November 14, 2024 |
Share on

കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് നേരിട്ട് സര്‍വീസുമായി എയര്‍ ഏഷ്യ

എയര്‍ ഏഷ്യയ്ക്കു നിലവില്‍ 20 എയര്‍ക്രാഫ്റ്റുകളുണ്ട്. രാജ്യത്തുടനീളമായി19 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുണ്ട്.

ടാറ്റയുടെ സംരംഭവും ഇന്ത്യയിലെ ചെലവു കുറഞ്ഞ വിമാന സര്‍വീസുമായ എയര്‍ ഏഷ്യ ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍നിന്നും മുംബൈയിലേക്ക് ഉള്‍പ്പെടെ നാലു പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നു. എയര്‍ ഏഷ്യക്ക് ഇനി മുംബൈ-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ ആറു സര്‍വീസൂകളുണ്ടാകും. മുംബൈയില്‍ നിന്നുള്ള എല്ലാ എയര്‍ ഏഷ്യ ഫ്‌ളൈറ്റുകളും ടെര്‍മിനല്‍ രണ്ടില്‍ നിന്നായിരിക്കും ഓപറേറ്റ് ചെയ്യുക.

മുംബൈയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എയര്‍ എഷ്യാ ഇന്ത്യ ചെയര്‍മാന്‍ ബന്‍മലിഅഗര്‍വാള, എയര്‍ എഷ്യാ ഇന്ത്യ സിഇഒ & &എംഡി സുനില്‍ ഭാസ്‌കരന്‍, എയര്‍ ഏഷ്യ ഇന്ത്യ സിഒഒ
സഞ്ജയ് കുമാര്‍ പങ്കെടുത്തു.

കൊച്ചി-മുംബൈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ്എയര്‍ ഏഷ്യയെന്നും പുതിയ സര്‍വീസ് യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്നും കൊച്ചി നിര്‍ണായക വിപണിയാണെന്നും ഇനിഎല്ലാവര്‍ക്കും പറക്കാമെന്നും എയര്‍ എഷ്യാ ഇന്ത്യ സിഇഒ &മാു; എംഡി സുനില്‍ ഭാസ്‌കരന്‍സഞ്ജയ് കുമാര്‍ പറഞ്ഞു.

എയര്‍ ഏഷ്യയ്ക്കു നിലവില്‍ 20 എയര്‍ക്രാഫ്റ്റുകളുണ്ട്. രാജ്യത്തുടനീളമായി19 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുണ്ട്.

Advertisement