UPDATES

കായികം

ഒരു മ്യൂസിയം സന്ദർശനം നേടികൊടുത്ത ഒളിമ്പിക്സ് മെഡൽ

ടോം ഡെയ്ലിയുടെ സ്വപന യാത്ര

                       

കൊളറാഡോയിലെ മ്യൂസിയം സന്ദർശിച്ചില്ലായിരുന്നുവെങ്കിൽ , തൻ്റെ അഞ്ചാമത്തെ ഒളിമ്പിക് മെഡൽ നേടാൻ ടോം ഡെയ്‌ലി പാരീസിൽ ഉണ്ടാകുമായിരുന്നില്ല. ടോം ഡെയ്‌ലി തൻ്റെ പങ്കാളിയായ ഡസ്റ്റിൻ ലാൻസ് ബ്ലാക്കിനും മക്കൾക്കും ഒപ്പം 2023-ൽ, തൻ്റെ ടോക്കിയോ സ്വർണ്ണ മെഡൽ നേടിയതിന് ശേഷമുള്ള സെമി-റിട്ടയർമെൻ്റിന് രണ്ട് വർഷങ്ങൾക്കിപ്പുറമാണ്, യുഎസ് ഒളിമ്പിക്, പാരാലിമ്പിക് മ്യൂസിയം സന്ദർശിക്കുന്നത്. അവിടെ പ്രദർശിപ്പിച്ച ‘ ഒരു ഒളിമ്പ്യൻ’ എന്ന വീഡിയോ ഡൈവിംഗിലേക്ക് മടങ്ങാൻ ടോമിനെ പ്രേരിപ്പിക്കുകയായിരുന്നു. പാരീസ് ഒളിമ്പിക്സിൽ10 മീറ്റർ ഡൈവിംഗിലാണ് ടോം ഡെയ്‌ലി വെള്ളി മെഡൽ നേടിയത്.

‘വീഡിയോ പൂർത്തിയായപ്പോൾ ഞാൻ കരയുകയായിരുന്നു. റോബി ( മകൻ) എന്നോട് ചോദിച്ചു, എന്തിനാണ് കരയുന്നത്, ഞാൻ ഒളിമ്പിക്‌സിൽ നീന്തുന്നത് കാണാനാണ് അവന്റെ ആഗ്രഹം എന്നും റോബി പറഞ്ഞു. ആ നിമിഷം ആണ് ഞാൻ തിരികെ വരാനുള്ള തീരുമാനം എടുക്കുന്നത്’  ടോം ഡെയ്‌ലി പറയുന്നു.

ടോം ഡെയ്‌ലിയുടെ ജീവിതത്തിൽ സ്വപ്നങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. നോഹ വില്യംസിനും മാറ്റി ലീക്കുമൊപ്പം ഡൈവിംഗിൽ സ്വർണ്ണവും വെള്ളിയും മെഡലുകൾ നേടുന്നതിന് മുമ്പും. 2012 ലണ്ടനിൽ വച്ചുണ്ടായ വലിയ സങ്കടത്തിന് തൊട്ട് മുമ്പും, കൂടാതെ, 2016 റിയോയിൽ ഒളിമ്പിക്സിൽ ഡൈവിംഗ് തെറ്റുന്നതിന് മുമ്പും തന്റെ പിതാവ് മരിക്കുന്നതിന് മുന്നേയും ജീവിതത്തിലെ എല്ലാ പ്രധാന നിമിഷങ്ങൾക്ക് മുമ്പ് സ്വപ്‌നങ്ങൾ ടോമിനെ പിന്തുടർന്നിരുന്നു.

തന്റെ സ്വപ്ങ്ങൾ വളരെ വിചിത്രമായിരുന്നുവെന്നാണ് ടോം പറയുന്നത്.
സ്വപ്നത്തിൽ, ടോം ഡെയ്‌ലിക്ക് 15 വയസ്സുണ്ട്, ഒളിമ്പിക് സ്വർണ്ണം നേടാൻ ഡൈവ് ചെയ്യണം. അതിന് വേണ്ടി അവൻ ബോർഡിൽ നിന്ന് ചാടുന്നു, പക്ഷേ ഒരു സ്രാവ് തന്നെ തുറിച്ചുനോക്കുന്നത് കണ്ട് പരിഭ്രാന്തനാകുകയും വെള്ളത്തിൽ മുങ്ങി പോവുകയും ചെയ്തു. 2010ലെ ബിബിസി ഡോക്യുമെൻ്ററിയിൽ ഈ വിചിത്രമായ സ്വപ്നത്തെക്കുറിച്ച് ടോം ഡാലി പറഞ്ഞിരുന്നു. സ്വപ്നത്തിൽ, സ്രാവ് ക്യാൻസർ, ഭീഷണി, വാദപ്രതിവാദങ്ങൾ, സ്വവർഗ്ഗ അനുരാഗിയായതിന്റെ പേരിൽ സഹിക്കേണ്ട അപമാനങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ വെല്ലുവിളികളായി മാറുന്നതായും അദ്ദേഹം പറഞ്ഞു.

