ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ് വേട്ടര്‍മാരും അവരുടെ വോട്ടും. നേരിട്ടുള്ള ജനാധിപത്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് നമ്മുടെ രാജ്യത്തെ സംസ്ഥാന നിയമസഭകളിലേക്കും ലോകസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍. ജനങ്ങള്‍ അവരുടെ പ്രതിനിധികളെ നേരിട്ട് തിരഞ്ഞെടുക്കുകയാണ് നമ്മുടെ രാജ്യത്ത്. ജനങ്ങളുടെ പ്രതിനിധികളെയാണ് ജനങ്ങളായ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പിലൂടെ വിജയിപ്പിക്കുന്നത്. അതുകൊണ്ടാണ് ഓരോ വോട്ടര്‍ക്കുമുള്ള വോട്ടുകള്‍ വിവേകത്തോടെ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. സ്വതന്ത്രവും ജനാധിപത്യവും ഉറപ്പാക്കാന്‍ വോട്ടര്‍മാരുടെ ശക്തമായ ചിന്താശേഷി പ്രധാനമാണ്. ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിനിധികളാണ് ജനങ്ങള്‍ക്ക് വേണ്ടി തീരുമാനങ്ങള്‍ എടുക്കുന്നത്.
യേ ലീഗല്‍ ടെന്‍ഡര്‍ നഹി രഹേഗി…
വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും വെല്ലുവിളികളിലൂടെയും അവസരങ്ങളിലൂടെയും രാഷ്ട്രത്തെ നയിക്കാന്‍ ദീര്‍ഘവീക്ഷണമുള്ള, സഹാനുഭൂതിയുള്ള, പ്രവര്‍ത്തന-അധിഷ്ഠിത പ്രതിനിധികള്‍ ആവശ്യമാണ്. നമ്മുടെ രാജ്യം ജനാധിപത്യ മതേതര സ്വഭാവമുള്ളതാണ്. നമ്മുടെ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ശക്തിയാണ്. ഭരണഘടന സംരക്ഷിക്കുന്നതിന് ജനാധിപത്യം വിജയിക്കണം. നമ്മള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു കാര്യം, ഒരു ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ മാത്രമേ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്നതാണ്.
തിരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാര്‍ രാജാക്കന്‍മാരാണ്. അവരുടെ കൈവശമുള്ള വോട്ടിന് വലിയ ശക്തിയുണ്ട്. കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം വരച്ച ഒരു കാര്‍ട്ടൂണില്‍ രാജ്യത്തെ അഴിമതിക്കാരായ നേതാക്കളെ ചൂലില്‍ അടിച്ച് പുറത്താക്കി വ്യത്തിയാക്കുന്ന വോട്ടറുടെ പ്രതിനിധിയായ സാധാരണ ജനത്തെ വരച്ചിരിക്കുന്നു. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഓര്‍ക്കുന്ന കാര്‍ട്ടൂണാണിത്.
കാര്‍ട്ടൂണ്‍ കടപ്പാട്: അബു എബ്രഹാം