June 26, 2026 |
Share on

സഞ്ചാരികള്‍ക്കായി ‘ബെന്റ്’ പിരമിഡ് തുറന്നു കൊടുത്ത് ഈജിപ്ത്

പിരമിഡ് നിര്‍മ്മാണത്തിന്റെ പരിണാമത്തിലെ ഒരു പ്രധാന ചുവടുവെപ്പായിരുന്നു ഈ ബെന്റ് പിരമിഡ്.

ഈജിപ്തിലെ ചരിത്രപ്രധാനമായ ‘ബെന്റ്’ പിരമിഡ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. 101 മീറ്റര്‍ ഘടനയുള്ള ഈ പിരമിഡ് ഫറവോ സ്നെഫെറുവിനായാണ് നിര്‍മ്മിച്ചിരിക്കുന്നത്. പിരമിഡ് നിര്‍മ്മാണത്തിന്റെ പരിണാമത്തിലെ ഒരു പ്രധാന ചുവടുവെപ്പായിരുന്നു ഈ ‘ബെന്റ്’ പിരമിഡ്.

പിരമിഡിന്റെ വടക്കന്‍ മുഖത്തുള്ള പ്രവേശന കവാടത്തില്‍ നിന്നും 79 മീറ്റര്‍ നീളവും ഇടുങ്ങിയതുമായ തുരങ്കത്തിലൂടെ അകത്തേക്കു പോയാല്‍ സഞ്ചാരികള്‍ക്ക് 4,600 വര്‍ഷം പഴക്കമുള്ള രണ്ട് അറകളിലേക്ക് എത്തിച്ചേരാനാകും. കൂടാതെ 18 മീറ്റര്‍ ഉയരമുള്ള ‘സൈഡ്’ പിരമിഡിലേക്കും ഈ വഴി സഞ്ചരിക്കാം. 1956 നു ശേഷം ആദ്യമായാണ് ഇത് തുറക്കുന്നത്.

യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മെംഫിസ് നെക്രോപോളിസിന്റെ തെക്കേ അറ്റത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. ഫറവോ സ്‌നെഫെറുവിനായി നിര്‍മ്മിച്ച മൂന്ന് പിരമിഡുകളില്‍ ഒന്നാണ് ഈ ‘ബെന്റ്’ പിരമിഡ്.

പിരമിഡിന്റെ ഘടനയില്‍ മാറ്റം വരാന്‍ തുടങ്ങിയപ്പോള്‍ ഒരിക്കല്‍ ഇതിന്റെ കോണുകളില്‍ മാറ്റം വരുത്തി പുതുക്കി പണിതിരുന്നു. ഇപ്പോള്‍ ദഹ്ഷൂരിലെ വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്നതിനായാണ് ഈ ‘ബെന്റ്’ പിരമിഡ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നത്.

Read More : കുന്നുകള്‍ക്കിടയിലെ ഓന്താണ് ഉലുരു; നിരോധനത്തിനൊരുങ്ങുമ്പോഴും സഞ്ചാരികളുടെ വന്‍ തിരക്ക്

Leave a Reply

Your email address will not be published. Required fields are marked *

×