ഈ വര്‍ഷം ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ പാറ്റാ അവാര്‍ഡുകള്‍ കരസ്ഥമാക്കിയത് കേരള ടൂറിസമാണ്.
ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റാ) മൂന്ന് ഗോള്‍ഡന്‍ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിനു ലഭിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴിലുള്ള കുമരകം എത്‌നിക് ഫുഡ് റസ്റ്ററന്റിനും, ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വെബ്‌സൈറ്റിനും (www.keralatourism.org), കേരള ടൂറിസത്തിന്റെ പരസ്യ പ്രചരണ പരിപാടിയായ ‘കം ഔട്ട് ആന്‍ഡ് പ്ലേ’ക്കുമാണ് പുരസ്‌കാരം ലഭിച്ചത്.
കസാഖ്സ്ഥാനിലെ നൂര്‍-സുത്താനില്‍ നടന്ന പാറ്റാ ട്രാവല്‍ മാര്‍ട്ട് 2019-ല്‍ പങ്കെടുത്തുകൊണ്ട് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ടൂറിസം ഡയറക്ടര്‍ പി. ബാല കിരണും അവാര്‍ഡുകള്‍ സ്വീകരിച്ചു. ‘ഈ അവാര്‍ഡുകള്‍ കേരള ടൂറിസത്തിന് ലഭിച്ച വലിയ ആദരവും, ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുളള അംഗീകാരവും ആണെന്ന്’ ടൂറിസം മന്ത്രി പറഞ്ഞു. രാജ്യാന്തര വിനോദസഞ്ചാരികള്‍ക്കു മുന്നില്‍ കേരളത്തിന്റെ രമണീയത അവതരിപ്പിക്കുന്നതിന് ഈ അവാര്‍ഡുകള്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടൂറിസം നയത്തിലും ദൗത്യങ്ങളിലും നാഴികക്കല്ലായി മാറിയ ഉത്തരവാദിത്ത ടൂറിസം മിഷനു (ആര്‍ടി മിഷന്‍) കീഴില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തുന്ന കുമരകത്തെ റസ്റ്ററന്റിനു ലഭിക്കുന്ന അവാര്‍ഡ് ഏറ്റുവാങ്ങുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ആകെയുള്ള 15500 ഉത്തരവാദിത്ത മിഷന്‍ യൂണിറ്റുകളില്‍ 13500-ഉം സ്ത്രീകള്‍ നേതൃത്വം കൊടുക്കുന്നവയാണ്.
Read: പത്ത് പെണ്ണുങ്ങള്‍ നടത്തുന്ന കോട്ടയത്തെ ഈ ഹോട്ടല്‍ ഇന്ന് അന്താരാഷ്ട്ര പ്രശസ്തമാണ്
പാറ്റാ അവാര്‍ഡുകള്‍ ട്രാവല്‍ ടൂറിസം മേഖലളിലെ മികച്ച അംഗീകാരമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സുരേന്ദ്രനും ടൂറിസം ഡയറക്ടര്‍ പി. ബാല കിരണ്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ പാറ്റാ അവാര്‍ഡുകള്‍ കരസ്ഥമാക്കിയത് കേരള ടൂറിസമാണ്. ഇന്ത്യാ ടൂറിസത്തിന് ഒരു അവാര്‍ഡ് ലഭിച്ചു.
കഴിഞ്ഞ വര്‍ഷവും കേരളാ ടൂറിസത്തിന് രണ്ട് ഗോള്‍ഡന്‍ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. മാര്‍ക്കറ്റിംഗ് ക്യാംപെയ്‌നിനാണ് അന്നും അംഗീകാരം ലഭിച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വേണ്ടി കേരള ടൂറിസം പുറത്തിറക്കിയ ‘യല്ല കേരള’ എന്ന പ്രിന്റ് മീഡിയ ക്യാംപെയ്‌നും, കൊച്ചി മുസിരീസ് ബിനാലെ മൂന്നാം പതിപ്പിന് വേണ്ടി കേരള ടൂറിസം ഇറക്കിയ പോസ്റ്ററിനുമായിരുന്നു അവാര്‍ഡ്. ടൂറിസവുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗ്, വിദ്യാഭ്യാസവും പരിശീലനവും, പ്രകൃതി, പാരമ്പര്യവും സംസ്‌കാരവും എന്നീ വിഭാഗങ്ങളില്‍ നിന്നും ഏറ്റവും മികച്ചതിനാണ് പാറ്റ അവാര്‍ഡുകള്‍ നല്‍കുന്നത്.
പത്ത് പെണ്ണുങ്ങള്‍ നടത്തുന്ന കോട്ടയത്തെ ഈ ഹോട്ടല്‍ ഇന്ന് അന്താരാഷ്ട്ര പ്രശസ്തമാണ്/ വീഡിയോ