June 04, 2026 |
Share on

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാമോ?/ വീഡിയോ

ശ്രീലങ്കയില്‍ എത്തുന്ന സഞ്ചാരികളില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യക്കാരാണ്.

ലങ്കയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത് അവിടുത്തെ ചരിത്രവും, സംസ്‌കാരവും, പ്രകൃതി സൗന്ദര്യവുമൊക്കെയാണ്. മിനേരിയയിലെ ആനകൂട്ടങ്ങള്‍, കാട്ടു പൂക്കളും പക്ഷികളും നിറഞ്ഞ മഴക്കാടുകള്‍, കുന്നുകളിലൂടെയുള്ള മനോഹരമായ ട്രെയിന്‍ യാത്രകള്‍, സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ട്രെക്കിംഗ് കേന്ദ്രങ്ങള്‍, സര്‍ഫിംഗ് ബീച്ചുകള്‍ തുച്ഛമായ ചെലവുമെല്ലാം സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട നാടായി ശ്രീലങ്കയെ മാറ്റുന്നു. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാനുള്ള നടപടികള്‍ക്കൊരുങ്ങുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. ശ്രീലങ്കയില്‍ എത്തുന്ന സഞ്ചാരികളില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യക്കാരാണ്. 2018 ആദ്യപകുതിയിലെ കണക്കുകളില്‍ ശ്രീലങ്ക സന്ദര്‍ശിച്ചിരിക്കുന്നത് 206,337 ഇന്ത്യക്കാരാണ്.

വിശദ വായനയ്ക്ക്:

ലങ്ക: കണ്ണും മനവും കവരുന്ന രാവണ രാജ്യം

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാമോ?

Leave a Reply

Your email address will not be published. Required fields are marked *

×