June 04, 2026 |
Share on

പുതിയ ജീവിതത്തിന്റെ തുടക്കം ഇവിടെ നിന്നാകട്ടെ; ഡിസ്‌നി ഒരുക്കുന്ന അതിശയിപ്പിക്കുന്ന വിവാഹ വേദികൾ

ഫ്ലോറിഡയിൽ  അതിശയകരമായ 35 വിവാഹ മണ്ഡപങ്ങൾ ഒരുക്കുകയാണ് വാൾട്ട് ഡിസ്‌നി.

വിവാഹം സ്വർഗ്ഗത്തിൽ വെച്ച് നടക്കുന്നു എന്നാണ് പറയാറുള്ളത്. മിക്കവാറും എല്ലാവരുടെയും തന്നെ ഭാവനയിൽ സ്വർഗ്ഗവും നരകവും അപൂർവ്വ ദേശങ്ങളും തീർത്ത ഡിസ്‌നി ഒരുക്കുന്ന മായാലോകത്തിൽ വെച്ച് വിവാഹം കഴിക്കാൻ പറ്റിയാലോ. ഫ്ലോറിഡയിൽ  അതിശയകരമായ 35 വിവാഹ മണ്ഡപങ്ങൾ ഒരുക്കുകയാണ് വാൾട്ട് ഡിസ്‌നി. കണ്ണഞ്ചിപ്പിക്കുന്ന നാല് ഇടങ്ങളുടെ വിശേഷങ്ങളിലേക്ക്…

1.ദി ട്രീ ഓഫ് ലൈഫ്, ഒർലാണ്ടോ

ഫ്ലോറിഡയിലെ ഒർലാണ്ടോ നഗരത്തിലെ അതിപ്രശസ്തമായ ഡിസ്‌നി അനിമൽ കിങ്‌ഡം തീം പാർക്കിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് ട്രീ ഓഫ് ലൈഫ്. ജീവന്റെ മരം എന്ന പേര് സൂചിപ്പിക്കുന്നതുപോലെ, ഒട്ടധികം ജീവജാലങ്ങളുടെ നിലനിൽപ്പിന് തന്നെ ആധാരമായ മരങ്ങളെ പ്രതീകാത്മകമായി സൂചിപ്പിച്ചുകൊണ്ടാണ് ഡിസ്നി ലോകത്തിൽ ഈ വൻമരം നിലനിൽക്കുന്നത്. മരത്തിൽ മുന്നൂറോളം ജീവജാലങ്ങളുടെ രൂപം  കൊത്തിവച്ചിട്ടുണ്ട്. 145 അടിയാണ് ഈ വന്മരത്തിന്റെ ഉയരം. വിവിധ സസ്യലതാദികളാൽ ചുറ്റപ്പെട്ട ഈ ജീവന്റെ മരത്തിന് ചുവട്ടിൽ നിന്ന് ഒരു പുതുജീവിതം ആരംഭിക്കാമെന്നതാണ് ഡിസ്‌നിയുടെ തീം.

  1. റെയ്ൽ റോഡ് ട്രെയ്ൻ സ്റ്റേഷൻ , ഒർലാണ്ടോ

വിക്ടോറിയൻ കാലത്തെ റെയ്ൽവേ സ്റ്റേഷനുകളിലേക്ക് മടങ്ങിപ്പോയി അവിടെവെച്ച് ഒരു പുതിയ ജീവിത യാത്ര തുടങ്ങുന്നത് കൗതുകകരമായിരിക്കില്ലേ. ടൌൺ സ്ക്വയറും സിൻഡ്രല്ല കാസിലും നിങ്ങളുടെ സുന്ദര യാത്രയ്ക്ക് പശ്ചാത്തലമൊരുക്കുമെങ്കിലോ. നിങ്ങളുടെ റൊമാൻറ്റിക് ജീവിതാരംഭം പൊളിക്കും അല്ലെ. എങ്കിൽ നേരെ ഡിസ്‌നിയുടെ ഒർലാണ്ടോയിലെ റെയ്ൽ റോഡ് ട്രെയ്ൻ സ്റ്റേഷനിലേക്ക് വിട്ടോളൂ.

  1. കാനഡ ടെറസ് ,ഫ്ലോറിഡ

വെള്ളച്ചാട്ടങ്ങളുടെയും പാറക്കൂട്ടങ്ങളുടെയും പശ്ചാത്തലത്തിൽ വെച്ച് ജീവിതം ആരംഭിച്ചാൽ എങ്ങനെയുണ്ടാകും. കനേഡിയൻ പാറക്കൂട്ടങ്ങളുടെ മാതൃകയിലുള്ള ഈ മനോഹരമായ ടെറസ്സിലേക്ക് വിവാഹിതരാകാൻ പോകുന്ന കമിതാക്കളെ ഡിസ്‌നി മാടി വിളിക്കുകയാണ്.

  1. ഡിസ്‌നി ഹോളിവുഡ് സ്റ്റുഡിയോ , ഫ്ലോറിഡ

പുതിയ ജീവിതത്തിനൊരു പഴയ ഹോളിവുഡ് സിനിമയുടെ ടച്ച് കൊടുത്താലോ? നേരെ ഫ്ലോറിഡയിലുള്ള ഡിസ്‌നി ഹോളിവുഡ് സ്റുഡിയയിലേക്ക് പൊയ്ക്കോളൂ. കണ്ണഞ്ചിപ്പിക്കുന്ന വിവിധതരം ലൈറ്റുകളുടെ  വെളിച്ചത്തിൽ പ്രകാശപൂരിതമായ ഒരു സ്റ്റുഡിയോയിൽ വെച്ച് ഒരു രാജകീയ വിവാഹത്തിനായി ഡിസ്‌നി ക്ഷണിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

×