കോൾഗേറ്റ് ടൂത്ത് പേസ്റ്റിനും ഉടമസ്ഥർക്കുമെതിരെ ആങ്കർ ടൂത്ത് പേസ്റ്റ് ഉടമകൾ നൽകിയ വ്യാജ കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. കോൾഗേറ്റ് വ്യാജ ട്രേഡ് മാർക്ക് രജിസ്ട്രേഷൻ രേഖകൾ ഉണ്ടാക്കി കോടതിയിൽ ഹാജരാക്കിയതായി ആങ്കർ ടൂത്ത് പേസ്റ്റ് കമ്പനി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കൂടാതെ, 2012 ഏപ്രിൽ 2 മുതലുള്ള പരാതിയും കേസും മജിസ്ട്രേറ്റ് കോടതിയുടെ സമൻസ് ഉത്തരവും ജസ്റ്റിസ് അമിത് ശർമ്മ റദ്ദാക്കുകയും ചെയ്തു. ടൂത്ത് പേസ്റ്റ് ഡിസൈനുമായി ബന്ധപ്പെട്ട ട്രേഡ്മാർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് കോൾഗേറ്റിനും അതിൻ്റെ ഉന്നത ഉദ്യോഗസ്ഥർക്കും എതിരെ ആങ്കർ ക്രിമിനൽ പരാതി നൽകിയിരുന്നു. Toothpaste war
ഹൈക്കോടതിയിൽ ക്രിമിനൽ പ്രൊസീജ്യർ കോഡ് (സിആർപിസി) സെക്ഷൻ 340 പ്രകാരം ആങ്കർ ഒരു അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും ആ അപേക്ഷയിൽ മജിസ്ട്രേറ്റിന് മുമ്പാകെയുള്ള പരാതിയിലെ അതേ ആരോപണങ്ങൾ ഉണ്ടെന്നും കോടതി പരിഗണിച്ചു. തെളിവായി നൽകിയ രേഖകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ച് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാൻ സെക്ഷൻ 340 സിആർപിസി കോടതിക്ക് അധികാരം നൽകുന്നു. ആങ്കർ ആവശ്യപ്പെട്ടതുപോലെ, സിആർപിസിയുടെ 340-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണം, സംശയാസ്പദമായ രേഖകളുമായി ബന്ധപ്പെട്ട വ്യാജരേഖയിൽ മാറ്റി നിർത്താൻ കഴിയില്ലെന്ന് ജസ്റ്റിസ് ശർമ്മ പറഞ്ഞത്.
കോൾഗേറ്റും ആങ്കറും തങ്ങളുടെ ടൂത്ത് പേസ്റ്റിന്റെ പുറം കവറിനു ചുവപ്പും വെളുപ്പും നിറങ്ങളിലുള്ള ട്രേഡ്മാർക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ തർക്കങ്ങളിൽ ഏർപ്പെട്ടിട്ട് കാലങ്ങൾ ഏറെയായി.
ആങ്കർ നൽകിയ കേസ് അനുസരിച്ച്, ഇടക്കാല ഉത്തരവ് ലഭിക്കാത്തതിനെത്തുടർന്ന് കോൾഗേറ്റ് ചില രേഖകൾ വ്യാജമായി ചമച്ച് പുതിയ നടപടിക്കുവേണ്ടി ഒരു കേസ് ഫയൽ ചെയ്തു എന്നാണ്. എന്നാൽ, ഒറിജിനൽ ഡോക്യുമെൻ്റ് ഫയൽ ചെയ്യാത്തതും, കൺട്രോളർ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് പിശകുകൾ, സാക്ഷ്യപ്പെടുത്തിയ പ്രസ്താവന കാണാതെ പോയതെല്ലാം വ്യാജരേഖ കെട്ടിച്ചമയ്ക്കലോ കുറ്റകൃത്യമോ ആകില്ലെന്നാണ് കോൾഗേറ്റിന്റെ വാദം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 191, 193, 196, 199, 200, 209 എന്നിവ പ്രകാരം കോൾഗേറ്റിനും അതിൻ്റെ ഉടമസ്ഥർക്കുമെതിരെ ആങ്കർ വിചാരണ കോടതിയിൽ പരാതി നൽകിയിട്ടുള്ളത്. വ്യാജ രേഖകൾ ചമയ്ക്കുന്നതും കോടതിയിൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ഈ വകുപ്പുകൾ.
ഹൈക്കോടതിയുടെ മെയ് 30-ലെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട്, കോൾഗേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നിയമവിരുദ്ധമായി നിർമ്മിച്ച് ആങ്കർ രജിസ്റ്റർ ചെയ്ത ഡിസൈനിൻ്റെ സാധുത ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നാണ് അവകാശപ്പെട്ടത്. മെച്ചപ്പെട്ട സ്കോപ്പുള്ള ഡിസൈൻ വാണിജ്യപരവും നിയമപരവുമായ നേട്ടങ്ങൾ നൽകും കോൾഗേറ്റിൻ്റെ ഉദ്ദേശം വ്യക്തമാണെന്ന് ആങ്കർ വാദിച്ചു. കൂടാതെ, രജിസ്റ്റർ ചെയ്ത ഡിസൈനുകളുടെ ഉത്തരവാദിത്തമുള്ള പേറ്റൻ്റ് ഓഫീസിലെ ഉദ്യോഗസ്ഥരുമായി ഒത്തുചേർന്ന് മാത്രമേ ഇത്തരം ഒരു നിയമവിരുദ്ധ പ്രവൃത്തി ചെയ്യാൻ കഴിയൂ എന്നും ആങ്കർ ആരോപണം ഉന്നയിക്കുന്നുണ്ട്.
മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, അരവിന്ദ് നിഗം, രമേഷ് ഗുപ്ത, അരവിന്ദ് വർമ്മ എന്നിവരും അഭിഭാഷകരായ സെയ്ഫ് ഖാൻ, അച്യുതൻ ശ്രീകുമാർ, ഋഷി അഗർവാല, നിയതി കോലി, പ്രഥമ വീർ അഗർവാൾ, സ്മൃതി ശർമ എന്നിവർ കോൾഗേറ്റിന് വേണ്ടി കോടതിയിൽ ഹാജരായത്. മുതിർന്ന അഭിഭാഷകനായ സഞ്ജയ് ജെയിൻ, അഭിഭാഷകരായ ഹർഷിത സുഖിജ, പാലക് ജെയിൻ, നിഷാക് ത്രിപാഥ് എന്നിവർ ആങ്കറിനു വേണ്ടിയും ഹാജരായിരുന്നു.
content summary : Delhi High Court quashes forgery case filed by Anchor against Colgate