ടോംമിന് 9 വയസ്സുള്ളപ്പോൾ, “ലണ്ടൻ 2012”, ഒളിമ്പിക്സ് റിംഗുകൾ ഉപയോഗിച്ച് ഒരു ആൺകുട്ടിയുടെ ചിത്രം വരച്ചു, അതിന് “അംബിഷൻ” എന്ന് പേരിടുകയും ചെയ്തു. ആ ചിത്രത്തിൽ ടോം സ്വയം തന്നെയാണ് കണ്ടത്. അത് തനിക്ക് ഭാഗ്യം കൊണ്ട് വന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ, തൻ്റെ എല്ലാ മത്സരങ്ങൾക്കും കുരങ്ങിന്റെ കളിപ്പാട്ടവും കൊണ്ടുപോകുമായിരുന്നു തൻ്റെ ഭാഗ്യമായാണ് ടോം അതിനെ കരുതിയിരുന്നത്.

13-ാം വയസ്സിൽ, തൻ്റെ മുറിയുടെ മേൽക്കൂരയിൽ നിന്ന് നൂറുകണക്കിന് മെഡലുകൾ തൂക്കിയിട്ടിരുന്നു, കാറ്റ് വീശുമ്പോൾ ഒന്നിച്ച് ശബ്ദമുണ്ടാക്കുമായിരുന്നു. ഉറങ്ങാൻ ശ്രമിക്കുമ്പോൾ അരോചകമായിരുന്നുവെന്ന് ടോമിന്റെ പിതാവ് റോബ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 15 വയസ്സായപ്പോഴേക്കും ടോം ബ്രിട്ടീഷ്, യൂറോപ്യൻ ചാമ്പ്യനായി മാറുകയും ചെയ്തു.

പക്ഷെ ഈ സന്തോഷങ്ങൾ ഒന്നും അധിക കാലം നീണ്ടു നിന്നില്ല. ടോമിന്റെ പിതാവിന് കാൻസർ സ്ഥിരീകരിച്ചു. തന്റെ അവസ്ഥ മൂലം 2012ലെ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ടോമിന്റെ പിതാവ് വളരെ വിഷമിതനായിരുന്നു. ടോമിനെ തേടി ഒരു സ്വപ്നമെത്തിയിരുന്നു. ടോമിന്റെ പതിനാറാം ജന്മദിനത്തിൽ, രണ്ട് ഇളയ സഹോദരന്മാരും അവൻ്റെ ടാങ്കിൽ ഒരു പുതിയ സ്വർണ്ണമത്സ്യത്തെ കണ്ടെത്തുന്നതായിരുന്നു അത്. അത്ഭുതം എന്ന പറയട്ടെ ടോക്കിയോ ഒളിംപിക്സിസിൽ ടോം സ്വർണം നേടി.

2013 സെപ്റ്റംബറിൽ സ്വപ്നത്തിൽ , 19 വയസ്സുള്ളപ്പോൾ, ആളുകൾ തന്നെ സ്വവർഗ്ഗാനുരാഗി എന്ന് വിളിച്ചത് ടോം ഡെയ്‌ലി ഓർക്കുന്നുണ്ട്. അന്ന് സ്വപ്നത്തിൽ താൻ സ്വവർഗ്ഗാനുരാഗിയല്ലെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. എന്നാൽ, മൂന്ന് മാസത്തിന് ശേഷം, തന്നെക്കാൾ 20 വയസ് കൂടുതലുള്ള തൻ്റെ ഭർത്താവിനെ കണ്ടുമുട്ടിയെന്ന് ടോം പറയുന്നുണ്ട്. 23-ാം വയസ്സിൽ, 2017-ലാണ് ടോമിന് മകൻ റോബർട്ട് റേ – റോബ് ജനിക്കുന്നത്, പിന്നീട് 2023-ൽ രണ്ടാമത്തെ മകൻ ഫീനിക്സ് ജനിച്ചു. നിലവിൽ ഞാൻ സന്തോഷവാനാണെങ്കിലും പിതാവിന്റെ ഓർമകൾ തന്നെ പിടിമുറുക്കാറുണ്ടെന്ന് ടോം പറയുന്നുണ്ട്.

“പിതാവിനെ കുറിച്ച് ഓർക്കുന്നത് തന്നെ ബുദ്ധിമുട്ടുള്ള വിഷയമാണ്, കാരണം ഞാൻ ഒളിമ്പിക് മെഡൽ നേടുകയോ വിവാഹം കഴിക്കുന്നതോ എനിക്ക് മക്കൾ ഉണ്ടായത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. റിയോയ്ക്ക് ശേഷം, എൻ്റെ ഭർത്താവ് എന്നോട് പറഞ്ഞു, എൻ്റെ കഥ ഇവിടെ അവസാനിക്കുന്നില്ല അത് സത്യമാണ് ഒന്നും അവസാനിച്ചിട്ടില്ല, എന്നും ടോം പറയുന്നു. ടോക്കിയോയിൽ, സ്വർണം നേടിയതിന് ശേഷമുള്ള തൻ്റെ പിതാവിന്റെ ഓർമകൾ തന്നെ ശ്വാസം മുട്ടിക്കാൻ പോന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

content summary; How a museum visit made gay icon, father of two to dive and win again

Share on

മറ്റുവാര്‍ത്തകള്‍