UPDATES

യാത്ര

സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത; ബൈക്ക് ഷെയറിംഗ് ഫീച്ചറുമായി ഗൂഗിള്‍

ആഡ്രോയിഡ് ഐഓഎസ് പ്ലാറ്റ്‌ഫോമുകളിലുള്ള ഫോണുകളിലെല്ലാം ഈ ഓപ്ഷന്‍ ലഭ്യമാകും.

                       

ലോക സഞ്ചാരം പരമാവധി എളുപ്പമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഗൂഗിള്‍. മെയ് മാസത്തില്‍ അവര്‍ ഒരു ട്രാവല്‍ ഡെസ്‌ക്ടോപ്പ് വെബ്‌സൈറ്റ് അവതരിപ്പിച്ചിരുന്നു. വിമാന ടിക്കറ്റ്, ഹോട്ടലുകള്‍, അവധിക്കാല പാക്കേജുകള്‍ തുടങ്ങി യാത്രക്കാവശ്യമായ എല്ലാ കാര്യങ്ങളും ഒരൊറ്റ കുടക്കീഴില്‍ അനായാസമായി ലഭ്യമാക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം.

സമാനമായ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പിലും ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ സൈക്കിള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ട മറ്റൊരു പുതിയ ഫീച്ചറും അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. 16 രാജ്യങ്ങളിലുള്ള 24 നഗരങ്ങളിലെ യാത്രക്കാര്‍ക്ക് സൈക്കിള്‍ പങ്കിടല്‍ ഓപ്ഷനുകള്‍ (real-time bike-sharing information)  ലഭ്യമാകുമെന്നാണ് ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം ന്യൂയോര്‍ക്കില്‍ മാത്രം അവതരിപ്പിച്ച ഈ ഫീച്ചര്‍ ഇപ്പോള്‍ ആഗോളതലത്തില്‍ ലഭ്യമായിരിക്കുകയാണ്.

എവിടെ നിന്നൊക്കെ സൈക്കിള്‍ ലഭ്യമാകും, അവിടെ എത്രയെണ്ണമുണ്ട്, അല്ലെങ്കില്‍ നിങ്ങളുടെ സൈക്കിള്‍ പാര്‍ക്കു ചെയ്യാനുള്ള സ്ഥലമുണ്ടോ തുടങ്ങിയ വിവരങ്ങളെല്ലാം അതില്‍ ഉണ്ടാകും. ഗൂഗിള്‍ മാപ്പില്‍ ഷെയര്‍ ചെയ്യേണ്ട സൈക്കിള്‍ സെര്‍ച്ച് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ അടുത്തുള്ള ഷെയറിംങ് സ്റ്റേഷനുകളും ലഭ്യമായ സൈക്കിളുകളുടെ എണ്ണവും മാപ്പ് കാണിച്ചുതരും.

ലോകമെമ്പാടുമുള്ള നഗരപ്രദേശങ്ങളില്‍ 1600 സൈക്കിള്‍-ഷെയര്‍ സിസ്റ്റങ്ങളും 18 ദശലക്ഷത്തിലധികം സൈക്കിളുകളും ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട് എന്നാണ് കണക്ക്. അതുതന്നെയാണ് ഇത്തരമൊരു ഫീച്ചര്‍ ഉള്‍ക്കൊള്ളിക്കാന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചതും. ആഡ്രോയിഡ് ഐഓഎസ് പ്ലാറ്റ്‌ഫോമുകളിലുള്ള ഫോണുകളിലെല്ലാം ഈ ഓപ്ഷന്‍ ലഭ്യമാകും. വൈകാതെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഗൂഗിള്‍ പറയുന്നു.

Read More : ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ മെഷീനിലിടൂ, റോമില്‍ മെട്രോയ്ക്ക് ടിക്കറ്റ് കിട്ടും

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

Share on

മറ്റുവാര്‍ത്തകള്‍