Continue reading “ലോകത്തിലെ മികച്ച രുചികളില്‍ ഇന്ത്യന്‍ റൊട്ടിയും നാനും പിന്നെ കേരളത്തിന്റെ സ്വന്തം പൊറോട്ടയും”

" /> Continue reading “ലോകത്തിലെ മികച്ച രുചികളില്‍ ഇന്ത്യന്‍ റൊട്ടിയും നാനും പിന്നെ കേരളത്തിന്റെ സ്വന്തം പൊറോട്ടയും”

"> Continue reading “ലോകത്തിലെ മികച്ച രുചികളില്‍ ഇന്ത്യന്‍ റൊട്ടിയും നാനും പിന്നെ കേരളത്തിന്റെ സ്വന്തം പൊറോട്ടയും”

">

UPDATES

ലോകത്തിലെ മികച്ച രുചികളില്‍ ഇന്ത്യന്‍ റൊട്ടിയും നാനും പിന്നെ കേരളത്തിന്റെ സ്വന്തം പൊറോട്ടയും

                       

രുചി വൈഭവത്തില്‍ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ വൈവിധ്യം പേറുന്ന ഇന്ത്യന്‍ ബ്രെഡ് വിഭവങ്ങള്‍ (ധാന്യങ്ങള്‍ കുഴച്ച് ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍) ടേസ്റ്റ് അറ്റ്‌ലസിന്റെ രുചി പട്ടികയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഡിജിറ്റല്‍ ഫുഡ് പബ്ലിക്കേഷനും എന്‍സൈക്ലോപീഡിയ ടേസ്റ്റ് അറ്റ്ലസും പുറത്തിറക്കിയ’ലോകത്തിലെ ഏറ്റവും മികച്ച ബ്രെഡുകളുടെ’പട്ടികയിലാണ് ഇന്ത്യന്‍ വിഭവങ്ങള്‍ താരങ്ങളായത്. പട്ടികയില്‍ ഇടം നേടിയതോടെ മലയാളികളുടെ പ്രിയ വിഭവമായ പൊറോട്ടയും, വിവിധ തരം നാനുകളും, മറ്റും ഇനി മുതല്‍ ലോകത്തിലെ മികച്ച ബ്രെഡ് വിഭവങ്ങളായ് അറിയപ്പെടും. ഇന്ത്യന്‍ വിഭവങ്ങള്‍ കൂടാതെ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള വിവിധതരത്തിലുള്ള 100 റൊട്ടികളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ആധികാരികമായ പാചകക്കുറിപ്പുകള്‍, ഭക്ഷ്യ നിരൂപക അവലോകനങ്ങള്‍, ജനപ്രിയ ചേരുവകളെയും വിഭവങ്ങളെയും കുറിച്ചുള്ള ഗവേഷണ ലേഖനങ്ങള്‍ എന്നിവ അടങ്ങുന്ന ഭക്ഷണപ്രേമികള്‍ക്കായുള്ള ഒരു പരമ്പരാഗത യാത്രാ ഓണ്‍ലൈന്‍ ഗൈഡാണ് ടേസ്റ്റ് അറ്റ്‌ലസ്. ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള, അതത് പ്രദേശങ്ങളിലെ ഭക്ഷണ വൈവിധ്യങ്ങള്‍ ടേസ്റ്റ് അറ്റ്ലസ് ഒരു ലോക മാപ്പ് പോലെ പ്രസിദ്ധീകരിക്കും.

ഈ വര്‍ഷം ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ ‘ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണങ്ങളുടെ’ പട്ടികയില്‍, മികച്ച ബ്രെഡുകളിലൊന്ന് ഇന്ത്യന്‍ ബ്രെഡാണ്. ലോകത്തിലെ മികച്ച ബ്രെഡുകളുടെ കണക്കെടുക്കുന്ന ഈ പട്ടിക പ്രകാരം ഇന്ത്യന്‍ വിഭവമായ ബട്ടര്‍ ഗാര്‍ളിക് നാന്‍ മൂന്നാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഏഴാം സ്ഥാനം മാവ് കുഴച്ച് വച്ചതിനു ശേഷം പുളിപ്പിച്ചെടുത്ത് തന്തൂരില്‍ ചുട്ടെടുത്ത് തയ്യാറാക്കുന്ന നാനും സ്വന്തമാക്കി. ഇത് കൂടാതെ നിരവധി ഇന്ത്യന്‍ വിഭവങ്ങളാണ്
പട്ടികയിലെ മറ്റു റാങ്കുകള്‍ കരസ്ഥമാക്കിയിരിക്കുന്നത്. അമൃതസരി കുല്‍ച്ച (26 ), റോട്ടി (27), പൊറോട്ട(28), പൂരി(55), ആലു പൊറോട്ട (58), റുമാലി റൊട്ടി (66), കശ്മീരി നാന്‍ (72), കേരള പൊറോട്ട, (83) പനീര്‍ നാന്‍ (84), ആലു നാന്‍(86), എന്നീ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പട്ടികയില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറിയിരിക്കുയാണ് ഇന്ത്യന്‍ വിഭവങ്ങള്‍.

