June 04, 2026 |
Share on

കേരളത്തില്‍ സ്ത്രീശാക്തീകരണത്തിനു വേണ്ടി നടപ്പിലാക്കിയ പദ്ധതിക്ക് ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതി

കേരളത്തില്‍ നടക്കുന്ന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുമരകത്ത് നടന്നുവരുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിഗണിച്ചാണ് പുരസ്‌കാരം.

ടൂറിസംരംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ)മൂന്ന് ഗോള്‍ഡന്‍ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിനു ലഭിച്ചു. സമൃദ്ധി എത്നിക് ഫുഡ് റെസ്റ്റോറന്റിനാണ് പുരസ്‌കാരം. സ്ത്രീശാക്തീകരണത്തിനു വേണ്ടി ഉത്തരവാദിത്വ ടൂറിസം മിഷന്‍ കുമരകത്തു നടപ്പാക്കിയ പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണത്. ഏറ്റവും മികച്ച ടൂറിസം വെബ്സെറ്റിനു നല്‍കുന്ന ഗോള്‍ഡന്‍ പുരസ്‌കാരമാണ് മറ്റൊന്ന്. കേരള ടൂറിസത്തിന്റെ പരസ്യ പ്രചരണ പരിപാടിയായ ‘കം ഔട്ട് ആന്‍ഡ് പ്ലേ’ക്ക് മികച്ച പരസ്യ പ്രചരണ പരിപാടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.

കേരളത്തില്‍ നടക്കുന്ന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുമരകത്ത് നടന്നുവരുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിഗണിച്ചാണ് പുരസ്‌കാരം. കേരളത്തില്‍ ആകെയുള്ള 15500 ഉത്തരവാദിത്ത മിഷന്‍ യൂണിറ്റുകളില്‍ 13500 യൂണിറ്റുകള്‍ സ്ത്രീകള്‍ നേതൃത്വം കൊടുക്കുന്നവയാണ്. പാരമ്പര്യ ഭക്ഷണം ടൂറിസ്റ്റുകളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി ആരംഭിച്ച സമൃദ്ധി എത്നിക് റസ്റ്റോറന്റ്,എല്ലാ പരമ്പരാഗത തൊഴിലുകളേയുംടൂര്‍ പാക്കേജുകളാക്കി മാറ്റുന്ന പ്രവര്‍ത്തനം, വനിതകളുടെ കലാഗ്രൂപ്പുകള്‍ രൂപീകരിച്ച് അവയെ ടൂറിസം മേഖലയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം, പാരിസ്ഥിതിക സൗഹൃദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തുണി സഞ്ചികള്‍ പേപ്പര്‍ ബാഗുകള്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തങ്ങള്‍ ഇവയെല്ലാം സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.

ഇന്‍വിസ് മള്‍ട്ടിമീഡിയ ആണ് കേരള ടൂറിസത്തിന് വേണ്ടി വെബ്സൈറ്റിന്റെ പ്രവര്‍ത്തനത്തിന് സാങ്കേതിക സഹായം നല്‍കുന്നത്.സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷനാണ്പരസ്യ ക്യാമ്പയിന്‍നടത്തിയത്.

Read More : ഓണ്‍ലൈൻ ടിക്കറ്റിങ് വെബ്സൈറ്റായ വിയാഗോഗോയെ ഗൂഗിൾ സസ്പെൻഡ് ചെയ്തു

 

Leave a Reply

Your email address will not be published. Required fields are marked *

×