June 04, 2026 |
Share on

ഒമാനിലെ ഏക സാഹസിക ക്ലൈംബിങ് കേന്ദ്രം അടച്ചു

വീണ്ടും തുറക്കാന്‍ അനുമതി ലഭിച്ചാല്‍ ക്ലൈംബിങ് ഏരിയ നീക്കം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഒമാനിലെ ഏക ക്ലൈംബിങ് കേന്ദ്രം അടച്ചു. സാഹസിക വിനോദത്തിനിടെ ബാലന് ഗുരുതര പരിക്കേറ്റ സംഭവത്തെ തുടര്‍ന്നാണ് ഗാലയിലെ സാഹസിക വിനോദ കേന്ദ്രമായ ‘ബൗണ്‍സ് ഒമാന്‍’ താല്‍ക്കാലികമായി അടച്ചത്. ‘ബൗണ്‍സ് ഒമാന്‍’ വീണ്ടും തുറക്കാന്‍ അനുമതി ലഭിച്ചാല്‍ ക്ലൈംബിങ് ഏരിയ നീക്കം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സാഹസിക വിനോദത്തിനിടെ ഒരു സ്‌കൂള്‍ കുട്ടി ക്ലൈംബിങ് വാളില്‍ നിന്ന് വീഴുകയും ഗുരുതര പരുക്കേറ്റ് ആശുപത്രിയിലാവുകയും ചെയ്തത്. കുട്ടി അല്‍ ഖൗല ആശുപത്രിയില്‍ ഐസിയുവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയം പ്രാദേശിക അധികൃതരോടെയും സ്വതന്ത്ര സുരക്ഷാ ഉപദേശകരുടെയും നിര്‍ദേശങ്ങള്‍ പാലിച്ചാണ് ബൗണ്‍സ് ഒമാന്‍ ക്ലൈംബിങ് മേഖല ഒഴിവാക്കാന്‍ തീരുമാനിച്ചത്.

Read: ഈ ഇറ്റാലിയന്‍ പ്രദേശത്തേക്ക് പോകുന്നോ? അവിടെ താമസിക്കാന്‍ എത്തിയാല്‍ നിങ്ങള്‍ക്ക് പ്രതിമാസം 55,000 രൂപയാണ് ലഭിക്കുക

Leave a Reply

Your email address will not be published. Required fields are marked *

×