ടേസ്റ്റ് അറ്റ്‌ലസിന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നതനുസരിച്ച് കശ്മീരി നാന്‍ തയ്യാറാകുന്നത്, ”മാവ്, യീസ്റ്റ്, ഉപ്പ്, പഞ്ചസാര, തൈര്, നെയ്യ് എന്നിവ സംയോജിപ്പിച്ചാണ്. കുഴച്ചെടുക്കുന്ന മാവില്‍ ഉണക്കിയ പഴങ്ങള്‍, പരിപ്പ്, സുഗന്ധവ്യഞ്ജനങ്ങളായ ഗ്ലേസ് ചെറി, ഉണക്കമുന്തിരി, ബദാം, കശുവണ്ടി, ജീരകം, ഉലുവ എന്നിവയും ആവശ്യാനുസരണം ചേര്‍ക്കും. പിന്നീട് ഒരു ചൂടുള്ള തവ ചട്ടിയില്‍ സ്വര്‍ണ്ണ തവിട്ട് നിറമാകു വരെ പാകം ചെയ്യും. ഇത്തരത്തിലുള്ള മധുരമുള്ള നാന്‍ സാധാരണയായി ചായയോടൊപ്പമോ (കശ്മീരി ചായ്) അല്ലെങ്കില്‍ കാപ്പിയോടോ ഒപ്പം പ്രഭാതഭക്ഷണത്തിനോ, ഉച്ചഭക്ഷണത്തിനോ ആണ് വിളമ്പുന്നത്.

എന്നാല്‍ കശ്മീരിലെ പരമ്പരാഗത റൊട്ടികള്‍ തയ്യാറാകുന്നത് ഈ വിവരണത്തില്‍ നിന്ന് മാറിയാണ്. കശ്മീരി റൊട്ടികള്‍ തവയിലല്ല തന്തൂരിലാണ് പാകം ചെയ്യുന്നത്. പരമ്പരാഗതമായ രീതിയില്‍ തയ്യാറാക്കുമ്പോള്‍ ‘ഗ്ലേസ് ചെറി, ഉണക്കമുന്തിരി, ബദാം, കശുവണ്ടി, ജീരകം, ഉലുവ എന്നിവ നാനില്‍ ചേര്‍ക്കറില്ല. കശ്മീരില്‍ നിരവധി തരത്തിലുള്ള ബ്രെഡുകള്‍ വിപണിയിലുണ്ട്, അത് പ്രാദേശികമായി റൊട്ടി, ത്സ്‌ചോട്ട് എന്നാണറിയപ്പെടുന്നത്. ഒരുപക്ഷേ ടേസ്റ്റ് അറ്റ്‌ലസിന്റെ പാചക കുറിപ്പ് പ്രകാരമുള്ള പതിപ്പ് പടിഞ്ഞാറന്‍ ഇന്ത്യന്‍ റെസ്റ്റോറന്റുകളിലും കറി ഹൗസുകളിലും മാത്രമാണ് ടേസ്റ്റ് പ്രകാരമുള്ള വിഭവം ലഭ്യമാകാവുക. ഇന്ത്യ മൂന്നാം സ്ഥാനത്ത് ഇടം പിടിച്ച പട്ടികയില്‍ മലേഷ്യന്‍ വിഭവമായ ചീസി പാന്‍ ഡി ബോണോയും, കൊളംബിയയില്‍ നിന്നുള്ള റൊട്ടി കാനായുമാണ് ഒന്നും രണ്ടും സ്ഥാനക്കാര്‍.

Share on

മറ്റുവാര്‍ത്തകള്‍