UPDATES

പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വീഡിയോ കേസ് മാനഹാനി ഭയന്ന് നാട് വിട്ട് സ്ത്രീകൾ

ഹാസനിൽ അപ്രതീക്ഷിത സംഭവങ്ങൾ

                       

കർണാടകയിലെ ഹാസൻ ജില്ലയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ നിരവധി സ്ത്രീകളാണ് വീട് വിട്ടിറങ്ങിയത്. ജെഡി എസ് എംപി പ്രജ്വല്‍ രേവണ്ണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്ആ രോപിക്കപ്പെടുന്ന ഒന്നിലധികം സ്ത്രീകളുടെ വീഡിയോ ക്ലിപ്പുകൾ പ്രചരിച്ചതോടെയാണ്, അതിജീവിതകളായ നിരവധി സ്ത്രീകൾ വീടുവിട്ടിറങ്ങിയത്.ഇതിനുപിന്നാലെ എച്ച്‌ഡി ദേവഗൗഡയുടെ കോട്ടയായ ഹാസനിൽ അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്.

ഹാസനിൽ നിന്നുള്ള സിറ്റിംഗ് എംപിയായ ദേവഗൗഡയുടെ ചെറുമകൻ പ്രജ്വൽ ഏപ്രിൽ 26 ന് നടന്ന വോട്ടെടുപ്പിൽ ജനവിധി തേടിയിരുന്നു.വോട്ടെടുപ്പ് കഴിഞ്ഞതോടെ രാജ്യം വിട്ടു പ്രജ്വലിനെതിരെയുള്ള പരാതിയിൽപ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതിരിക്കാൻ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇയാളുടെ പിതാവും ഹൊലേനരസിപൂരിലെ എംഎൽഎയുമായ എച്ച്ഡി രേവണ്ണയെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യൻ എക്‌സ്പ്രസ് ജില്ലയിലെ മൂന്ന് പട്ടണങ്ങളും അഞ്ച് ഗ്രാമങ്ങളും സന്ദർശിക്കുകയും നിരവധി താമസക്കാരുമായി സംസാരിക്കുകയും ചെയ്തിരുന്നു. അവരാരും പേര് വെളിപ്പെടുത്താൻ ആഗ്രഹിച്ചില്ല.”ജില്ല മുഴുവൻ എച്ച്‌ഡി രേവണ്ണയുടെ നിയന്ത്രണത്തിലാണ്. നിങ്ങൾ അവർക്കെതിരെയാണ് സംസാരിക്കുന്നത്. അത് അവരിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്, കാരണം കുടുംബത്തിനും പാർട്ടിക്കും വലിയ വിഭാഗംഅനുയായികളുണ്ട്.”ഹാസൻ നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഹഗാരെ ഗ്രാമത്തിലെ ഒരു കടയുടമ പറഞ്ഞു.

വീട് വിട്ടിറങ്ങിയ ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏപ്രിൽ 28 ന് പ്രജ്വലിനെതിരെ ആദ്യ എഫ്ഐആർ ഫയൽ ചെയ്തത്. രേവണ്ണയുടെ വീട്ടിൽ വീട്ടുജോലിക്കാരിയായാണ് യുവതി ജോലി ചെയ്തിരുന്നത്. അവരുടെ ചില വീഡിയോകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. തുടർന്ന് അവരുടെ വീട് പൂട്ടിയിട്ടിരിക്കുകയാണ്. അവൾ എപ്പോഴാണ് വീട് വിട്ട് പോയതെന്ന് ഞങ്ങൾക്ക് അറിയില്ല, ”അയൽവാസി പറഞ്ഞു.

