ക്കുവാന്‍ പഴയനോട്ട് സ്വീകരിക്കും: തോമസ് ഐസക്

അഴിമുഖം പ്രതിനിധി സംസ്ഥാനത്ത് നികുതി അടയ്ക്കുവാന്‍ പഴയനോട്ട് സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പുതിയ നോട്ടിന്റെ ലഭ്യത ഉറപ്പാക്കും വരെ നികുതിക്ക് പഴയ നോട്ട് ഉപയോഗിക്കാമെന്ന് ഐസക് അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറക്കും. അതെസമയം സഹകരണ വിഷയത്തില്‍ യോജിച്ച സമരം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചു. വിഷയത്തില്‍ രാഷ്ട്രീയ ഭേദമില്ലാതെ സഹകാരികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും പ്രതിസന്ധിയെ രാഷ്ട്രീയത്തിനതീതമായി ചെറുത്ത് തോല്‍പിക്കണമെന്നും കോടിയേരി പറഞ്ഞു. സഹകരണ വിഷയത്തില്‍ യോജിച്ച സമരങ്ങള്‍ക്ക് മറ്റുള്ളവര്‍ […]

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് നികുതി അടയ്ക്കുവാന്‍ പഴയനോട്ട് സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പുതിയ നോട്ടിന്റെ ലഭ്യത ഉറപ്പാക്കും വരെ നികുതിക്ക് പഴയ നോട്ട് ഉപയോഗിക്കാമെന്ന് ഐസക് അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറക്കും.

അതെസമയം സഹകരണ വിഷയത്തില്‍ യോജിച്ച സമരം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചു. വിഷയത്തില്‍ രാഷ്ട്രീയ ഭേദമില്ലാതെ സഹകാരികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും പ്രതിസന്ധിയെ രാഷ്ട്രീയത്തിനതീതമായി ചെറുത്ത് തോല്‍പിക്കണമെന്നും കോടിയേരി പറഞ്ഞു.

സഹകരണ വിഷയത്തില്‍ യോജിച്ച സമരങ്ങള്‍ക്ക് മറ്റുള്ളവര്‍ തയാറല്ലെങ്കില്‍ എല്‍ഡിഎഫ് ഒറ്റയ്ക്ക് വിപുലമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അടുത്ത ദിവസം ചേരുന്ന സര്‍വകക്ഷി യോഗത്തിനു ശേഷം ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×