June 04, 2026 |
Share on

മുംബൈയ്ക്ക് അപ്പുറത്തെ മഹാരാഷ്ട്ര; കാഴ്ചകളുടേയും രുചികളുടേയും വൈവിധ്യം

മുംബൈയിലെ ബീച്ചുകളെ മറന്നോളൂ. അതിലും ആസ്വാദ്യകരമായേക്കാവുന്ന തീരദേശപ്രദേശങ്ങളും അവിടുത്തെ രുചിവൈവിധ്യങ്ങളും മഹരാഷ്ട്രയിലുണ്ട്.

മുംബൈയിലെ ബീച്ചുകളെ മറന്നോളൂ. അതിലും ആസ്വാദ്യകരമായേക്കാവുന്ന തീരദേശപ്രദേശങ്ങളും അവിടുത്തെ രുചിവൈവിധ്യങ്ങളും മഹാരാഷ്ട്രയിലുണ്ട്. അത്തരം ചില സ്ഥലങ്ങള്‍ നോക്കാം.

രത്നഗിരി (Ratnagiri) – മുംബൈയില്‍ നിന്ന് 335 കിലോമീറ്റര്‍ അകലെയാണ് രത്നഗിരി. ഒരുവശത്ത് കുന്നും മറുവശത്ത് അറബിക്കടലുമാണ് രത്നഗിരിയില്‍. കൊങ്കണ്‍ ജീവിതശൈലിയെ പറ്റി അറിവ് തരുന്ന, എന്നാല്‍ അധികം ആരും എത്താത്ത ബീച്ചുകളാണ് വേലാസ്, ദിവ്യാഗര്‍, ഗുഹാഗര്‍ എന്നിവ. അവിടെ എല്ലാ മാര്‍ച്ച് മാസത്തിലും നടക്കുന്ന ഉത്സവമാണ് ”വേലാസ് ടര്‍ട്ടില്‍ ഹാച്ചിംഗ് ഫെസ്റ്റിവല്‍”. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒലൈവ് റൈഡ്ലി എന്ന ആമകള്‍ കൂട്ടമായി മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ഉത്സവമാണിത്. ഭക്ഷണം തേടി യാത്ര പോകുന്നവര്‍ക്ക് ഇഷ്ടപ്പെട്ടേക്കും.

പോകാന്‍ ഏറ്റവും അനുയോജ്യമായ സമയം – ഫെബ്രുവരി മുതല്‍ മെയ് വരെ

* അല്‍ഫോന്‍സ മാങ്ങകളുടെ നാടാണ് രത്നഗിരി. മാങ്ങ പെറുക്കുകയും അത് മരത്തില്‍ നിന്ന് പറിച്ച് കഴിക്കാനും ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ രത്നഗിരിയിലേക്ക് പോകാം.

* കൊങ്കണ്‍ സ്റ്റെലിലുള്ള മീന്‍ കറിയും, പിങ്ക് നിറത്തിലുള്ള പാനീയമായ സോള്‍ കടിയും ഇവിടെ വന്നാല്‍ രുചിച്ച് നോക്കേണ്ടവയാണ്. പ്രധാന പലഹാരങ്ങളായ അമ്പപൊലിയും ഫനാസ്‌പൊലിയും കഴിക്കാം.

താമസം – * ബ്ലൂ ഓഷ്യന്‍ റിസോര്‍ട്ട് ആന്‍ഡ് സ്പാ. നല്ലൊരു ബീച്ച് റിസോര്‍ട്ടും അതുപോലെ നല്ല റൂമുകളുമാണ് ഇവിടുള്ളത്.

* തെങ്ങുകളും മാവുകളും നിറഞ്ഞ തോട്ടത്തിന് നടുക്കുള്ള അതിഥി പരിണയ് ഹോംസ്റ്റേ മറ്റൊരു താമസസ്ഥലമാണ്. ഇവിടെ നിന്ന് പാരമ്പര്യ ഭക്ഷണങ്ങളും പരീക്ഷിക്കാവുന്നതാണ്.

മാല്‍വന്‍ (Malvan) – ചെറിയൊരു മത്സ്യബന്ധന നഗരമാണ് മാല്‍വന്‍. ഒരു തീരദേശയാത്രയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് വേണ്ടതെല്ലാം മാല്‍വനില്‍ ഉണ്ട്. ബീച്ച്, വാട്ടര്‍ സ്പോര്‍ട്സ്, പഴയ കോട്ടകള്‍, അതിലൊക്കെ ഉപരിയായി അവിടുത്തെ കടലോരഭക്ഷണങ്ങളും ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു.

പോകേണ്ട സമയം – ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ

* ഛത്രപതി ശിവജി നിര്‍മ്മിച്ച സിന്ധുദുര്‍ഗ് കോട്ട കാണണമെങ്കില്‍ മാല്‍വനില്‍ നിന്ന് ഒരു ബോട്ട് പിടിച്ച് പോകാം.

* സ്‌കൂബ ഡൈവിംഗ് അല്ലെങ്കില്‍ സ്നോര്‍ക്കലും മാല്‍വനിലെ വെള്ളത്തില്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാം.

താമസം – സമന്ത് കുടുംബത്തോടൊപ്പം സുഗന്ധവ്യജ്ഞനങ്ങളും, തെങ്ങും, വാഴയും, അടയ്ക്കും നിറഞ്ഞ മഞ്ച്ലിയിലെ തോട്ടത്തിനുള്ളിലെ കോട്ടേജില്‍ താമസിക്കാം. അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഹെറിറ്റേജ് വില്ലേജില്‍ പോകാം. അവിടെ നിന്ന് കൃഷിയെ കുറിച്ചും, കൊങ്കണ്‍കാരുടെ ഭക്ഷണങ്ങളും രുചിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

×