UPDATES

വിദേശം

തടവിലാക്കി സത്യത്തെ നിശബ്ദമാക്കാന്‍ റഷ്യ; ജേണലിസ്റ്റുകളുടെ അറസ്റ്റ് തുടരുന്നു

തീവ്രവാദം, വ്യാജ വാര്‍ത്ത കുറ്റങ്ങള്‍ ചുമത്തി മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വരികയാണ്

                       

മാധ്യമങ്ങള്‍ക്കെതിരായ പടപുറപ്പാടിലാണ് റഷ്യ. മാധ്യമ നിശബ്ദത തന്നെയാണ് ലക്ഷ്യം. വ്‌ലാദിമര്‍ പുടിന്‍ സര്‍ക്കാരിന്റെ സ്വതന്ത്ര്യമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള വേട്ട ഇതാണ് വിളിച്ച് പറയുന്നതും. തീവ്രവാദം, വ്യാജ വാര്‍ത്ത കുറ്റങ്ങള്‍ ചുമത്തി മാധ്യമപ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്ത് വരികയാണ്. ഫ്രീ ലാന്‍സ് റിപ്പോര്‍ട്ടര്‍മാരെയും Russian journalists മാധ്യമസ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ബ്‌സ് റഷ്യയുടെ മാധ്യമ പ്രവര്‍ത്തകനാണ് അവസാനമായി അറസ്റ്റിലായിരിക്കുന്നത്. റഷ്യന്‍ സൈന്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതാണ്
ഫോര്‍ബ്സ് മാസികയുടെ റഷ്യന്‍ പതിപ്പിലെ സെര്‍ജി മിംഗാസോവിനെതിരായ ആരോപണം. വ്യാജ വാര്‍ത്ത കേസിന്റെ പരിധിയില്‍ വരുമിത്.സൈന്യത്തെ കുറിച്ച് തെറ്റായ വിവരങ്ങളോ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകളോ നടത്തുന്നത് റഷ്യയില്‍ കുറ്റകരമാണ്.
ഈ നിയമം ഉപയോഗിച്ചാണ് യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് റഷ്യ വിലങ്ങിടുന്നതും.
അസോസിയേറ്റഡ് പ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന 41കാരനായ സെര്‍ജി കരേലിന്‍ ആണ് അറസ്റ്റിലായവരില്‍ ഒരാള്‍. ഇദ്ദേഹത്തിന്റെ അറസ്റ്റില്‍ കടുത്ത ആശങ്കയുണ്ടെന്നാണ് അസോസിയേറ്റഡ് പ്രസ് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചത്. കോണ്‍സ്റ്റാന്റിന്‍ റോയിട്ടേഴ്സില്‍ പ്രവര്‍ത്തിച്ചിരുന്ന ഗാബോവ് ആണ് രണ്ടാമത്തെയാള്‍. ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത് തീവ്രവാദ കുറ്റങ്ങളാണ്. അന്തരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നി സ്ഥാപിച്ച ഗ്രൂപ്പിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന ആരോപണമാണ് ഇവര്‍ക്കെതിരെയുള്ളത്. അലക്സി നവാല്‍നിയുടെ യൂട്യൂബ് ചാനലിനായി കണ്ടന്റ് തയ്യാറാക്കിയത് ഇവരാണെന്ന ആരോപണമാണ് ഭരണകൂടം ഉന്നയിക്കുന്നത്. റഷ്യന്‍ അധികാരികള്‍ നിയമവിരുദ്ധമാക്കിയ നാവല്‍നിയുടെ ഫൗണ്ടേഷന്‍ ഫോര്‍ ഫൈറ്റിങ് കറപ്ഷന്‍ ആണ് ഈ ചാനല്‍ നടത്തുന്നത്. അതേസമയം ആരോപണം ഇരുവരും തള്ളിയിട്ടുണ്ട്. കേസിന്റെ അന്വേഷണവും വിചാരണയും കഴിയും വരെ ഇരുവരും കസ്റ്റഡിയില്‍ തുടരണമെന്നാണ് കോടതി വിധി. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇരുവര്‍ക്കും രണ്ട് മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
നാവല്‍നിയുടെ ഓര്‍ഗനൈസേഷന്റെ വീഡിയോയും ഫോട്ടോഗ്രാഫിയും നടത്തിയവരൊക്കെ സര്‍ക്കാരിന്റെ റഡാറിലാണെന്നാണ് വിവരം. നാവല്‍നിയുടെ തടവ്, മരണം എന്നിവ റിപ്പോര്‍ട്ട് ചെയ്തവരെയും നേരത്തെ തടവിലാക്കിയിട്ടുണ്ട്. ഇത്തരം സര്‍ക്കാര്‍ അടിച്ചമര്‍ത്തലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ടെലിഗ്രാമില്‍ പ്രസിദ്ധീകരിക്കുന്ന സ്വതന്ത്ര മാധ്യമമായ സോറ്റ വിഷനിലെ പത്രപ്രവര്‍ത്തക അന്റോണിന ഫെവറോസ്‌കയ ഇപ്പോള്‍ വിചാരണ കാത്ത് കിടക്കുകയാണ്. നാവല്‍നിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ അവര്‍ക്കെതിരെയുമുള്ളത് തീവ്രവാദ കുറ്റങ്ങളാണ്. 2022 ഫെബ്രുവരിയില്‍ യുക്രൈയിന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ നൂറുകണക്കിന് ആക്ടിവിസ്റ്റുകള്‍, പ്രതിപക്ഷ നേതാക്കളെയാണ് റഷ്യ തടവിലാക്കിയത്. ഫെമിനിസ്റ്റുകള്‍, കലാകാരന്മാര്‍, കവികള്‍ എന്നിങ്ങനെ ശബ്ദമുയര്‍ത്തിയവരൊക്കെ തടവിലാണ്.

റഷ്യയില്‍ മാത്രമല്ല മാധ്യമ പ്രവര്‍ത്തനത്തിന് വിലങ്ങുകള്‍ വരുന്നത്. എന്‍ജിഒയുടെ കണക്കനുസരിച്ച്, തടവിലാക്കപ്പെട്ട 84 മാധ്യമപ്രവര്‍ത്തകരുമായി ചൈന ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്, മ്യാന്‍മര്‍ (64), തുര്‍ക്കി (51), ഇറാന്‍ (34), ബെലാറസ് (33), ഈജിപ്ത് (23), റഷ്യ, അധിനിവേശ ക്രിമിയ (29), സൗദി അറേബ്യ (11), യെമന്‍ (10), സിറിയ (9), ഇന്ത്യ(7).

 

 

Content summary; journalists jailed on ”extremism” charges for alleged working for Navalny group

Russian journalists Russian journalists Russian journalists

 

Share on

മറ്റുവാര്‍ത്തകള്‍