പ്രജ്വലിനെതിരെ ബലാത്സംഗക്കേസ് ഫയൽ ചെയ്ത മുൻ ജില്ലാ പഞ്ചായത്ത് അംഗം താമസിച്ചിരുന്ന സമീപ ഗ്രാമത്തിൽ, മുമ്പ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച പല സ്ത്രീകളും ഇപ്പോൾ പാർട്ടി പ്രവർത്തനത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെന്ന് ഒരു പ്രാദേശിക ജെഡി എസ് നേതാവ് പറഞ്ഞു. “പല പാർട്ടി സ്ത്രീകളും പ്രജ്വാലയ്‌ക്കൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഡിലീറ്റ് ചെയ്യുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. ചില സന്ദർഭങ്ങളിൽ, എംപിയുമായുള്ള ബന്ധത്തെക്കുറിച്ച് പുരുഷന്മാർ അവരുടെ ഭാര്യമാരെ ചോദ്യം ചെയ്യുന്നു. ജില്ലയിലെ നിരവധി സ്ത്രീകളുടെ ജീവിതമാണ് ഇത് തകർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് വർഷമായി ഇയ്യാൾ തന്നെ ബലാത്സംഗം ചെയ്യുകയും വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തതായി ജില്ലാ പഞ്ചായത്ത് അംഗം പരാതിയിൽ ആരോപിച്ചു. അതിനുശേഷം അവർ വീട് വിട്ടു. “ഏപ്രിൽ 24 ന് പഞ്ചായത്ത് അംഗം ഇവിടെ ഉണ്ടായിരുന്നു.അടുത്ത ദിവസം വീഡിയോകൾ പുറത്തുവന്നു. അതിനുശേഷം ഞങ്ങൾ കുടുംബത്തെ കണ്ടിട്ടില്ല, ”ഒരു പ്രാദേശിക നേതാവ് പറഞ്ഞു.

സ്ത്രീകളുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ ക്ലിപ്പുകൾക്കൊപ്പം മറ്റ് നിരവധി കുടുംബങ്ങളും ഹാസൻ വിട്ടു.

“സ്ത്രീകളുടെ മുഖം വെളിപ്പെടുത്തുന്നത് ശരിക്കും തെറ്റായിരുന്നു. അവരിൽ ചിലരെ എനിക്കറിയാം, അവർ ഒളിവിൽ പോയി. അവർക്ക് മടങ്ങാൻ കഴിയുമോ എന്ന് ഞങ്ങൾക്ക് അറിയില്ല, ”ഒരു കടയുടമ പറഞ്ഞു. രേവണ്ണയുടെ കുടുംബത്തിനെതിരെ കേസ് നൽകികൊണ്ട് ഹാസനിൽ ജീവിക്കുക അസാധ്യമാണ്. അതുകൊണ്ട് തന്നെ ഈ കുടുംബങ്ങൾ കേസ് കൊടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പല പ്രാദേശിക ജെഡി (എസ്) നേതാക്കളും വീഡിയോകളിൽ ഞെട്ടൽ പ്രകടിപ്പിച്ചപ്പോൾ ചിലർ ദേവഗൗഡയോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു. “പ്രജ്വല് ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണ്. തൻ്റെ ജീവിതത്തിൻ്റെ നാല് പതിറ്റാണ്ടിലേറെ ത്യാഗം ചെയ്തുകൊണ്ടാണ് ദേവഗൗഡ തൻ്റെ രാഷ്ട്രീയ പാരമ്പര്യം കെട്ടിപ്പടുത്തത്, അത് പ്രജ്വലിൻ്റെ ക്രിമിനൽ പ്രവൃത്തികളാൽ തകർന്നു,” ഒരു പാർട്ടി പ്രവർത്തകൻ പറഞ്ഞു.ദേവഗൗഡ വോട്ട് ചെയ്ത പടുവലാഹിപ്പെ ഗ്രാമത്തിൽ, വീഡിയോ ക്ലിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയതിന് ശേഷം പാർട്ടി പ്രചാരണം നടത്തിയില്ലെന്ന് ഒരു ജെഡിഎസ് നേതാവ് പറഞ്ഞു. “ഈ മണ്ഡലത്തിലെ യുവാക്കളുടെ മൊബൈൽ ഫോണുകളിൽ വീഡിയോ ഉണ്ടായിരുന്നു. എങ്ങനെയാണ് നമുക്ക് ആളുകളെ അഭിമുഖീകരിച്ച് പ്രജ്വലിന് വോട്ട് ചെയ്യാൻ ആവശ്യപ്പെടുക? അദ്ദേഹം ചോദിക്കുന്നു.

