July 17, 2026 |
Share on

ഹൊസൂര്‍ ട്രെയിന്‍ അപകടം; മരിച്ചവരില്‍ രണ്ടു മലയാളികള്‍

അഴിമുഖം പ്രതിനിധി ഹൊസൂര്‍ ട്രെയിന്‍ അപകടത്തില്‍ രണ്ടുമലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചു .തൃശൂര്‍ സ്വദേശി ഇട്ടീര ആന്റണി, ഒമ്പതുവയസുകാരന്‍ അമന്‍ എന്നീ മലയാളികളാണ് മരിച്ചത്. ഇവരുടെ മരണവിവരം ബന്ധുക്കളെ റയില്‍വേ അറിയിച്ചിട്ടുണ്ട്. ഇവരുള്‍പ്പടെ 4 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥീരികരണം വന്നിട്ടുള്ളത്. അതേസമയം മരണസംഖ്യ പത്തായതായും അനൗദ്യോഗിക വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം ഇപ്പോഴും ആളുകള്‍ അപകടത്തില്‍പ്പെട്ട ബോഗികളില്‍ കുടുങ്ങിക്കിടപ്പുണ്ട്. മരണമടഞ്ഞവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചിട്ടുണ്ട്. മരിച്ചവരില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന ചിലവാര്‍ത്തകള്‍ സൂചിപ്പിക്കുന്നതെങ്കിലും ഇത് ഔദ്യോഗികമായി […]

അഴിമുഖം പ്രതിനിധി

ഹൊസൂര്‍ ട്രെയിന്‍ അപകടത്തില്‍ രണ്ടുമലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചു .തൃശൂര്‍ സ്വദേശി ഇട്ടീര ആന്റണി, ഒമ്പതുവയസുകാരന്‍ അമന്‍ എന്നീ മലയാളികളാണ് മരിച്ചത്. ഇവരുടെ മരണവിവരം ബന്ധുക്കളെ റയില്‍വേ അറിയിച്ചിട്ടുണ്ട്. ഇവരുള്‍പ്പടെ 4 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥീരികരണം വന്നിട്ടുള്ളത്. അതേസമയം മരണസംഖ്യ പത്തായതായും അനൗദ്യോഗിക വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം ഇപ്പോഴും ആളുകള്‍ അപകടത്തില്‍പ്പെട്ട ബോഗികളില്‍ കുടുങ്ങിക്കിടപ്പുണ്ട്. മരണമടഞ്ഞവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചിട്ടുണ്ട്. മരിച്ചവരില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന ചിലവാര്‍ത്തകള്‍ സൂചിപ്പിക്കുന്നതെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടത്തില്‍പ്പെട്ട ഡി-8,ഡി-9 കോച്ചുകളിലായി 108 മലയാളികളായി ഉണ്ടെന്നാണ് വിവരം. പാളത്തില്‍ കിടന്ന കല്ലാണ് അപകടത്തിന് കാരണമായതെന്ന് ചില റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭു അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×