UPDATES

Today in India

ഹര്‍ ഘർ തിരങ്ക … പിന്നെ പ്രതിമകളും…

                       

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക പാറിപ്പിക്കുക എന്ന ലക്ഷവുമായി തുടക്കം കുറിച്ച ഹര്‍ ഘര്‍ തിരങ്ക എന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ശ്രദ്ധേയമാകുന്നു. രാജ്യ തലസ്ഥാനത്തെ ഫ്‌ളാറ്റുകളില്‍ ത്രിവര്‍ണ്ണ പതാക പാറി തുടങ്ങി. രാജ്യത്തെ ജനങ്ങളില്‍ ദേശീയത ബോധവും രാഷ്ട്ര പുരോഗതിയും ഉണ്ടാകാന്‍ ത്രിവര്‍ണ്ണ പതാകയ്ക്ക് സാധിക്കും. രാജ്യത്തെ ജനങ്ങള്‍ ഹര്‍ ഘര്‍ തിരങ്ക എന്ന പരിപാടിയില്‍ പങ്കാളിയാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

വലിയ പ്രതിമകളുടേയും വര്‍ണ്ണ പകിട്ടുള്ള കൊടികളുടേയും കാലത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഇന്ത്യ. സ്റ്റാച്ച്യൂ ഓഫ് യൂണിറ്റിയും ദേശീയതയില്‍ പൊതിഞ്ഞ നരേന്ദ്ര മോദിയാണ് ഇതിലിപ്പോള്‍ മുന്നിലെങ്കിലും മറ്റുള്ളവരും ഒട്ടും പുറകിലല്ല.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് ത്രിവര്‍ണ്ണ പതാകകളുടെ മാമാങ്കമാണ്. ഇതിന് തുടക്കം കുറിച്ചത് മുന്‍ കോണ്‍ഗ്രസ് എം. പിയും വ്യവസായിയുമായ നവീന്‍ ജിന്‍ഡാലാണ്. അദ്ദേഹം രാജ്യം കണ്ട ഏറ്റവും കുപ്രസിദ്ധമായ അഴിമതി കേസുകള്‍ നേരിടുന്ന വ്യക്തി കൂടിയാണ്.

ദേശീയ പതാക പറപ്പിക്കുവാനുള്ള ജനങ്ങളുടെ അവകാശം സുപ്രീം കോടതിയില്‍ നിന്ന് നേടിയെടുത്ത ജിന്‍ഡാല്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ ഹൃദയ ഭാഗമായ കൊണാട്ട് പ്ലേസില്‍ 207 അടി ഉയരത്തില്‍ 37 കിലോയുള്ള ദേശീയ പതാക ഉയര്‍ത്തിയത് 2014 ല്‍ ആണ്.

കൊണാട്ട് പ്ലേസിലെ ത്രിവര്‍ണ്ണ കൊടി പറത്തി ജിന്‍ഡാല്‍ നടത്തിയ ആധിപത്യത്തെ നിഷ്പ്രഭമാക്കി അരവിന്ദ് കേജരിവാള്‍ ഡല്‍ഹി എമ്പാടും ദേശീയ പതാക ഉയര്‍ത്തിയ കാഴ്ച്ചയാണ് രാജ്യം കണ്ടത്. കൊടിയുടെ പ്രേമം പോലെ രാജ്യത്താകമാനം പ്രതിമകളുടെ പ്രേമവും ഉടനെ തീരാനുള്ള ലക്ഷണവുമില്ല.

സര്‍ദ്ദാര്‍ പട്ടേലിന്റെ പ്രതിമയേക്കാള്‍ ഉയരം കൂട്ടി പൂനയ്ക്ക് സമീപമുള്ള ലവാസയില്‍ ഒരു പ്രതിമ ഉയരുന്നുണ്ട്. ഇത് ലോകത്തിലെ തന്നെ ഉയരമുള്ള പ്രതിമയായിരിക്കുമെന്നാണ് പ്രതിമ നിര്‍മ്മിക്കുന്നതിന് നേതൃത്വം കൊടുക്കുന്ന ഡാര്‍വിന്‍ പ്ലാറ്റ്‌ഫോം ഇന്‍ഫാസ്ട്രക്ച്ചര്‍ എന്ന കമ്പനി അവകാശപ്പെടുന്നത്. 2023 ഡിസംബര്‍ 31 ന് പ്രതിമ അനാച്ഛാദനം ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിമ ഉദ്ഘാടനം ചെയ്തതിനുശേഷം അഞ്ചുമാസത്തിന് ഉള്ളില്‍ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കും.

 

Share on

മറ്റുവാര്‍ത്തകള്‍