കേരളത്തില്‍ പ്രീമിയര്‍ ലീഗ് ബോട്ട് റേസ് മത്സരം നടത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ചാമ്പ്യന്‍ ബോട്ട് ലീഗ് ആഗസ്ത് 10 ന് ആലപ്പുഴയിലെ നെഹ്‌റു ട്രോഫി ബോട്ട് റേസിന് ആരംഭിക്കും. ചാമ്പ്യന്‍ ബോട്ട് ലീഗ് (സിബിഎല്‍) സംസ്ഥാന സര്‍ക്കാര്‍ വിനോദ സഞ്ചാരികള്‍ക്ക് ലോകനിലവാരത്തിലുള്ള അനുഭവമാണ് സമ്മാനിക്കുന്നത്.
ചാമ്പ്യന്‍ ബോട്ട് ലീഗില്‍ പങ്കെടുക്കുന്ന ക്ലബ്ബുകള്‍ക്കും കളിക്കാര്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. ആലപ്പുഴയിലെ നെഹ്രു ട്രോഫി ബോട്ട് റേസിലൂടെ ആഗസ്ത് 10 ന് ആരംഭിക്കുന്ന സിബിഎല്‍ നവംബര്‍ ഒമ്പതിന് കൊല്ലം പ്രസിഡന്റിന്റെ ട്രോഫി ബോട്ട്റേസില്‍ അവസാനിക്കും. എല്ലാ വാരാന്തങ്ങളില്‍ 12 റേസുകള്‍ ഉള്‍പ്പെടും.
ഒന്‍പത് ടീമുകളാണ് ആദ്യ ലീഗില്‍ മാറ്റുരയ്ക്കുന്നത്. ലീഗ് വിജയിക്ക് 25 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയുമാണ് സമ്മാനത്തുക. തീര്‍ത്തും പ്രൊഫഷണല്‍ രീതിയിലായിരിക്കും സി.ബി.എല്‍. സംഘടിപ്പിക്കുന്നഅടുത്ത അഞ്ചു വര്‍ഷത്തേക്ക് സിബിഎല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യമുള്ള പ്രൊഫഷണല്‍ കമ്പനികളെയും പ്രൊഫഷണസുകളെയും സംസ്ഥാന ടൂറിസം വകുപ്പ് നിയമിക്കും.
വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതിയായാണ് മത്സരങ്ങള്‍ നടത്തുക കൂടാതെ, ലീഗ് ചാമ്പ്യന്‍ഷിപ്പ് സാമ്പത്തികമായി ബോട്ട് ക്ലബിനെ സഹായിക്കുകയും. കളിക്കാര്‍ കൂടുതല്‍ കഴിവുള്ളവരാകുന്നു അത് പുതിയ തലമുറയെ പ്രചോദിപ്പിക്കുകയും ചെയുകയാണെന്ന്, ‘മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ചാമ്പ്യന്‍ ബോട്ട് ലീഗ് ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറംഎന്നി ജില്ലകളിലാണ് സംഘടിപ്പിക്കുന്നത്. എല്ലാ മത്സരങ്ങളും വാരാന്ത്യങ്ങളില്‍ ഉച്ചയ്ക്കുശേഷം രണ്ടരയ്ക്കു തുടങ്ങി അഞ്ചിന് അവസാനിക്കും.