ലോകം ഏറ്റെടുത്ത്‌ കേരള ടൂറിസത്തിന്റെ ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ / വീഡിയോ

ഈപരസ്യ ചിത്രത്തിലുടെ കേരളത്തിലെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമാണു കാട്ടുന്നത്.

കേരള ടുറിസത്തെ രാജ്യാന്തര വിപണിയിലേക്ക് എത്തിക്കാന്‍വേണ്ടി പുത്തന്‍ പ്രചാരണങ്ങള്‍. ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ എന്ന പരസ്യ ചിത്രത്തിലൂടെ കേരള ടൂറിസം പുതിയ പരസ്യ പ്രചാരണനത്തിന് ഒരുങ്ങുകയാണ്. ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ എന്ന പരസ്യ ചിത്രത്തിലൂടെ കേരളത്തിലെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമാണു കാട്ടുന്നത്.

വിനോദസഞ്ചാരികള്‍ക്കു കേരളീയര്‍ നല്‍കുന്ന ഊഷ്മളത വിവരിക്കുന്ന യഥാര്‍ഥ ജീവിത കഥകളാണു 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിലുള്ളത്. കുമരകം, ആലപ്പുഴ, അര്‍ത്തുങ്കല്‍, ചെല്ലാനം, ഫോര്‍ട്ട് കൊച്ചി, മുനമ്പം, വയനാട്, കണ്ണൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലൂടെ സംസ്ഥാനത്തെ പ്രധാന ഭൂപ്രകൃതികളാണ് ഈ ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

രാജ്യാന്തര തലത്തിലുള്ള പ്രചാരണത്തിന്റെ ഉദ്ഘാടനം ഡല്‍ഹിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. നടി ശോഭന മുഖ്യാതിഥിയായിരുന്നു. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍സിനു വേണ്ടി വിവേക് തോമസാണു പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അച്ചടി മാധ്യമങ്ങള്‍ക്കു വേണ്ടി ന്യൂയോര്‍ക്കിലെ ഫൊട്ടോഗ്രഫര്‍ ജോയി എല്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഉപയോഗിക്കുന്നത്.

This post was last modified on February 23, 2019 9:33 am

അഴിമുഖം ബ്യൂറോ:
Related Post
Leave a Comment