November 14, 2024 |
Share on

ഇന്ത്യന്‍ യാത്രികര്‍ക്ക്‌ ഇനി ആമസോൺ വഴി വിമാനടിക്കറ്റും ബുക്ക് ചെയ്യാം

ആമസോൺ വെബ്‌സൈറ്റിലും ആപ്പിലും കാണുന്ന ഫ്ളൈറ്റ് ഐക്കണുകൾ വഴിയാണ് ഉപഭോക്താക്കൾ ടിക്കറ്റ് ബുക്ക് ചെയ്യാം.

വിനോദോപാധികള്‍ മുതല്‍ ഭക്ഷണം വരെ സകലതും ലഭ്യമാകുന്ന ആമസോണ്‍ ആപ്പ് വഴി ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക് വിമാനടിക്കറ്റും ബുക്ക് ചെയ്യാം.മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലിയര്‍ ട്രിപ്പുമായി സഹകരിച്ചാണ് ആമസോണ്‍ പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.വിസ്റ്റാര യുകെ, ഗോഎയര്‍,സ്പൈസ് ജെറ്റ്, ഇൻഡിഗോ തുടങ്ങിയ കമ്പനികളുടെയെല്ലാം ടിക്കറ്റുകള്‍ ലഭ്യമാണ്.

ആഭ്യന്തര വിമാന ടിക്കറ്റുകളാണ് ഇതിലൂടെ ബുക്ക് ചെയ്യാനാകുക. ടിക്കറ്റ് കാൻസൽ ചെയ്താൽ യാതൊരുവിധ അധിക നിരക്കുകളും ഈടാക്കില്ല എന്നതാണ് സവിശേഷത. കാൻസൽ ചെയ്യുന്നതിനുള്ള പിഴമാത്രം നല്കി യാല്‍ മതി. ആമസോൺ വെബ്‌സൈറ്റിലും ആപ്പിലും കാണുന്ന ഫ്ളൈറ്റ് ഐക്കണുകൾ വഴിയാണ് ഉപഭോക്താക്കൾ ടിക്കറ്റ് ബുക്ക് ചെയ്യാം. ക്ലിയര്‍ ട്രിപ്പിന്റെ വെബ്‌സൈറ്റിലുംആമസോൺ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

കാഷ്ബാക്ക് ഓഫറുള്പ്പെ ടെയുള്ള ആനുകൂല്യങ്ങളുമായാണ് ആമസോണ്‍ വ്യോമഗതാഗത സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. ആമസോണ്‍ പ്രൈം ഉപയോഗിക്കുന്നവര്ക്ക്ത കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ആമസോൺ പേയുടെ ഡയറക്ടർ ഷാരിക് പ്ലാസ്റ്റിക്വാല പറഞ്ഞു.

Read More:എസ്.കെ എന്ന മലയാളികളുടെ ലോകജാലകം

Advertisement