UPDATES

യാത്ര

ഇന്ത്യയിലെ ഒരേയൊരു ഒറാങ് ഊട്ടാന്‍ ബിന്നി മരിച്ചു

41 വയസുള്ള പെണ്‍ ഒറാങ് ഊട്ടാന് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

                       

ഇന്ത്യയിലെ ഒരേഒയൊരു ഒറാങ് ഊട്ടാന്‍ ബിന്നി മരിച്ചു. ഒഡീഷയിലെ നന്ദന്‍ കാനന്‍ മൃഗശാലയില്‍വച്ച് ബുധനാഴ്ച രാത്രി പത്തുമണിക്കായിരുന്നു ബെന്നിയുടെ മരണം. 41 വയസുള്ള പെണ്‍ ഒറാങ് ഊട്ടാന് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

ബിന്നിയുടെ വയറില്‍ ഒരു മുറിവുണ്ടായിരുന്നുവെന്നും അവള്‍ സ്ഥിരമായി ആ മുറിവില്‍ ചൊറിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ അത് സുഖപ്പെട്ടില്ലായിരുന്നുവെന്നുമാണ് മൃഗശാലയിലെ ഡോക്ടര്‍ ശരത്ത് സാഹു പറയുന്നത്.

പ്രായധിക്യവും അണുബാധയും കാരണം ബിന്നി വളരെയധികം ക്ഷീണിതയായിരുന്നുവെന്നും രാജ്യത്തിന് പുറത്തുള്ള വിദഗ്ദ്ധ മൃഗഡോക്ടറുമാരുമായി ടെലികോണ്‍ഫിറന്‍സ് വഴി ചികിത്സ നിശ്ചയിക്കുകയും ചെയ്തിരുന്നുവെന്നും മൃഗശാലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇന്ത്യയിലെ ഒരേയൊരു ഒറാങ് ഊട്ടാനായതുകൊണ്ട് തന്നെ ബിന്നിയെ കാണാനായി മാത്രം ധാരാളം പേര്‍ ഇവിടെ എത്താറുണ്ടായിരുന്നു. 2003ല്‍ പൂനെയില്‍ നിന്നാണ് ബിന്നിയെ ഒഡീഷയില്‍ എത്തിക്കുന്നത്. സിംഗപ്പൂരില്‍ നിന്നാണ് ബിന്നിയെ കൊണ്ടുവന്നതെന്ന് കരുതുന്നത്. ഇന്ത്യയില്‍ ഒറാങ് ഊട്ടാനുകള്‍ ഇല്ല.

Read: നിങ്ങള്‍ ഒരു യാത്രികനാണോ? എങ്കില്‍ ഏഷ്യയിലെ ഈ ഏഴ് ഇടങ്ങള്‍ വിട്ടുപോകരുത്‌

 

Share on

മറ്റുവാര്‍ത്തകള്‍