സഞ്ചാരികളെ ആവേശത്തിലാക്കി മീശപ്പുലിമലയില്‍ മഞ്ഞ് പെയ്ത് തുടങ്ങി. ഇത്തവണ ശൈത്യകാലത്തിന് ശേഷം മൂന്നാറും പരിസരപ്രദേശങ്ങളും അതിശൈത്യത്തിലാണ്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഈ സീസണിലെ ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയത്. മീശപ്പുലി മല, ഗൂഡാരവിള, ചെണ്ടുവര, കുണ്ടള, കന്നിമല എന്നിവിടങ്ങള്‍ മൈനസ് മൂന്നു ഡിഗ്രിയായിരുന്നു തണുപ്പ്. മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും താപനില പൂജ്യത്തില്‍ നിന്ന് മൈനസിലേക്ക് കടന്നു.
പ്രദേശത്ത് മഞ്ഞുവീഴ്ച ശക്തമായതോടെ മലനിരകളും പച്ചപ്പുല്‍മൈതാനങ്ങളുമെല്ലാം മഞ്ഞ് വീണ് മൂടിയിരിക്കുകയാണ്. മഞ്ഞ് പെയ്തിറങ്ങിയോതൊടെ ഇനി മൂന്നാറില്‍ സന്ദര്‍ശകരുടെ തിരക്കായിരിക്കുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കാണുവാന്‍ യുവാക്കളുടെ തിരക്കാണ്.
Read: ഉറപ്പായും പോയിരിക്കേണ്ട കേരളത്തിലെ ചില ട്രക്കിംഗ് സൈറ്റുകള്‍
https://www.azhimukham.com/travel-trucking-silent-valley-dhoni-hills-agastyarkoodam-chembra-peak-sabarimala-vandiperiyar-pullumedu-indira-azhimukham/
വിനോദ സഞ്ചാര വകുപ്പിന്റെ പാസോടെ വേണം മീശപ്പുലി മലയില്‍ എത്താന്‍. മീശപ്പുലിമലയില്‍ സന്ദര്‍ശകരെ എത്തിക്കുന്നതിന് ടൂറിസം വകുപ്പ് മിനി ബസടക്കം അനുവദിച്ചെങ്കിലും സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടില്ല. റോഡിന്റെ അറ്റക്കുറ്റപ്പണികള്‍ നീളുകയാണെന്ന് കാണിച്ചാണ് സര്‍വ്വീസുകള്‍ ആരംഭിക്കാത്തത്.
സാധാരണ ഗതിയില്‍ ഡിസംബര്‍ ആദ്യം മുതല്‍ക്ക് തന്നെ ശക്തമായ തണുപ്പ് അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണം മൂന്നാറിലും പരിസര പ്രദേശങ്ങളിലും തണുപ്പ് ഇത്തവണ കാര്യമായി അനുഭവപ്പെട്ടിരുന്നില്ല. കഴിഞ്ഞ വര്‍ഷം മൈനസ് രണ്ടു ഡിഗ്രിയിലെത്തിയിരുന്നും പ്രദേശത്തെ താപനില.