June 06, 2026 |
Share on

പസിഫികിലെ ഈ ചെറു ദ്വീപ് രാജ്യം സന്ദര്‍ശിക്കണോ? പ്രതിജ്ഞയില്‍ ഒപ്പ് വയ്ക്കൂ

പലാവു ലെഗസി പ്രോജക്ട് എന്ന സന്നദ്ധ സംഘടനയാണ് ഈ പ്രതിജ്ഞാ കാംപെയിന് പിന്നില്‍. സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഇത് മുന്നോട്ടുകൊണ്ടുപോകുന്നു. ബ്രിട്ടീഷ് വംശജയായ ഓസ്‌ട്രേലിയക്കാരി ലോറ ക്ലര്‍ക്ക്, നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം പലാവുവിലെത്തിയതിന് പിന്നാലെയാണ് ഇതിന് തുടക്കം കുറിച്ചത്.

പസിഫിക് സമുദ്രത്തിലെ ചെറു ദ്വീപ് രാജ്യമാണ് പലാവു. ജനസംഖ്യ വെറും 20,000ത്തിനടുത്ത്. എന്നാല്‍ ഇവിടേയ്ക്ക് കഴിഞ്ഞ വര്‍ഷം എത്തിയത് 1.46 ലക്ഷം ടൂറിസ്റ്റുകള്‍. തീരദേശത്തിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍. പലാവു സന്ദര്‍ശിക്കുന്നവര്‍ക്ക് ചില നിയന്ത്രണങ്ങളൊക്കെ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ്‌പോര്‍ട്ടില്‍ ഒരു പ്രതിജ്ഞയില്‍ ഒപ്പ് വയ്ക്കണം. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതോ മലിനീകരണമുണ്ടാക്കുന്നതോ ആയ എന്തെങ്കിലും ചെയ്താല്‍ വലിയ തുക പിഴയൊടുക്കേണ്ടി വരും. ഒരു സ്രാവിന് ഉപദ്രവിച്ചാല്‍ 10 ലക്ഷം ഡോളര്‍ പിഴ കിട്ടും.

പലാവുവിലെ മറൈന്‍ സാംക്ച്വറി പ്രശസ്തമാണ്. എന്നാല്‍ സന്ദര്‍ശകരുടെ അശ്രദ്ധവും നിരുത്തരവാദപരവുമായ പെരുമാറ്റം ഇവിടെ വലിയ പരിസ്ഥിതി ആഘാതമുണ്ടാക്കിയതായി പസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ ഡിസംബര്‍ ഏഴിലെ പ്രസ്താവനയില്‍ പറയുന്നു. പവിഴപ്പുറ്റുകളും മറ്റും ടൂറിസ്റ്റുകള്‍ നശിപ്പിച്ചിരുന്നു. പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും നിറയെ വലിച്ചെറിഞ്ഞിരിക്കുന്നു.

പലാവു ലെഗസി പ്രോജക്ട് എന്ന സന്നദ്ധ സംഘടനയാണ് ഈ പ്രതിജ്ഞാ കാംപെയിന് പിന്നില്‍. സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഇത് മുന്നോട്ടുകൊണ്ടുപോകുന്നു. ബ്രിട്ടീഷ് വംശജയായ ഓസ്‌ട്രേലിയക്കാരി ലോറ ക്ലര്‍ക്ക്, നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം പലാവുവിലെത്തിയതിന് പിന്നാലെയാണ് ഇതിന് തുടക്കം കുറിച്ചത്. ടൂറിസ്റ്റുകളുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം ബോധ്യപ്പെട്ട ലോറ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുകയും പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നതായി ഉറപ്പുവരുത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഡിസംബര്‍ ഏഴിന് തുടങ്ങിയ കാംപെയിനില്‍ ഇതുവരെ 5800 പേരാണ് ഒപ്പ് വച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×