June 14, 2026 |
Share on

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും തച്ചങ്കരിയെ മാറ്റണം; മന്ത്രി എ കെ ശശീന്ദ്രന്‍

അഴിമുഖം പ്രതിനിധി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷര്‍ സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.മുഖ്യമന്ത്രി പിണറായി വിജയനോട് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രി അറിയാതെ ഉത്തരവിറക്കുന്നതും വിവാദമായ തീരുമാനങ്ങളിലൂടെ സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും. മന്ത്രിയുടെ ആവശ്യത്തെ പിന്തുണച്ച് എന്‍സിപിയും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ ആവശ്യം ന്യായമാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അഭിപ്രായപ്പെട്ടു. ആവശ്യം പരിഗണിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച […]

അഴിമുഖം പ്രതിനിധി

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷര്‍ സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.മുഖ്യമന്ത്രി പിണറായി വിജയനോട് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രി അറിയാതെ ഉത്തരവിറക്കുന്നതും വിവാദമായ തീരുമാനങ്ങളിലൂടെ സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും. മന്ത്രിയുടെ ആവശ്യത്തെ പിന്തുണച്ച് എന്‍സിപിയും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ ആവശ്യം ന്യായമാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അഭിപ്രായപ്പെട്ടു. ആവശ്യം പരിഗണിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച തന്റെ പിറന്നാള്‍ ദിനം ആഘോഷിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് തച്ചങ്കരി ഉത്തരവ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ മന്ത്രി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×