ഗ്രാമത്തിൽ എട്ട് അടി മതിൽ കൊണ്ട് ഉറപ്പിച്ചിരിക്കുന്ന ഒരു വലിയ ഫാം ഹൗസാണ് ഉള്ളത്. എസ്ഐടിയും സന്ദർശിച്ചിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, പ്രജ്വൽ പലപ്പോഴും ഫാം ഹൗസ് സന്ദർശിച്ചിരുന്നു, അവിടെനിന്നും ചില വീഡിയോകൾ റെക്കോർഡുചെയ്‌തിട്ടുണ്ട്. ഒരു പോലീസ് കോൺസ്റ്റബിൾ പുറത്ത് കാവലിന് നിൽക്കാറുണ്ട്.“പ്രജ്വൽ സുഹൃത്തുക്കളുമായും പാർട്ടിക്കുമൊപ്പം ഇവിടെ വരുമായിരുന്നു, പക്ഷേ അതല്ലാതെ മറ്റൊന്നും ഞങ്ങൾക്കറിയില്ല,” കൂടുതൽ സംസാരിക്കാൻ വിസമ്മതിച്ചുകൊണ്ട് ഒരു ജീവനക്കാരൻ പറഞ്ഞു.വീഡിയോ ക്ലിപ്പുകളെക്കുറിച്ച് ജില്ലാ ഇൻ്റലിജൻസ് യൂണിറ്റിന് അറിയാമായിരുന്നു, എന്നാൽ പ്രശ്നത്തിൻ്റെ വ്യാപ്തിയെക്കുറിച്ച് അറിയില്ലെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പെൻഡ്രൈവ് പ്രചരിക്കുന്നുണ്ട്, എന്നാൽ ആ സമയത്ത് വീഡിയോകൾ പുറത്തുവന്നിരുന്നില്ല,” ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രജ്വൽ 2023 ജൂൺ 1-ന് ബംഗളൂരു കോടതിയിൽ നിന്ന് നിയമപരമായ ഒരു ഉത്തരവ് നേടിയിരുന്നു. ഈ ഉത്തരവ് പ്രകാരം 86 മാധ്യമങ്ങളെയും മൂന്ന് സ്വകാര്യ വ്യക്തികളെയും കേസുമായി ബന്ധപ്പെട്ട ചില വീഡിയോ ക്ലിപ്പുകൾ പങ്കിടുന്നതിൽ നിന്നും ചർച്ച ചെയ്യുന്നതിൽ നിന്നും വിലക്കിയിരുന്നു.സ്വകാര്യ വ്യക്തികളിൽ ഒരാൾ അഭിഭാഷകനും പ്രാദേശിക ബിജെപി നേതാവുമായ ജി ദേവരാജെ ഗൗഡ ആയിരുന്നു. ദേവരാജെ ഗൗഡയുമായി പെൻഡ്രൈവ് പങ്കിട്ടതായി പ്രജ്വലിൻ്റെ മുൻ ഡ്രൈവർ കാർത്തിക് പറഞ്ഞു. “ഈ വർഷം ജനുവരിയിൽ, ദേവരാജെ ഗൗഡ ഒരു പത്രസമ്മേളനം വിളിച്ചിരുന്നു, അവിടെ അദ്ദേഹം വീഡിയോകൾ പുറത്തുവിടുമെന്ന താക്കീതായിരുന്നു നൽകാനിരുന്നതെന്ന് പറയുന്നുണ്ട്. എന്നാൽ പത്രസമ്മേളനം പെട്ടെന്ന് റദ്ദാക്കിയിരുന്നു,” ഓഫീസർ പറഞ്ഞു, “വീഡിയോകൾ പുറത്തുവരാൻ തുടങ്ങുന്നതുവരെ ഞങ്ങൾ എല്ലാവരും. പ്രജ്വല് രേവണ്ണയുടെ ഒരു സെക്‌സ് വീഡിയോ ഉണ്ടെന്ന് അറിയാമായിരുന്നു, എന്നാൽ ഈ പെൻഡ്രൈവിൽ ഒന്നിലധികം സ്ത്രീകൾ ഉൾപ്പെട്ട 2,900-ലധികം ഫയലുകൾ ഉണ്ടായിരുന്ന വിവരം അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