July 08, 2025 |
Share on

വനിതകള്‍ പറപ്പിക്കും; ചരിത്രം സൃഷ്ടിച്ച് എയര്‍ ഇന്ത്യ

12  അന്താരാഷ്ട്ര യാത്രകളും ഇന്ത്യയ്ക്കകത്ത് 40 യാത്രകളുമാണ് ഇന്ന്  ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്.

ഇന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പലതിലും യാത്രക്കാരെയും കൊണ്ട് പറന്നത് സ്ത്രീകളാണ്. പൈലറ്റ് മാത്രമല്ല, യാത്രക്കാര്‍ക്കായി ഇന്ന് എല്ലാ സൗകര്യങ്ങളും ഒരുക്കിയത് വനിതാ ജീവനക്കാരാണ്. അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കോക്ക്പിറ്റിലും ക്യാബിനിലും സ്ത്രീ ജീവനക്കാര്‍ മാത്രമായി 52 യാത്രകളാണ് എയര്‍ ഇന്ത്യ ഇന്ന് നടത്തുന്നത്. 12അന്താരാഷ്ട്ര യാത്രകളും ഇന്ത്യയ്ക്കകത്ത് 40 യാത്രകളുമാണ് ഇന്ന് ചരിത്രം സൃഷ്ടിക്കുന്നത്. എയര്‍ ഇന്ത്യയിലെ വനിതാ പൈലറ്റുമാരും മികച്ച വനിതാ ടെക്നീഷ്യന്മാരും ചേര്‍ന്നാകും ഓരോ യാത്രയും നയിക്കുക.

ഡല്‍ഹി- സിഡ്നി , മുംബൈ- ലണ്ടന്‍, ഡല്‍ഹി-റോം, ഡല്‍ഹി-ലണ്ടന്‍, മുംബൈ- ഡല്‍ഹി, ഡല്‍ഹി- പാരീസ്, മുംബൈ-നേവര്‍ക്ക്, മുംബൈ- ന്യൂയോര്‍ക്ക്, ഡല്‍ഹി- ന്യൂയോര്‍ക്ക്, ഡല്‍ഹി-വാഷിംഗ്ടണ്‍, ഡല്‍ഹി-ചിക്കാഗോ, ഡല്‍ഹി- സാന്‍ഫ്രാന്‌സിസ്‌കോ തുടങ്ങിയ ഫ്ളൈറ്റുകളെയാണ് മുഴുവനായും സ്ത്രീജീവനക്കാര്‍ നയിക്കുക. B787 ഡ്രീംലൈനെഴ്‌സും B777 എയര്‍ ക്രാഫ്റ്റുകളും ഇന്ന് ഓപ്പറേറ്റ് ചെയ്യുന്നത് സ്ത്രീകളായിരിക്കും.

എയര്‍ഹോസ്റ്റര്‍സുകളും പൈലറ്റുകളും മാത്രമല്ല എയര്‍ ക്രാഫ്റ്റ് എന്‍ജിനീയറുമാരും, ടെക്നീഷ്യന്‍സും ഫ്‌ലൈറ്റ് ഡെസ്പാച്ചേഴ്‌സും, ആളുകള്‍ക്ക് സൗകര്യമൊരുക്കാന്‍ ഡോക്ടറുമാരും ഡ്യൂട്ടി മാനേജര്‍മാരും വിവിധ കൗണ്ടറുകളിലുള്ളസ്റ്റാഫുകളും ഇന്ന് സ്ത്രീകള്‍ തന്നെയായിരിക്കും. വനിതകളുടെ കരുത്ത് എന്താണെന്നു ലോകത്തിനു മുന്നില്‍ തെളിയിച്ചുകൊണ്ടിരിക്കുന്ന പരസ്യമായി തന്നെ ആശംസകള്‍ അറിയിക്കുകയാണ് എയര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അശ്വനി ലോഹനി.

 

 

Leave a Reply

Your email address will not be published. Required fields are marked *

×