March 27, 2025 |

ചാംലെറ്റിൻ്റെ പ്രകടനവും ഓസ്കാർ നേടാനുള്ള സാധ്യതയും

ചാംലെറ്റിൻ്റെ ഈ പ്രകടനത്തിന് അവാർഡ് ലഭിക്കുകയാണെങ്കിൽ ഏറ്റവും പ്രായം കുറഞ്ഞ നായകൻ എന്ന റെക്കോർഡ് തകർക്കും

പ്രശസ്ത സംഗീതജ്ഞനായ ബോബ് ഡിലന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ ബയോപ്പിക് “A Complete Unknown” ന്റെ ചിത്രീകരണം പൂർത്തിയായി “വാക്ക് ദ ലൈൻ”, “ലോഗൻ” സിനിമകളുടെ സംവിധായകൻ ജെയിംസ് മാങ്കോൾഡ് ആണ് സംവിധാനം ചെയ്യുന്നത്.
ഹോളിവുഡിൽ നടന്ന ഒരു പ്രാരംഭ പ്രദർശനത്തിൽ സിനിമ വളരെയധികം പ്രശംസ പിടിച്ചു പറ്റി എന്നാണ് റിപ്പോർട്ടുകൾ. Oscar possibility

വെറൈറ്റി മാസികയുടെ സീനിയർ അവാർഡ്സ് എഡിറ്റർ ക്ലെയ്റ്റൻ ഡേവിസിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു “ചാംലെറ്റ്’ ബോബ് ഡിലലിനെ ശ്രദ്ധയോടെയും സൂക്ഷമമായുമാണ് ഇതിൽ അവതരിപ്പിച്ചിട്ടുള്ളത്. ” മറ്റു പല വിമർശകരും ചാലമേറ്റിന്റെ പ്രകടനത്തെ മികച്ചതായി പ്രശംസിച്ചു.

ചാംലെറ്റിൻ്റെ ഈ പ്രകടനത്തിന് അവാർഡ് ലഭിക്കുകയാണെങ്കിൽ ഏറ്റവും പ്രായം കുറഞ്ഞ നായകൻ എന്ന റെക്കോർഡ് തകർക്കും. ഇപ്പോഴത്തെ റെക്കോർഡ് ഉടമയായ അഡ്രിയൻ ബ്രോഡി 29 വയസ്സും 343 ദിവസവും പിന്നിടുമ്പോൾ ചലമേറ്റ് ഓസ്കാർ നേടിയാൽ 29 വയസ്സും 75 ദിവസവുമാണ് പിന്നിടുന്നത്.

സിനിമ 1965-ൽ ന്യൂപോർട്ട് ഫോക് ഫെസ്റിവലിൽ ഡിലൻ ഇലക്ട്രിക് ഗിറ്റാറിലേക്ക് മാറിയ പ്രധാനപ്പെട്ട ഘട്ടത്തെക്കുറിച്ചാണ് പറയുന്നത്. ബോബ് ഡിലന്‍ രചിച്ച കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഡിലൻ മാങ്കോൾഡിനോട് സിനിമയ്ക്ക് വേണ്ടി കോപ്പി റൈറ്റ് നേരത്തെ തന്നെ ആവശ്യപെട്ടിരുന്നു. കൂടാതെ ചലമേറ്റ് “എ ഹാർഡ് റെയിൻസ് എ ഗോണാ ഫാൾ” പോലുള്ള ഹിറ്റ് ഗാനങ്ങൾ പാടിയ ഭാഗങ്ങൾ സംഗീത വിമർശകരെ ആകർഷിച്ചു.

സിനിമ യു.എസ്.-ലിൽ ഡിസംബർ 25-നു റിലീസ് ചെയ്യുമെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന വാർത്ത. യു.കെയിൽ ജനുവരി 17-ന് റിലീസ് ചെയ്യും. ഓസ്കാർ ചടങ്ങ് മാർച്ച് 2-ന് നടക്കും. “A complete Unknown” പല അവാർഡുകളും പ്രതീക്ഷിക്കുന്ന സിനിമയായി കണക്കാക്കപെടുന്നുണ്ട്.
മ്യൂസിക് ബയോപ്പിക് വിഭാഗം അക്കാദമി വോട്ടർമാർക്ക് പ്രിയപ്പെട്ടത് ആയിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ “വാക്ക് ദ ലൈൻ” എന്ന സിനിമയ്ക്ക് റീസ് വിഥേഴ്സ്പൂൺ, “ബോഹീമിയൻ റാപ്സോഡി”, ”റാമി മാലേക്” എന്നിവർക്ക് ഓസ്കാർ ലഭിച്ചു. “റേ ആൻഡ് ലാ വീ എൻ റോസ്” തുടങ്ങിയ മറ്റ് ശ്രദ്ധേയമായ ബയോപ്പികുകളും ഉണ്ട്. വരാനിരിക്കുന്ന ബയോപ്പികുകളിൽ ജെറമി അലൻ വൈറ്റ് അവതരിപ്പിക്കുന്ന ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ്റെ സിനിമയും, ജാഫാർ ജാക്സൺ അവതരിപ്പിക്കുന്ന മൈക്കൽ ജാക്സന്റെ ബയോപ്പിക്കുമുണ്ട്. Oscar possibility

Content summary: Timothée Chalamet’s portrayal of Bob Dylan sparks Oscar buzz and critical acclaim.

×