കേരള ടുറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍(KTDC) കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുട്ടികള്‍ക്ക് കുടുംബസമേതം സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നു. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഉള്ളവര്‍ക്ക് മാത്രമേ ഈ പാക്കേജുകള്‍ നല്‍കുകയുള്ളൂ.
തേക്കടി, മൂന്നാര്‍, കൊച്ചി കോവളം എന്നിവിടങ്ങളിലെ കെ.ടി.ഡി.സി ഹോട്ടലുകളിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. കോവളത്തെ സമുദ്ര ഹോട്ടല്‍, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളാണ് ടൂര്‍ പാക്കേജുകള്‍ ഉരുക്കിയിരിക്കുന്നത്. കുട്ടിക്ക് അച്ഛനമ്മമാരോടൊപ്പം രണ്ട് രാത്രിയും മൂന്ന് പകലും പ്രഭാത ഭക്ഷണവും നികുതികളുമുള്‍പ്പെടെ താമസിക്കുന്നതിന് 4999 രൂപ മാത്രമാണ് ചെലവ്.
തേക്കടിയിലെ കെ.ടി.ഡി.സിയുടെ ബഡ്ജറ്റ് ഹോട്ടലായ പെരിയാര്‍ ഹൗസില്‍ രണ്ട് രാത്രിയും മൂന്ന് പകലും പ്രഭാത ഭക്ഷണവും നികുതികളുമുള്‍പ്പെടെ താമസിക്കുന്നതിന് 3333 രൂപയാണ് ചെലവ്. പാക്കേജുകള്‍ 2019 ഏപ്രില്‍, മേയ് മാസങ്ങളില്‍ നിബന്ധനകളോടെ പ്രാബല്യത്തിലുണ്ടാകും.ഈ ടൂര്‍ പാക്കേജുകള്‍ പുതിയ തലമുറയ്ക്ക് കേരളം കൂടിതലറിയാന്‍ അവസരം കൂടിയാണുയെന്നും കെ.ടി.ഡി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.