UPDATES

സമൂഹമേ ഷെയിം ഷെയിം…; മീശയല്ല, മാര്‍ക്കാണ് എന്റെ ഐഡന്റിറ്റി-പ്രാചി

ചാണക്യന്‍ പോലും രൂപത്തിന്റെ പേരില്‍ കളിയാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് അദ്ദേഹത്തെ ബാധിച്ചിട്ടില്ല

                       

ഏത് നേട്ടവും വാഴ്ത്തപ്പെടേണ്ടത് നേടിയ ആളിന്റെ സൗന്ദര്യം മാനദണ്ഡമാക്കിയാണോ? അല്ലെന്ന് മറുപടി കിട്ടുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ പലപ്പോഴും അതല്ല സംഭവിക്കാറ്. പത്താം ക്ലാസ് എന്ന വദ്യാര്‍ത്ഥി ജീവിതത്തിലെ ആദ്യ കടമ്പ ഉയര്‍ന്ന മാര്‍ക്കോടെ കടന്ന 14കാരി സോഷ്യല്‍ മീഡിയയില്‍ നേരിട്ട ബോഡി ഷെയിമിങ് ആണ് അതിന്റെ അവസാന ഉദാഹരണം. യുപി ബോര്‍ഡ് പരീക്ഷ ടോപ്പറാണ് പ്രാചി നിഗം. അഭിനന്ദങ്ങള്‍ കൊണ്ട് പൊതിഞ്ഞ് അവളുടെ ആത്മവിശ്വാസത്തിന് കരുത്ത് പകരേണ്ടതിന് പകരം അവളുടെ മുഖത്തെ രോമ വളര്‍ച്ചയെ പരിഹസിക്കുകയാണ് സമൂഹം ചെയ്തത്. യുപി ബോര്‍ഡ് പരീക്ഷയില്‍ 98.5% മാര്‍ക്ക് Body shaming വാങ്ങിയപ്പോഴാണ് പ്രാചി നിഗത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ അധിക്ഷേപത്തിന്  ഇരയാവേണ്ടി വന്നത്. മീശയുള്ള പ്രാചിയുടെ ചിത്രം ഒരുവിഭാഗം ആളുകള്‍ വ്യാപകമായി  ഷെയര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സ്‌കൂള്‍ പരീക്ഷ മാത്രമല്ല ജീവിത പരീക്ഷണങ്ങളെയും അതിജീവിക്കുമെന്ന് ആ മിടുക്കി തെളിയിച്ചു. പ്രാചിയുടെ മറുപടികള്‍ അത്തരത്തിലുള്ളതാണ്.

ചാണക്യന്‍ പോലും രൂപത്തിന്റെ പേരില്‍ കളിയാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് അദ്ദേഹത്തെ ബാധിച്ചിട്ടില്ല. തന്റെ ഐഡന്റിറ്റി നേടിയ മാര്‍ക്കാണ്. അല്ലാതെ മുഖത്തെ രോമവളര്‍ച്ചയല്ല. ദൈവം സൃഷ്ടിച്ചത് പോലെ തന്നെ ജീവിക്കുമെന്നും പ്രാചി പറയുന്നു. althoughbecause
ദൈവം എന്നെ ഇങ്ങനെ സൃഷ്ടിച്ചതില്‍ എനിക്ക് കുഴപ്പമില്ല. ചാണക്യനെ പോലും ട്രോളിയ സമൂഹമാണിത്, ചാണിക്യന്‍ അത് വിലക്കെടുത്തില്ല. അതുപോലെ ഞാനും കാര്യമാക്കുന്നില്ല, എന്റെ ശ്രദ്ധ പഠനത്തില്‍ കേന്ദ്രീകരിക്കും. ഒരുപക്ഷെ കുറഞ്ഞ മാര്‍ക്കാണ് താന്‍ നേടിയിരുന്നതെങ്കില്‍ ഇത്തരം അധിക്ഷേപത്തിന് ഇരയാകില്ലായിരുന്നു. അങ്ങനെയാണെങ്കില്‍ തന്നെ ആരും തിരിച്ചറിയില്ലായിരുന്നു. ഈ സാഹചര്യത്തെ കുറിച്ച് ഓര്‍ത്ത് വ്യാകുലതയില്ല. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ എന്നെ പിന്തുണച്ചവരുമുണ്ട്. കളിയാക്കവരുമുണ്ട്. but also അവര്‍ക്കെല്ലാം നന്ദി പറയുന്നുവെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രാചി പറഞ്ഞു.
അതേസമയം, പ്രാചിയെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധിയുമെത്തി. പഠനത്തില്‍ ശ്രദ്ധിക്കാനും സ്വപ്നങ്ങള്‍ നേടിയെടുക്കാനുമായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ഉപദേശം.

സമൂഹത്തില്‍ തിരുത്തലുകള്‍ ഏറ്റവും ആവശ്യപ്പെടുന്ന വസ്തുതയാണ് ബോഡി ഷെയിമിങ്. സമൂഹത്തിന്റെ മാനസികാവസ്ഥയിലേക്കാണ് പലപ്പോഴും ഇത് വിരല്‍ ചൂണ്ടുന്നതും. ഒരാളുടെ ശരീരപ്രകൃതിയും രൂപവും സ്വാഭാവസവിശേഷതയും നമ്മളെ പ്രീതിപ്പെടുത്തുന്നില്ലെങ്കില്‍ അത് കളിയാക്കപ്പെടേണ്ടതാണെന്ന ചിന്തയാണ് ഇത്തരക്കാര്‍ക്കുള്ളതെന്നാണ് മാനസിക ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Content Summary; Prachi Nigam, UP Board topper shuts down trolls with her powerful statement.

Body shaming Body shaming Body shaming

Share on

മറ്റുവാര്‍ത്തകള്‍