ഭാഷ അറിയില്ലെങ്കില്‍ വിദേശയാത്ര വളരെ ശ്രമകരമാണ്. എന്നാല്‍, അതിനൊരു പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് കൊറിയയും ജപ്പാനും. നിങ്ങളുടെ പ്രിയപ്പെട്ട ചാറ്റ് അപ്ലിക്കേഷന്‍ വഴി പ്രദേശ വാസികളോട് സംസാരിക്കാനുള്ള സാധ്യതയാണ് അവര്‍ ഒരുക്കിയിരിക്കുന്നത്.
സ്‌കോട്ട് ബാരോയും ജംഗ്വോണ്‍ യാങുംമുന്‍ സാംസങ് ജീവനക്കാരായിരുന്നു. യു.എസിലേക്കും കൊറിയയിലേക്കും നിരന്തരം യാത്രകള്‍ ചെയ്തിരുന്നവര്‍. പ്രാദേശികമായി സഹായിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ യാത്ര എത്രത്തോളം മനോഹരവും എളുപ്പവുമാണെന്ന് അവര്‍ മനസ്സിലാക്കി. അങ്ങിനെയാണ് ‘സൈഡ്കിക്ക്’ എന്ന പുതിയ അപ്ലിക്കേഷന്‍ അവര്‍ വികസിപ്പിച്ചത്. ഏറ്റവും മികച്ച യാത്രാ സുഖം നല്‍കുന്ന ഗതാഗത സംവിധാനവും മാര്‍ഗ്ഗങ്ങളും കണ്ടെത്തുക, ഷോപ്പിംഗിന് സഹായിക്കുക, നല്ല റസ്റ്റോറന്റുകള്‍ ശുപാര്‍ശ ചെയ്യുക, അത് ബുക്ക് ചെയ്യുക, അത് പ്രദേശങ്ങളിലെ സംസ്‌കാരത്തെയും ചിട്ടകളേയും കുറിച്ചുള്ള വിവരങ്ങള്‍ വിവര്‍ത്തനം ചെയ്തു തരിക തുടങ്ങി ഒരുപാട് ഉപയോഗങ്ങളാണ് ഈ അപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നത്.
സഞ്ചാരികള്‍ അവരുടെ യാത്ര ആസ്വദിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം അവരുടെ ഫോണില്‍ കാര്യങ്ങള്‍ തിരയാനാണ് ചിലവഴിക്കുന്നത്. എന്നിട്ടും ഏറ്റവും ആധികാരികവും പ്രാദേശികവും വ്യക്തിഗതവുമായ അനുഭവങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. ‘ഇവിടെയാണ്‌സൈഡ്കിക്ക് ഒരു ആശ്വാസമാകാന്‍ പോകുന്നത്. യാത്രക്കാരന് വേണ്ട വിവരങ്ങളും സഹായങ്ങളുമെല്ലാം തത്സമയം നല്‍കാന്‍ ഇതിലൂടെ കഴിയും’ അവര്‍ പറയുന്നു.
നമുക്ക് സഹായം വേണ്ട സമയം നോക്കി സൈഡ്കിക്ക് ഡേ പാസ് വാങ്ങാം. ഉടന്‍തന്നെ ഒരു പ്രാദേശിക ഗൈഡ് അവരുടെ ഇഷ്ടപ്പെട്ട ചാറ്റ് അപ്ലിക്കേഷന്‍ വഴി നമ്മോട് ബന്ധപ്പെടും. യാത്രയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും തല്‍സമയ സഹായം നല്‍കുകയും ചെയ്യും.ഈ സേവനം നിലവില്‍ കൊറിയയില്‍ ലഭ്യമാണ്, ഉടന്‍ തന്നെ ജപ്പാനിലും മറ്റ് രാജ്യങ്ങളിലും ലഭ്യമാകും. ഇംഗ്ലീഷ്, കൊറിയന്‍, ജാപ്പനീസ് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്നവരാണ് സൈഡ്കിക്കിന്റെ ഗൈഡുകള്‍. കൂടുതല്‍ ഭാഷ അറിയുന്നവരെ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഫേസ്ബുക്ക് മെസഞ്ചര്‍, വാട്ട്സ്ആപ്പ്, വെചാറ്റ്, ലൈന്‍ എന്നീ ചാറ്റ് അപ്ലിക്കേഷനുകളെല്ലാം സൈഡ്കിക്ക് സപ്പോര്‍ട്ട് ചെയ്യും.
Read More :ഇനി കക്കൂസ് അന്വേഷിച്ച് കഷ്ടപ്പെടേണ്ട, മൊബൈല്‍ ആപ്പുമായി കേരള ടൂറിസം